ആനന്ദം ആനന്ദമേ ഇതു
ആനന്ദം ആനന്ദമേ
കർത്തന്റെ വരവ്
ഭക്തന്റെ ഉള്ളത്തിൽ
എത്രയോ ആനന്ദമേ
(ആനന്ദമേ )
കാഹളനാദത്തോടും
മഹാഗംഭീരനാദത്തോടും
വാനത്തിൽ വരുന്ന
പുത്രനെ കാണുമ്പോൾ
എത്രയോ ആനന്ദമേ
(ആനന്ദമേ )
സ്വർഗ്ഗ ഭവനത്തിലേക്കും
തിരുരാജസന്നിധിയി
ലേക്കും
കാന്ത വരുമ്പോൾ
ദൂതൻമാർ മദ്ധ്യത്തിൽ
എത്രയോ ആനന്ദമേ
(ആനന്ദമേ )
യുഗായുഗങ്ങളോളം
മഹാദൈവത്തിൻ സന്നിധിയിൽ
ഉച്ചത്തിൽ ആർക്കുമ്പോൾ
സഭയാം കാന്തയ്ക്ക്
എത്രയോ ആനന്ദമേ
(ആനന്ദമേ )
No comments:
Post a Comment