Sunday, April 11, 2021

...യോഹന്നാൻ എന്ന ഞാൻ ..... പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. വെളിപ്പാടു 1: 9



1) ഏകാന്തത ...പത് മൊസ് ദ്വീപിൽ യോഹന്നാൻ ഏകനായിരുന്നു. കൂട്ടായ്മയ്ക്ക് സഹോദരങ്ങളില്ല. ആർക്കെങ്കിലും സഹായിപ്പാൻ ആഗ്രഹമുണ്ടെങ്കിൽപ്പോലും കഴിയാത്ത അവസ്ഥ. ചുറ്റും പാറക്കൂട്ടങ്ങൾ .
തിരമാലകളുടെ ശബ്ദം മാത്രം.. ഭയാനകമായ അവസ്ഥ!

2) അനിശ്ചിതത്വം.... ദിവസങ്ങൾ കഴിഞ്ഞു പോകുന്നതല്ലാതെ മറ്റൊന്നും പ്രത്യേകമായി പത് മൊസിലില്ല. കുറ്റവാളികളെ നാടുകടത്തി ശിക്ഷിക്കുന്ന ഇടത്ത് പ്രതീക്ഷകൾക്ക് എന്ത് അർത്ഥം? വിരസമായ ദിനരാത്രങ്ങൾ !!

3) ഓർമ്മകളുടെ നൊമ്പരം.. കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച സന്തോഷത്തിന്റെ ഓർമ്മകൾ ഹൃദയത്തിൽ ഓടിയെത്തുന്നു.
സ്നേഹിതർ, ഭവനക്കാർ, സഹപാഠികൾ തുടങ്ങി അനേകരുടെ മുഖങ്ങൾ ഹൃദയത്തിൽ തെളിഞ്ഞു വരുന്നു... പറഞ്ഞാൽ
തീരില്ല - പത് മൊസുകാരുടെ നൊമ്പരങ്ങൾ...

അനേകം ചോദ്യങ്ങൾ:
എന്തു കൊണ്ട്?
ഞാൻ പത് മൊസിൽ?
ഒരു മോചനം സാധ്യമോ?
....????

തീർച്ചയായും യോഹന്നാന്റെ ഹൃദയത്തിലും ചില ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ടാകും.

യോഹന്നാന്റെ അനുഭവം ചുവടെ വിവരിക്കട്ടെ!

കർത്തൃ ദിവസത്തിൽ കാഹളനാദം പോലെ ഒരു മഹാ ശബ്ദം താൻ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ .....

".... ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു."
വെളിപ്പാടു 1 :13‭-‬16

തേജോമയനായ ക്രിസ്തു പത് മൊസിൽ!എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു..
ഇനി ഏകാന്തതയില്ല, അനിശ്ച തത്വമില്ല,ഓർമ്മകളുടെ നൊമ്പരമില്ല ...

ക്രിസ്തു യേശുവിന്റെ ഗംഭീരനാദം പിന്നെയും പത് മൊസിൽ മുഴങ്ങി.

"ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. "
വെളിപ്പാടു 1 :17‭-‬18

ആരാധന ഹൃദയത്തിൽ നിന്ന് ഉയരുന്നു.. യേശുവിന്റെ കാൽക്കൽ പത് മൊസുകാരൻ വീണു നമസ്കരിക്കുന്നു....
സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നു വെച്ചിരിക്കുന്നു.... സ്വർഗ്ഗസിംഹാസനം, അറുക്കപ്പെട്ട കുഞ്ഞാട്, ..... സ്വർഗ്ഗീയ സ്തുതികൾ .... പുതിയ യെരുശലേം!!!

ഹാ! പത് മൊസ് എത്ര വലിയ അനുഗ്രഹത്തിന്റെ ഇടമായിത്തീർന്നു....
ഹല്ലേലുയ്യാ! ദൈവത്തിന് മഹത്വം..... ആമേൻ





2 comments:

  1. ആമേൻ ഹല്ലേലുയ

    ReplyDelete
  2. Amen. How wonderful. Our Lord coming down to give great revelation to John when everything was contrary. Thank You Lord. Come to us as well when we are lonely

    ReplyDelete