Wednesday, April 21, 2021

 

2020 ജൂൺ മാസം ഫിജി എന്ന രാജ്യത്തിന്റെ പ്രസിഡന്റ് ഫ്രാങ്ക് ബയിനിമരാമ കോവിഡിൽ നിന്ന് രക്ഷപെടാൻ ഒരു പ്രോജെക്ട് അവതരിപ്പിച്ചു .ധാരാളം ദ്വീപുകളുള്ള ഫിജിയിൽ ഏതെങ്കിലും ദ്വീപിൽ സുരക്ഷിതമായി താമസിക്കുക. എല്ലാവിധ ആധുനിക സൌകര്യങ്ങളും റിസോർട്ടിൽ ഉണ്ടാകും. "മഹാമാരിയിൽ നിന്ന് പറുദീസയിലേക്ക് " എന്ന് ടൂർ പാക്കേജിന് പേര് നൽകി .എത്ര ആശ്വാസം നൽകുന്ന ഒരു കാര്യമാണ് പ്രസിഡണ്ട് മുന്നോട്ട് വച്ചത്.

എന്നാൽ നിബന്ധനകൾ വായിച്ചവർ നിരാശരായി... സ്വന്തമായി വിമാനമുള്ള ഒരാളായിരിക്കണം. കോടിക്കണക്കിന് രൂപ മുടക്കണം....... ലോകത്തിൽ ചുരുക്കം വ്യക്തികൾക്ക് മാത്രമേ മഹാമാരിയിൽ നിന്ന് സുരക്ഷിതമായി വസിക്കാൻ കഴിയൂ.
(So, say you’re a billionaire looking to fly your own jet, rent your own island, and invest millions of dollars in Fiji in the process–– if you’ve taken all the necessary health precautions and borne all associated costs, you may have a new home to escape the pandemic in paradise.)**
https://www.theguardian.com/world/2020/jun/28/escape-the-pandemic-in-paradise-fiji-opens-its-borders-seeking-billionaires
ഈ ലോകം നൽകുന്ന പ്രത്യാശ ഇത്ര മാത്രം. എന്നാൽ നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യാശാ വചനം ഒന്നു വായിച്ച് ധ്യാനിക്കണം.
യേശുവിന്റെ ക്രൂശുമരണത്തിന് ചില മണിക്കൂറുകൾക്ക് മുൻപ് ദു:ഖിതരായ ശിഷ്യൻമാരോട് യേശു പറഞ്ഞു .

"നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും."
യോഹന്നാൻ 14 :1‭-‬3

ഭാഗ്യകരമായ പ്രത്യാശ! ഹൃദയത്തെ ദൈവസന്നിധിയിൽ ധൈര്യപ്പെടുത്താം..
ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ.
##
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ

2 മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ
വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ

3 വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ
ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ
ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ

4 സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ
എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ



No comments:

Post a Comment