Sunday, April 12, 2020

ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു; ഉത്തമഗീതം 2:11‭



ക്രിസ്തുവിൻ വരവിൻ നാളടുത്തു
ഒരുങ്ങിടാം പ്രിയരെ ഒരുങ്ങിടാം
ക്രിസ്തുവിൻ വരവിൻ നാളടുത്തു
ഉണർന്നിടാം പ്രിയരെ ഉണർന്നിടാം

നിൻ മുഖം കാൺമാൻ
നിൻ സ്വരം കേൾപ്പാൻ
നിന്റെ പ്രിയർ ഈ ധരയിൽ
കാത്തിരിക്കുന്നേ..
                        (ഒരുങ്ങിടാം)

ശീതകാലം കഴിഞ്ഞു
മഴയും നീങ്ങിപ്പോയല്ലോ
അത്തി വൃക്ഷം മുന്തിരി
വള്ളിയും കായിച്ചു തുടങ്ങി
                        (ഒരുങ്ങിടാം)

പ്രാക്കളെപ്പോലെ നാം
പറന്നുയരുവാൻ നേരമായി
പ്രിയൻ തൻ കുറു പ്രാവേ
നീ ഒരുങ്ങിക്കൊള്ളുക
                       (ഒരുങ്ങിടാം)

ആമേൻ കർത്താവേ വേഗം
വന്നീടണമേ
ആശയോടെ നിന്റെ പ്രിയർ
കാത്തിരിക്കുന്നേ
                 (ഒരുങ്ങിടാം)

No comments:

Post a Comment