Thursday, April 23, 2020

അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. വെളിപാട് 21:25



ഈ ദിവസങ്ങളിൽ എല്ലായിടത്തും സാധാരണയായി കാണുന്ന ഒരു board ആണ് Gates are closed, No entry മുതലായവ.

ദിനപത്രങ്ങളിൽ കാണുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, എന്തിനേറേ പട്ടണങ്ങൾ, രാജ്യങ്ങൾ വരെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നാണ്.

തീർച്ചയായും രോഗവ്യാപനം തടയാനുള്ള ഒരു നല്ല മാർഗ്ഗം തന്നെയാണിത്. കഴിഞ്ഞ ദിവസം ലോകത്തിലെ ശൂന്യമായ നഗരങ്ങൾ എന്ന ഒരു വീഡിയോ കാണുവാനിടയായി. മനോഹരമായി പണിത പട്ടണങ്ങൾ ശൂന്യമായിരിക്കുന്നു. വാതിലുകൾ അടയ്ക്കപ്പെട്ടിരിക്കുന്നു.

എന്നാണ് ഈ നഗരങ്ങൾ തുറക്കപ്പെടുക? തുറന്നാൽ തന്നെ പിന്നെയും അടയ്ക്കേണ്ടിവരുമോ? ഈ ലോകം എത്രത്തോളം സുരക്ഷിതമാണ്? എന്തെങ്കിലും പ്രത്യാശയ്ക്ക് വകയുണ്ടോ? ഈ ചോദ്യങ്ങൾ മനുഷ്യമനസ്സുകളിലൂടെ ഈ നാളുകളിൽ ഉയർന്നു വരുന്നുണ്ടാകും.

എന്നാൽ തിരുവചനത്തിൽ (Bible) ഒരിക്കലും വാതിലുകൾ അടയ്ക്കപ്പെടാത്ത ഒരു സുരക്ഷിത നഗരത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

അതിന്റെ വാതിലുകൾ പകൽ കാലത്ത് അടയ്ക്കപ്പെടുകയില്ല. രാത്രി അവിടെയില്ലല്ലോ.(വെളിപ്പാട് 21:25 ) അതിന്റെ കാരണം ദൈവം ശില്പിയായി നിർമ്മിച്ച പുതിയ യെരുശലേം എന്ന സ്വർഗ്ഗീയ നഗരത്തിൽ രോഗമോ, യുദ്ധമോ, മരണമോ ഇല്ല. രാത്രി (ഇരുട്ട് ) അവിടെ ഇല്ല. എത്ര ഭാഗ്യകരമായ പ്രത്യാശ നല്കുന്ന വചനങ്ങൾ.

ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം. അവൻ അവരോടു കൂടെ വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയും. ഇനി മരണം ഉണ്ടാകുകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല (വെളിപ്പാട് 21:3-5).

ഈ പട്ടണത്തിലേക്ക് (സ്വർഗ്ഗം) എങ്ങനെ പ്രവേശിക്കാം? നിത്യജീവൻ എങ്ങനെ പ്രാപിക്കാം?

യേശു പറഞ്ഞു: ഞാൻ വാതിൽ ആകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും. അവൻ അകത്ത് വരികയും പുറത്ത് പോകുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും (യോഹന്നാൻ 10:9).
തന്റെ ഏകജാതനായ പുത്രനിൽ (യേശുവിൽ) വിശ്വസിക്കുന്ന ഒരുവൻ പോലും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ (യേശുവിനെ) നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.(യോഹന്നാൻ 3:16)

കർത്താവായ യേശുവിൽ വിശ്വസിക്കുന്നതിലൂടെ ഒരുവന് ഈ നിത്യജീവനിലേക്ക് പ്രവേശിക്കാം. ഒരിക്കലും അടയ്ക്കപ്പെടാത്ത വാതിലിലൂടെ കടന്ന് അവന് സർവ്വശക്തനായ ദൈവത്തിന്റെ സന്നിധിയിൽ നിത്യത മുഴുവനും സന്തോഷിക്കാം.

അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.
www.wordproject.org/bibles/ml/

No comments:

Post a Comment