ഈ ലോകത്തിന് ഓരോ ദിവസവും വരുന്ന മാററങ്ങൾ കാണുമ്പോൾ ഹൃദയം കലങ്ങിപ്പോകുന്നു .
ദൈവം നമ്മോട് പറയുന്നു
"ഞാൻ മാറാത്തവനാണ് "
ഓരോ ദിനവും വ്യർത്ഥമായി കഴിഞ്ഞു പോകുന്നു. ദിവസങ്ങളും, മാസങ്ങളും വേഗത്തിൽ കടന്നു പോകുന്നു. ജീവിതം തള്ളിനീക്കുന്ന ഒരവസ്ഥ. യാതൊന്നും ഉറപ്പിച്ച് തീരുമാനിക്കാൻ പോലും കഴിയാത്ത അനിശ്ചിതത്വം...
ദൈവം നമ്മോട് പറയുന്നു
"എന്നിൽ വിശ്വസിക്കുക."
ഞാൻ ജീവിക്കുന്ന ഈ ഭൂമി വലിയ ഒരു തകർച്ചയെ നേരിടുമ്പോൾ ഹൃദയത്തിൽ ഭയം നിറയുന്നു.
ദൈവം നമ്മോട് പറയുന്നു
"ഭയപ്പെടേണ്ട ''
ഒരിക്കൽ സ്വന്തമെന്ന് കരുതിയ പലതും കയ്യിൽ നിന്ന് വഴുതിപ്പോകുന്നു. എന്തുകൊണ്ട് എനിക്ക് ഇത് സംഭവിക്കുന്നു? എന്ന ചോദ്യം മനസ്സിൽ എപ്പോഴും ഉയർന്നു വരുന്നു.
ദൈവം നമ്മോട് പറയുന്നു
" ഞാൻ എല്ലാ ദിവസവും നിന്നോട് കൂടെയുണ്ട്
"
നാം നേരിടുന്ന ജീവിത സാഹചര്യങ്ങൾ നിയന്ത്രണാതീതമെന്ന തോന്നൽ നമ്മെ തളർത്തിക്കളയുന്നു
ദൈവം നമ്മോട് പറയുന്നു
" ഞാൻ നിന്റെ ബലമാകുന്നു"
പ്രതികൂലങ്ങൾ എന്റെ ചുറ്റും എന്നെ വലയ്ക്കുന്നു. ശത്രുവിന്റെ തീയമ്പുകൾ എന്റെ നേരേ കടന്നു വരുന്നു. എല്ലാറ്റിനും മീതെ ദൈവത്തിന്റെ ശബ്ദം ഞാൻ മുഴങ്ങിക്കേൾക്കുന്നു."എനിക്ക് നിന്നെക്കുറിച്ച് ശ്രേഷ്ഠമായ ഒരു പദ്ധതിയുണ്ട് "
വീണ്ടും ദൈവത്തിന്റെ മൃദു സ്വരം കേൾക്കുന്നു.
" ഞാൻ നിന്നെ സ്നേഹിക്കുന്നു"
( സമാഹൃതം :ഡേവിഡ് ജെറമിയ)
അവിടുത്തെ സ്നേഹം കാണാൻ എന്റെ ഹൃദയം തുറക്കണമേ
ReplyDelete