Monday, April 26, 2021

കർത്താവ് എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു. വിലാപങ്ങൾ 3:24

കർത്താവിന്റെ പരിശുദ്ധനാമത്തിന് മഹത്വമുണ്ടാകട്ടെ. ലൂക്കോസിന്റെ സുവിശേഷം അദ്ധ്യായം 12 ന്റെ 13 മുതലുള്ള ഭാഗങ്ങൾ നമ്മൾ ഇങ്ങനെ വായിക്കുന്നു. പുരുഷാരത്തിൽ ഒരുത്തൻ അവനോട്, ഗുരോ ഞാനുമായി അവകാശം പങ്കു വയ്ക്കുവാൻ എന്റെ സഹോദരനോട് കൽപിച്ചാലും എന്ന് പറഞ്ഞു. അവനോട് അവൻ മനുഷ്യാ എന്നെ നിങ്ങൾക്ക് ന്യായ കർത്താവോ പങ്കിടുന്നവനോ ആക്കിയത് ആരെന്ന് ചോദിച്ചു. പിന്നെ അവരോട് സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്ളുവിൻ ഒരുത്തന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തു വകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത് എന്ന് പറഞ്ഞു.

അനേക കുടുംബങ്ങളിൽ നാം കാണുന്നത് സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചിരുന്ന കുടുംബങ്ങൾ അവകാശം അല്ലെങ്കിൽ സ്വത്തുക്കൾ വീതം വയ്ക്കുമ്പോൾ, divide ചെയ്ത് കൊടുക്കുന്ന സമയത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതായിട്ട് നാം കാണുന്നത്. അതെ തലമുറകളോളം നീണ്ട് നിൽക്കുന്ന പ്രശ്നങ്ങൾ കുടുംബങ്ങളിൽ ഉണ്ടാകാൻ ഒരു പ്രധാനപ്പെട്ട കാരണം എനിക്ക് അവകാശപ്പെട്ട സ്വത്ത് എനിക്ക് ലഭിച്ചില്ല എന്ന് മക്കൾ അല്ലെങ്കിൽ അതിന് അർഹതപ്പെട്ടവർ പരാതി പറയുന്നത് കൊണ്ടാണ്.

പഴയനിയമത്തിൽ യാക്കോബ് തന്റെ മകനായിരിക്കുന്ന ജോസഫിനോട് പറയുന്ന ഒരു ഭാഗമുണ്ട്. ഉൽപത്തി 48:21വാക്യം. ജോസഫിനോട് യിസ്രായേൽ പറഞ്ഞത് ഇതാ ഞാൻ മരിക്കുന്നു. ദൈവം നിങ്ങളോട് കൂടെയിരുന്ന് ദൈവം നിങ്ങളുടെ പിതാക്കൻമാരുടെ ദേശത്തേക്ക് മടക്കി കൊണ്ടുപോകുമ്പോൾ എന്റെ വാളും വില്ലും കൊണ്ട് ഞാൻ അമോര്യരുടെ കയ്യിൽ നിന്ന് പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരൻമാരുടെ ഓഹരിയിൽ കവിഞ്ഞ് നിനക്ക് തന്നിരിക്കുന്നു. ഉൽപത്തി 49:22 വാക്യത്തിൽ യാക്കോബ്, ജോസഫിനെ അനുഗ്രഹിക്കുകയാണ്. ജോസഫ് ഫലപ്രദമായ ഒരു വൃക്ഷം നീരുറവിനരികെ ഒരു ഫലപ്രദമായ ഒരു വൃക്ഷം തന്നെ അതിന്റെ കൊമ്പുകൾ മതിലിൻമേൽ പടരുന്നു. ഉൽപത്തി പുസ്തകത്തിന്റെ അദ്ധ്യായം 48 ൽ നമ്മൾ വീണ്ടും വായിക്കുന്നുണ്ട്. യാക്കോബ് തന്റെ കൊച്ചുമക്കളായിരിക്കുന്ന ജോസഫിന്റെ മക്കളായിരിക്കുന്ന എഫ്രയീമിനെയും മനശ്ശെ യേയും അനുഗ്രഹിക്കുന്ന ഭാഗങ്ങൾ നമ്മൾ വായിക്കുന്നുണ്ട്. സാധാരണയായി ചില book കളിലൊക്കെ കാണുന്നത് ജോസഫ് 30 വയസ്സുകാരൻ ഒരു യൗവ്വനക്കാരൻ അഞ്ചോ ആറോ വയസ്സുള്ള രണ്ടു കുട്ടികളെയും കൊണ്ട്, എഫ്രയീമിനെയും മനശ്ശെ യേയും കൊണ്ട് യാക്കോബിന്റെ അടുക്കൽ അനുഗ്രഹം വാങ്ങാൻ വരുന്നതായി കാണുന്നത്. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല കാരണം ജോസഫിന് അവൻ പ്രധാനമന്ത്രിയായി തീരുമ്പോൾ അവന് 30 വയസ്സ് പ്രായമുണ്ടായിരുന്നു. അവന് രണ്ടു മക്കൾ ജനിച്ചു ആദ്യത്തെ 7 വർഷങ്ങൾക്കുള്ളിലാണ് ആ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചതെന്ന് നമുക്ക് കരുതാം. തുടർന്ന് ജോസഫ് പ്രധാനമന്ത്രിയായശേഷം 9 വർഷങ്ങൾക്കുശേഷമാണ് യാക്കോബും കൂട്ടരും അവിടെ കടന്നുവരുന്നത്. അനേക വർഷങ്ങൾ കടന്നുപോയി ഇപ്പോൾ എഫ്രയീമിന് ഏകദേശം 24-25 വയസ്സുകൾ കാണും. ജോസഫിന് 56 വയസ്സ് ഉണ്ടെന്ന് നമ്മൾ കരുതുന്നു. യാക്കോബ് മരിക്കുമ്പോൾ അദ്ദേഹത്തിന് 147 വയസ്സ് പ്രായമുണ്ടായിരുന്നു. ഫറവോനെ കാണുമ്പോൾ 130 വയസ്സ്. എന്റെ പരദേശ പ്രയാണം 130 വയസ്സ് അല്ലെങ്കിൽ വർഷങ്ങൾ ആയെന്നാണ് യാക്കോബ് അവിടെ ഉൽപത്തി അദ്ധ്യായം 47:9 വാക്യത്തിൽ പറയുന്നത്. എന്തായാലും അതെ മനശ്ശെയും എഫ്രയീമും യൗവ്വനക്കാരായിരിക്കുമ്പോൾ ജോസഫിന് ഏകദേശം 56 വയസ്സ് പ്രായമുള്ള സമയത്താണ് അവരെ അനുഗ്രഹിക്കുന്നത്. പക്ഷേ ഒരു കാര്യം നാം കാണുന്നത് ഇളയവൻ ആയിരിക്കുന്ന എഫ്രയീമിൻമേൽ അവൻ വലംകൈ വച്ചു മൂത്തവനായിരിക്കുന്ന മനശ്ശെയുടെ മേൽ യാക്കോബ് കൈകളെ വച്ചപ്പോൾ ജോസഫ് പറഞ്ഞു അപ്പാ അങ്ങനെയല്ല പക്ഷേ യാക്കോബ് പറഞ്ഞു എനിക്ക് അറിയാം മകനെ. അനേക വർഷങ്ങൾ ദൈവത്തിന്റെ കരങ്ങളിലൂടെ പണിതെടുത്ത യാക്കോബ് ദൈവം അവനെ തകർത്ത് ഉടച്ച് പണിത് അവന് കൃപയും ജ്ഞാനവും കൊടുത്ത് മറ്റുള്ളവരെ even ഫറവോനെപ്പോലും അനുഗ്രഹിക്കുന്നവനായി മാറിയപ്പോൾ യാക്കോബിന്റെ ജീവിതം എത്രയധികം അനുഗ്രഹിക്കപ്പെട്ടതായി മാറിയെന്ന് നാം കാണുന്നു സഹോദരങ്ങളെ.

ദൈവം അങ്ങനെയാണ്. ദൈവം അനുഗ്രഹിക്കുമ്പോൾ ദൈവത്തിന്റെ വചനത്തിൽ റോമ ലേഖനം അദ്ധ്യായം 9 ൽ വായിക്കുന്നു. എനിക്ക് കരുണ തോന്നണം എന്നുള്ളവനോട് കരുണ തോന്നും. എനിക്ക് മനസ്സലിവ് തോന്നേണം എന്നുള്ളവനോട് മനസ്സലിവ് തോന്നും. ഇച്ഛിക്കുന്നവനാലുമല്ല ഓടുന്നവനാലുമല്ല കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്. ദൈവത്തിന്റെ പരമാധികാരം ദൈവത്തിന്റെ sovereignity ഓർത്ത് ഞാൻ കർത്താവിനെ ഈ പകൽ വാഴ്ത്തുകയാണ്. അതെ ശേത്തിനെ കായേനേക്കാൾ അധികമായി അനുഗ്രഹിക്കുന്നതായി നാം കാണുന്നു. ശേമിനെ യാഫെത്തിനേക്കാളും അവൻ തെരഞ്ഞെടുത്തതായി നാം കാണുന്നു. ദൈവം യിശ്മായേലിനെ തള്ളിക്കളഞ്ഞിട്ടാണ് യിസ്ഹാക്കിനെ തെരഞ്ഞെടുത്തത്. റൂബേനെ മാറ്റിനിർത്തിയിട്ടാണ് യൂദയെയും ജോസഫിനെയും ദൈവം തെരഞ്ഞെടുക്കുന്നത്. അഹരോനെക്കാൾ അധികമായി ആ യിസ്രായേലിനെ ലീഡ് ചെയ്യുവാൻ ദൈവം മോശെയെ തെരഞ്ഞെടുക്കുന്നു. അനേകം ശക്തൻമാരായ സഹോദരങ്ങൾ ഉള്ളപ്പോഴും അവരെയൊക്കെ നീക്കി നിർത്തിയിട്ട് മാറ്റി നിർത്തിയിട്ട് ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നു.  ദൈവം അങ്ങനെയാണ് ദൈവത്തിന്റെ പരമാധികാരത്തെയോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. കൃപയാൽ ദൈവം നമ്മളെയും അനേകം ജ്ഞാനികളെയും ബലവാൻമാരെയും ശക്തൻമാരെയുമൊക്കെ മാറ്റിനിർത്തിയിട്ട് എളിയവരും ബലഹീനരുമായ നമ്മളെ ദൈവം തെരഞ്ഞെടുത്തതോർത്ത് ഞാൻ കർത്താവിനെ സ്തുതിക്കുന്നു. കർത്താവിനെ വാഴ്ത്തുകയാണ്.

പ്രിയമുള്ളവരെ ഞാൻ പറഞ്ഞു 147 വയസ്സുള്ളപ്പോഴാണ്, യാക്കോബ് ഈ ലോകം വിട്ട് കടന്നുപോയത് നമ്മൾ തുടർന്ന് കാണുന്നു. യിസ്രായേൽമക്കൾ മിസ്രയീമിൽ എത്തി 50 വർഷങ്ങൾക്കു ശേഷം ജോസഫ് മരിച്ചുപോയി. 350 വർഷങ്ങളാണ് ജോസഫ് ഇല്ലാതെ മിസ്രയിമിൽ ജനം spend ചെയ്തത്. എത്രമാത്രം കഷ്ടങ്ങളിലൂടെ അവർ കടന്നുപോയി എന്നാൽ ജോസഫ് ഒരു വലിയ പ്രത്യാശ ഉള്ളവനായിരുന്നു. ജോസഫിനറിയാം നൂറ്റാണ്ടുകൾ കടന്നുപോകുമെങ്കിലും ദൈവം അതെ ഇവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള പാലും തേനും ഒഴുകുന്ന കനാൻ ദേശത്തിലേക്ക് ദൈവം തന്റെ ജനത്തെ കൊണ്ടുപോകുമെന്ന്. ഉൽപത്തിപുസ്തകം അദ്ധ്യായം 50 അതിന്റെ വാക്യം 22 മുതൽ വായിക്കുമ്പോൾ ജോസഫ് 110 സംവത്സരം ജീവിച്ചിരുന്നു എഫ്രയീമിന്റെ 3 മത്തെ തലമുറയിലെ മക്കളെയും അവൻ കണ്ടു. മനശ്ശെയുടെ മകനായിരിക്കുന്ന മാഖീരിന്റെ മക്കളും ജോസഫിന്റെ മടിയിൽ വളർന്നു. അനന്തരം ജോസഫ് തന്റെ സഹോദരൻമാരോട് ഞാൻ മരിക്കുന്നു എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തു നിന്ന് താൻ അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്തദേശത്തേക്ക് കൊണ്ടുപോകയും ചെയ്യുമെന്ന് പറഞ്ഞു. ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെയ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞ് ജോസഫ് യിസ്രായേൽമക്കളെ കൊണ്ട് സത്യം ചെയ്യിച്ചു .ജോസഫ് 110 വയസ്സുള്ളവനായി മരിച്ചു. അവർ ഒരു സുഗന്ധവർഗ്ഗമിട്ട് അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു. പ്രിയമുള്ളവരെ തുടർന്നുള്ള യാത്രയിൽ ആ മരുഭൂയാത്രയിൽ ഞാൻ പറഞ്ഞു 350 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും യിസ്രായേൽ ജനം പുറപ്പെടുന്നത് എന്നാൽ അവരുടെ 40 വർഷത്തെ നീണ്ട യാത്രയിൽ അവർ ജോസഫിന്റെ ശവമഞ്ചം അല്ലെങ്കിൽ മിസ്രയീമിലെ രീതി പ്രകാരം അടക്കിയ ആ അസ്ഥികൾ ഒരു ശവമഞ്ചത്തിലാക്കി ചുമന്നുകൊണ്ടുപോയത് നമ്മളൊരിക്കലും മറക്കരുത്. അങ്ങനെ അവർ കനാൻ ദേശത്തെത്തിയ സമയത്ത് നമ്മൾ യോശുവയുടെ പുസ്തകത്തിലേക്ക് കടന്നുവരുമ്പോൾ യോശുവയുടെ പുസ്തകം അദ്ധ്യായം 24:32 വാക്യം ഞാൻ വായിക്കുന്നു. അവിടെ വായിക്കുന്നത് ഇങ്ങനെയാണ് യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്ന് കൊണ്ടുന്ന ജോസഫിന്റെ അസ്ഥികൾ അവർ ശെഖേമിൽ യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളിൽ നിന്ന് 100 വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത് അടക്കം ചെയ്തു. അത് ജോസഫിന്റെ മക്കൾക്ക് അവകാശമായി തീർന്നു. അഹരോന്റെ മകൻ എലെയാസർ മരിച്ചു അവനെ അവന്റെ മകനായ ഫിനെഹാസിന് എഫ്രയീം പർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു. പല്ല നിയമത്തിൽ പറയുന്ന അവകാശം അത് inheritance  വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞാൻ പറഞ്ഞല്ലോ യിസ്രായേൽ ജനത്തിന് ദൈവം വാഗ്ദത്തദേശമായിരിക്കുന്ന കനാൻ ദേശത്ത്  പാലും തേനും ഒഴുകുന്ന ദേശം കൊടുത്തതായി നമുക്കറിയാം.

കാലേബിനും ( അസാദ്ധ്യകരമായിരിക്കുന്ന മലകളെ പിടിച്ചടക്കിയവൻ), യോശുവയ്ക്കും മാത്രമല്ല എല്ലാവർക്കും ദൈവം അവകാശങ്ങളെ കൊടുത്തു. എന്നാൽ ജോസഫിന് എന്തവകാശമാണ് കിട്ടിയത്??

 ജോസഫിന് എന്തവകാശമാണ് കിട്ടിയത് എന്ന് നാം അറിയണമെങ്കിൽ എബ്രായ ലേഖനം അദ്ധ്യായം 11ൽ വായിക്കുന്നുണ്ട്. ജോസഫ് വിശ്വാസത്താൽ യിസ്രായേൽമക്കളുടെ പുറപ്പാടിനെ ഓർപ്പിച്ചു കൊണ്ട് തന്റെ അസ്ഥികളെകുറിച്ച് കൽപന കൊടുത്തതായി നാം കാണുന്നുണ്ട്. എന്നാൽ ജോസഫിന്റെ അവകാശം ,ദൈവത്തിന് വേണ്ടി നിന്ന ജോസഫ് കർത്താവിനു വേണ്ടി ഉറച്ച stand എടുത്ത ജോസഫിന് എന്തവകാശമാണ് കിട്ടിയതെന്ന് യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 4 ൽ ആണ് നാം കാണുന്നത്. അതിന്റെ വാക്യം 4 ൽ പറയുകയാണ് അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നാൽ ശമര്യ പട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ ജോസഫിന് കൊടുത്ത നിലത്തിനരികെ എത്തി. ശെഖേമിൽ നിന്ന് 100 വെള്ളിക്കാശ് കൊടുത്ത് യാക്കോബ് വില കൊടുത്ത് വാങ്ങിച്ച സ്ഥലമാണ്. അത് നമ്മൾ തിരുവചനത്തിൽ വായിക്കുന്നുണ്ട്. തന്റെ പ്രിയ മകനായിരിക്കുന്ന ജോസഫിന് അതെ അമോര്യരിൽ നിന്ന് യുദ്ധം ചെയ്ത് മേടിച്ച മലഞ്ചരിവുകൾ മാത്രമല്ല ശെഖേമിനോട് 100 വെള്ളിക്കാശ് കൊടുത്ത് മനോഹരമായ ഒരു സ്ഥലം യാക്കോബ് വിലക്കു മേടിച്ച് ജോസഫിന് ഒരവകാശമായിട്ട് കൊടുത്തു. അവിടെ ഒരു നീരുറവ് ഉണ്ടായിരുന്നു. 

മനോഹരമായിട്ടുള്ള ഒരു കിണർ ഉണ്ടായിരുന്നു. ആ കിണറ്റിൽ നല്ല വെള്ളം എപ്പോഴുമുള്ള ആ കിണറ്റിൽ അവിടെ ജോസഫിന്, തന്റെ പ്രിയ പുത്രനായിരിക്കുന്ന താൻ നിലയങ്കിയൊക്കെ ഉണ്ടാക്കി കൊടുത്തതിന്റെ പേരിലാണ് സഹോദരൻമാർക്ക് അസൂയ ഉണ്ടായതെന്നൊക്കെ നാം തിരുവചനത്തിൽ വായിക്കുന്നുണ്ട്. എന്നാൽ പ്രിയമുള്ളവരെ അവിടെ നാം കാണുന്നത് ജോസഫിന് ഒരവകാശം കിട്ടി. എന്താണെന്നറിയാമോ? ശെഖേമിന്റെ കയ്യിൽ നിന്ന് 100 വെള്ളിക്കാശിന് വിലക്കു വാങ്ങിച്ചിരിക്കുന്ന മനോഹരമായ സ്ഥലത്ത്  ഒരവകാശം കിട്ടിയതായിട്ട് നാം വായിക്കുന്നുണ്ട്. അത് നാം ചിന്തിക്കുന്ന പോലെ ചെറിയ ഒരു അഞ്ചോ പത്തോ സെന്റ് സ്ഥലമല്ല വലിയ മലഞ്ചരിവുകളും അനേകം പടർന്നു കിടക്കുന്ന വിസ്തൃതിയുള്ള സ്ഥലമാണെന്ന് ഞാൻ കരുതുകയാണ്. അവിടെയാണ് യാക്കോബിന്റെ കിണർ ഉണ്ടായിരുന്നത്. അവിടെ ജോസഫിന് ശെഖേമിൽ കൊടുത്ത അവകാശത്തിലാണ് ആ കനാൻ ദേശത്ത് യിസ്രായേൽമക്കൾ അവിടെ ജോസഫിനെ അടക്കിയതെന്ന് നാം തിരുവചനത്തിൽ നിന്ന് പഠിക്കുന്നുണ്ട്.

എന്താണ് നാം ചിന്തിച്ചു വരുന്നത് അതെ ജോസഫ് ഒരു അനുഗ്രഹിക്കപ്പെട്ടവനാണ് കാരണം അവനവകാശമായി കിട്ടിയ ആ സ്ഥലത്ത് യാക്കോബിന്റെ കിണറുണ്ടായിരുന്നു. ചെറുപ്പത്തിൽ ജോസഫ് ചിലപ്പോൾ അത് കണ്ടു കാണും എന്നാൽ പ്രായം ചെന്ന ശേഷം അവൻ മിസ്രയീമിൽ ആയതു കൊണ്ട് അവൻ ആ കിണറ്റിലെ വെള്ളമൊന്നും കുടിക്കാൻ പറ്റിയില്ല. എന്നാൽ വിശ്വാസത്താൽ തന്റെ അസ്ഥികളെ ആ ദേശത്ത് അടക്കുവാൻ ദൈവം അവന് ഒരു പ്രത്യാശയും ദൈവീക വാഗ്ദത്തത്തിലുള്ള ഉറപ്പും ജനത്തിന്റെ പുറപ്പാട് സംഭവിക്കുമ്പോൾ അത് സംഭവിക്കുമെന്നുള്ള ഉറപ്പും കൊടുത്തു. 

ഞാനെന്റെ വിഷയത്തിലേക്ക് കടന്നു വരികയാണ്. അവിടെ ജോസഫിനെ അടക്കിയ സ്ഥലമോ ശെഖേമിൽ നിന്ന് മേടിച്ച ആ നിലമോ ഒന്നുമല്ല എന്റെ ഇന്നത്തെ Subject അവിടെ നമ്മൾ കാണുന്നു നൂറ്റാണ്ടുകൾക്കു ശേഷം യാക്കോബ് കൊടുത്ത ആ നിലത്തിനരികെ ഇപ്പോൾ ഒരാളവിടെ ദാഹിച്ച് ക്ഷീണിച്ചവനായി ആ കിണറ്റിൻ കരയിൽ ഇരിക്കയാണ് അത് മറ്റാരുമല്ല സൈന്യങ്ങളുടെ ദൈവമായ ഞാനാകുന്നവൻ ഞാനാകുന്നു എന്ന് പറഞ്ഞ യാക്കോബിന് ബഥേലിൽ വച്ച് പ്രത്യക്ഷനായ പെനിയേലിൽ വച്ച് അവനെ അനുഗ്രഹിച്ച പിതാക്കൻമാരുടെ ദൈവം (മിശിഹാ )ഇപ്പോൾ ആ കിണറ്റിന്റെ കരയിൽ ഒരു മനുഷ്യനായി ക്ഷീണിച്ച് ദാഹിച്ചിരിക്കുന്ന ഒരു കാഴ്ച ആത്മാവിൽ കണ്ടു കൊണ്ട് ഞാൻ ദൈവത്തെ ആരാധിക്കുകയാണ്. ജോസഫേ നീ ഇപ്പോൾ അനുഗ്രഹിക്കപ്പെട്ടവനാണ് കാരണം നിന്റെ പുരയിടത്തിൽ ഇരിക്കുന്നത് ഒരു സാധാരണ മനുഷ്യനല്ല യാക്കോബല്ല അല്ലെങ്കിൽ അബ്രഹാമോ അല്ലെങ്കിൽ പിതാക്കൻമാരോ അല്ല. സൈന്യങ്ങളുടെ ദൈവമായ കർത്താവ്, രാജാക്കൻമാരുടെ രാജാവ് സർവ്വത്തിന്റെയും സൃഷ്ടാവായ ദൈവം ആരെയോ കാത്ത് യാക്കോബ് തന്റെ പ്രിയപുത്രനായിരിക്കുന്ന ജോസഫിന് കൊടുത്ത നിലത്ത് ഇപ്പോൾ ആ മണ്ണിൽ അവൻ ഇരിക്കയാണ് മനുഷ്യപുത്രൻ ആരെ കാത്താണ് ഇരിക്കുന്നത് ?ആർക്കും വേണ്ടാതെ കിടക്കുന്ന ശെഖേം പട്ടണത്തിൽ സുഖാർ എന്ന സ്ഥലത്ത് ശെഖേമിന്റെ ദേശത്ത് അവിടെ നിന്ന് ഒരു സ്ത്രീ വെള്ളം കോരാൻ വരുന്നതും അവളോട് നിത്യജീവന്റെ വചനങ്ങൾ ദൈവം ആത്മാവാകുന്നു അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണമെന്നുള്ള സ്വർഗ്ഗീയ മർമ്മങ്ങൾ ആ പുരയിടത്തിൽ നിന്ന് വിളിച്ച് പറയുന്ന പുത്രനെ കാണുമ്പോൾ ഞാൻ അവന്റെ മുൻപിൽ വീണു കിടന്നു അവനെ ആരാധിക്കട്ടെ.

 എന്താണ് ജോസഫിന്റെ അവകാശം? അതെ ശെഖേമിൽ നിന്ന് നൂറുവെള്ളികാശ് കൊടുത്ത് വിലക്കു വാങ്ങിച്ച ഒരു നിലമായിരുന്നു. പാലും തേനും ഒഴുകുന്ന ആ ദേശത്ത് ദൈവം ഒരവകാശം കൊടുത്തു .

എന്നാൽ നമുക്ക് ഒരവകാശം ഉണ്ട്. സാദോക്കിന്റെ പുത്രൻമാർക്ക് ശുശ്രൂഷയിൽ ആയിരിക്കുന്ന സാദോക്കിന്റെ പുത്രൻമാർക്ക് കർത്താവ് പ്രത്യേകമായിട്ട്, എസക്കിയേലിന്റെ പുസ്തകം അദ്ധ്യായം 44 ൽ നമ്മളിങ്ങനെ വായിക്കുന്നു. എസക്കിയേൽ 44:28 ഞാൻ തന്നെ അവരുടെ അവകാശം നിങ്ങൾ അവർക്ക് യിസ്രായേലിൽ സ്വത്തൊന്നും കൊടുക്കരുത്. ഞാൻ തന്നെ അവരുടെ സ്വത്താകും. 

നമുക്ക് ഇവിടെ നിലനിൽക്കുന്ന ഒരു നഗരമില്ല. ഇവിടെ നമുക്ക് നിലനിൽക്കുന്ന പട്ടണങ്ങളോ നിലനിൽക്കുന്ന ദേശങ്ങളോ ഒന്നുമില്ല നമുക്ക് ഒരവകാശമുണ്ട്. ആ അവകാശത്തേക്കുറിച്ച് സങ്കീർത്തനക്കാരൻ ആത്മാവിൽ പാടി സങ്കീർത്തനം 16 ന്റെ വാക്യം 5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവയാകുന്നു .നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു അളവു നൂൽ എനിക്ക് മനോഹരദേശത്ത് വീണിരിക്കുന്നു അതെ എനിക്ക് നല്ലോരവകാശം ലഭിച്ചിരിക്കുന്നു. പ്രിയമുള്ളവരെ നമ്മുടെ അവകാശത്തെ കുറിച്ച് പരിശുദ്ധാത്മാവ്  യോഹന്നാന്റെ സുവിശേഷത്തിൽ എഴുതി അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നേവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം നൽകി. അതുകൊണ്ടാണ് കൊലോസ്യലേഖനം ഒന്നാം അദ്ധ്യായത്തിൽ പൗലോസ് നന്ദി പറയുന്നത്. എന്തവകാശമാണ് നമുക്ക് ലഭിച്ചത്. ഈ നശ്വരമായ ലോകത്തിലെ എന്തെങ്കിലും കുറച്ച് ഒരു മണ്ണല്ല ദൈവം ശിൽപിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ള ഒരു പട്ടണത്തിൽ, ആ പട്ടണത്തിനപ്പുറമായി വിശുദ്ധൻമാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തരാക്കിയ പിതാവിന് സന്തോഷത്തോടെ നമുക്ക് സ്തോത്രം ചെയ്യാം.

 പ്രിയമുള്ളവരെ നമുക്കൊരവകാശം അത് ക്ഷയം, മാലിന്യം, വാട്ടം എന്നിവയില്ലാത്തതുമായ ഒരവകാശത്തിനായി തന്നെ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. നമുക്ക് കർത്താവിനോട് പറയാം കർത്താവേ You are my portion അവിടന്നാണ് എന്റെ ഓഹരി അവിടന്നാണ് എന്റെ അവകാശം. അങ്ങനെ ജോസഫ് ഒരനുഗ്രഹിക്കപ്പെട്ടവനാണെങ്കിൽ സ്വന്തപുത്രനെ നമ്മുടെ ആത്മമണവാളനായി ലഭിച്ച നാം എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്.ഈ ഭൂമിയിലുള്ള ഒരു ദേശത്തല്ല പാലും തേനും ഒഴുകുന്ന കനാൻദേശത്തല്ല വിശുദ്ധൻമാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തരാക്കിയ ദൈവം അടുത്ത് കൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ മക്കളെന്ന് വിളിക്കപ്പെടുന്ന ഒരു നിത്യ അവകാശവും എത്ര വലിയ ഭാഗ്യം. ദൈവമേ എന്റെ അവകാശവും എന്റെ പാനപാത്രവും എന്റെ ഓഹരിയും നീയാകുന്നു കർത്താവേ. ആ യഥാർത്ഥ അവകാശം യഥാർത്ഥ ഓഹരി തന്ന കർത്താവിന്റെ മാർവോട് ചേർന്നു കൊണ്ട്. പറയാം. You are my portion Lord അത് എന്നെ നീ വില കൊടുത്ത് നിന്റെ അവകാശമാക്കി മാറ്റിയത് എന്റെ കഴിവ് കൊണ്ടോ യോഗ്യത കൊണ്ടോ അല്ല കർത്താവേ ഈ ഭൂമിയിൽ വന്ന് നിന്റെ രക്തം കൊടുത്ത് വിലക്ക് എന്നെ നിന്റെ അവകാശത്തിനായി നീ മേടിച്ചതു കൊണ്ട് ഞാൻ നിന്നെ സ്തുതിക്കുന്നു. ഞാൻ അങ്ങയെ ആരാധിക്കുന്നു. The Lord is our portion. God bless you. ദൈവത്തെ ആരാധിക്കുക ദൈവത്തിന് നന്ദി പറയുക. ദൈവമേ ഈ മനോഹരഭാഗ്യത്തിനായിട്ട് ഞാൻ നിന്നെ വാഴ്ത്തുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ

SERMON.




No comments:

Post a Comment