Thursday, December 17, 2020

 


"തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു."ഇയ്യോബ് 5 :7. ദൈവവചനം കേട്ടു കൊണ്ടിരുന്ന ഒരാൾ ഈ വചനം കേട്ടപ്പോൾ ഇടയ്ക്ക് കയറി പറഞ്ഞു: ഇത് എത്ര സത്യം!എന്റെ ജീവിതം ഇതു പോലെയാണ്. തീപ്പൊരി പറന്ന് ഉയരുന്നതു പോലെ ഓരോ കഷ്ടതകൾക്കും പിന്നാലെ അടുത്തത് വരുന്നു.

പ്രസംഗകൻ പറഞ്ഞു 'ഈ വചനം സത്യമാണെന്ന് നിങ്ങൾ ഹൃദയപൂർവ്വം വിശ്വസിക്കുന്നെങ്കിൽ അടുത്ത വചനവും വിശ്വസിക്കണം ".അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ."
1 പത്രൊസ് 5 :7 ( രണ്ട് വചനവും 5: 7 എന്നോർക്കാൻ എളുപ്പം )

2 രാജാക്കൻമാർ 8-ാം അദ്ധ്യായത്തിൽ (1 മുതൽ 6 വരെയുള്ള വചനങ്ങൾ )മകനെ ജീവിപ്പിച്ച സ്ത്രീയോട്  ഏലീശാ ,ദേശത്ത് 7 വർഷം ക്ഷാമം വരുന്നു എന്ന് പറഞ്ഞു. പരദേശവാസത്തിന് ബുദ്ധി ഉപദേശിച്ചു -അങ്ങനെ 7 വർഷം ഫെലിസ്ത്യദേശത്ത് താമസിച്ച് മടങ്ങി വന്നപ്പോൾ തന്റെ വീടും സ്ഥലവും സംബന്ധിച്ച് സങ്കടം ബോധിപ്പിപ്പാൻ രാജസന്നിധിയിൽ ചെന്നു.
ആ സമയം ഏലീശായുടെ ബാല്യക്കാരനോട് രാജാവ് സംസാരിക്കുന്ന നിമിഷം ആയിരുന്നു. ഏലീശായുടെ കൈകളിലൂടെ ദൈവം ചെയ്ത പ്രവർത്തികൾ പറയുമ്പോൾ മരിച്ചു പോയവനെ ജീവിപ്പിച്ചത് രാജാവിനോട് വിവരിച്ചു.
ഉടനെ രാജസന്നിധിയിലേക്ക് സ്ത്രീയും മകനും വന്നു. ബാല്യക്കാരൻ രാജാവിനോട് ഇതാ ഞാൻ പറഞ്ഞ സ്ത്രീയും മകനും !!
"രാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു. "
2 രാജാക്കന്മാർ 8 :6
കർത്താവ് എത്ര നല്ലവൻ!
നമുക്കായി കരുതുന്നവൻ! ഹാലേലുയ്യാ
സ്തോത്രം....

നിന്റെ ഭാരം മേൽ കർത്താവിൻ മേൽ വച്ചുകൊള്ളുക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.
സങ്കീ. 55: 22


1 comment: