ഉണർവ്വയക്ക ഉണർവ്വയക്ക
നിൻ ജനം ഉണർന്നീടുവാൻ
ഉണർവ്വയക്ക നാഥാ ഉണർവ്വയക്ക
നിൻ ജനം ഉണർന്നീടുവാൻ
അസ്ഥി താഴ്‌വരയിൽ ഉണർവ്വയച്ചവനെ
നിൻ ജനത്തെ നീ ഉണർത്തീടുക (ഉണർവ്വ് )
ഏലിയാവേപ്പോലെ ചൂരച്ചെടി തണലിൽ
കിടക്കുന്നവരെ നീ ഉണർത്തീടുക (ഉണർവ്വ്)
യോനായേപ്പോലെ കപ്പലടിത്തട്ടിൽ
കിടക്കുന്നവരെ ഉണർത്തീടുക (ഉണർവ്വ്)
ഗിദയോനെപ്പോലെ ഭയമുള്ളവരെ
ആത്മാവിനാലെ നീ എഴുന്നേല്‌പ്പിക്ക (ഉണർവ്വ്)
എസ്തേറിനെപ്പോലെ ഉപവസിപ്പാനായി
നിൻ ജനത്തെ നീ ശക്തീകരിക്ക (ഉണർവ്വ്)
No comments:
Post a Comment