Sunday, April 4, 2021

വടതിക്കാറ്റേ ഉണരുക; തെന്നികാറ്റേ വരുക; എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ. ഉത്തമഗീതം 4: 16



വടതിക്കാറ്റ് (North Wind) പ്രതികൂലത്തിന്റെ കാറ്റും തെക്കൻക്കാറ്റ് (South Wind) കുളിർമ്മ നൽകുന്ന കാറ്റുമാണ്. സുഗന്ധം വീശുവാനും ഫലങ്ങൾ കായ്ക്കുവാനും ഇവ രണ്ടും ആവശ്യമാണ്.
യോസേഫിന്റെ ജീവിതത്തിൽ അപ്പനായ യാക്കോബിന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ച ബാല്യകാലം തെന്നിക്കാറ്റിന്റെ നാളുകളായിരുന്നു .എന്നും സന്തോഷം നിറഞ്ഞ ദിനങ്ങൾ....
എന്നാൽ സഹോദരൻമാരുടെ അസൂയ, പൊട്ടക്കിണർ, അടിമയായി വിൽക്കപ്പെട്ട തുടർന്നുള്ള ദിനങ്ങൾ വടതിക്കാറ്റ് വീശിയ അനുഭവങ്ങളായിരുന്നു .....

പോത്തീഫറിന്റെ ഭവനത്തിലെ ജീവിതം വളരെ ആനന്ദകരമായിരുന്നു.
നല്ല ജോലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ .... തെന്നിക്കാറ്റിന്റെ കുളിർമ്മ യോസേഫിന്റെ ഹൃദയത്തെ തണുപ്പിച്ചു.

വീണ്ടും വടക്കൻ കാറ്റ് ശക്തമായി വീശി. താൻ ചെയ്യാത്ത കുറ്റത്തിന് യോസേഫ് വളരെ വർഷങ്ങൾ കാരാഗൃഹത്തിൽ കിടന്നു.
സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തവൻ യോസേഫിനെ മറന്നു...

തുടർന്ന് രാജാവിന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം, കാരാഗൃഹത്തിൽ നിന്നും മോചനം, രാജ്യത്തെ ഭരണാധികാരിയായി.... കരുണാമയനായ ദൈവത്തിന്റെ കരം പ്രവർത്തിച്ചു ... തുടർമാനമായി തെന്നിക്കാറ്റ് യോസേഫിന്റെ ജീവിതത്തിൽ വീശി ...
വടതിക്കാറ്റും തെന്നിക്കാറ്റും മാറി മാറി വീശീയത് കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് നാം ചിന്തിച്ചേക്കാം.
യിസ്രായേൽ രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ദൈവം അവനെ ഉപയോഗിച്ചു... ഫറവോന്റെ മുമ്പാകെ കൃപയും ജ്ഞാനവും ദൈവം യോസേഫിന് നൽകി. ....നല്ല ഫലങ്ങൾ നിറഞ്ഞ ഒരു മുന്തിരിവള്ളിയായി യോസേഫിന്റെ ജീവിതം.....മറ്റനേകം നൻമകൾ !!
ഉല്പത്തി 49: 22 ൽ നാം വായിക്കുന്നു.
Joseph is a fruitful vine, a fruitful vine near a spring, whose branches climb over a wall.
(യോസേഫ് ഫലങ്ങൾ നിറഞ്ഞ ഒരു മുന്തിരിവള്ളി. നീരുറവിനരികെ നിൽക്കുകയും മതിലിലേക്ക് പടർന്നു കിടക്കുകയും ചെയ്യുന്നു.)
എത്ര അനുഗ്രഹിക്കപ്പെട്ട ഒരുവനായി യോസേഫ് മാറി എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു .

ഒരു പേപ്പറും പേനയും എടുത്ത് നിങ്ങളുടെ ജീവിതത്തിൽ വന്ന വടതിക്കാറ്റിന്റെയും തെന്നിക്കാറ്റിന്റേയും അനുഭവങ്ങൾ എഴുതുക.
-- ദൈവത്തോട് നിങ്ങൾ പറയും, നന്ദി നാഥാ എല്ലാറ്റിനും ..
എല്ലാ അനുഭവങ്ങൾക്കും നന്ദി :
അവിടുത്തെ മുഖം കാണാൻ ഇടയായല്ലോ!!!
ഹല്ലേലുയ്യാ!!!


No comments:

Post a Comment