Thursday, April 8, 2021

എന്റെ പ്രിയേ എഴുന്നേൽക്കുക..Sermon transcript..Arise my beloved: ഉത്തമ ഗീതം 2: 10

ദൈവം നമ്മുടെ പിതാവാണ്. അവിടന്ന് നമ്മുടെ മണവാളനാണ്. അവിടന്ന് നമ്മുടെ സ്നേഹിതനാണ്. അവിടന്ന് നമ്മുടെ ശ്രേഷ്ഠ മഹാപുരോഹിതനാണ്. നമുക്ക് ഇതൊക്കെയും അറിയാം. ഈ വചനങ്ങളൊക്കെയും നമ്മുടെ ഉള്ളിൽ, നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, ഈ വചനങ്ങളൊക്കെയും നിങ്ങളുടെ ഉള്ളിൽ ഇങ്ങനെ തിളച്ചുമറിഞ്ഞു കൊണ്ടിരിക്കണം. fill your life with God's Word. ദൈവത്തിന്റെ വചനത്തിൽ നമ്മുടെ മനസ്സുകളെ നമ്മുടെ ഹൃദയങ്ങളെ നമുക്ക് നിറയ്ക്കാം. കർത്താവേ ആ വചനത്തിൽ ഉറച്ചു നിന്നുകൊണ്ട് പ്രാർത്ഥിപ്പാൻ നീ എന്നെ സഹായിക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഉത്തമ ഗീതത്തിൽ നിന്ന് ഒരു വാക്യം വായിച്ച് ഞാൻ അവസാനിപ്പിക്കാം.


ഉത്തമഗീതം 2 :10 നമുക്ക് വായിക്കാം. ഇവിടെ കർത്താവാണ് സംസാരിക്കുന്നത് പ്രിയയല്ല കർത്താവ് ഇവിടെ പറയുകയാണ് എഴുന്നേൽക്കുക arise തണുപ്പുകാലങ്ങൾ അതായത് ദൈവത്തോടുള്ള കൂട്ടായ്മയിൽ നിന്ന് അകന്നു നടന്ന കാലങ്ങൾ. ശീതകാലം കഴിഞ്ഞു winter is past. ശീതകാലങ്ങൾ എന്നു പറഞ്ഞാൽ തണുപ്പിന്റെ കാലങ്ങൾ കഴിഞ്ഞു കഴിഞ്ഞു പോയി. അടുത്തത് മഴ അല്ലെങ്കിൽ ശീതകാലം എന്നൊക്കെ പറഞ്ഞാൽ തണുപ്പ് ആത്മീയമായിട്ടുള്ള മന്ദതയുടെയും തണുപ്പിന്റെയും കാലങ്ങൾ കഴിഞ്ഞു. കർത്താവ് നമ്മുടെ ഹൃദയങ്ങളെ ഉണർത്തട്ടെ. see പുഷ്പങ്ങൾ flowers appear on the earth. നമ്മളൊന്ന് ആത്മാവിൽ അതൊന്നു കണ്ടേ. എഴുന്നേറ്റേ കർത്താവ് നമ്മളോടു പറയുകയാണ് എന്തിനാണ് അവിടെ കിടക്കുന്നത് arise എഴുന്നേൽക്കുക arise my beloved എന്നിട്ട് പറയുകയാണ് പ്രിയയല്ല കർത്താവ് പറയുന്നതാണ്. എന്താണ് കർത്താവ് പറയുന്നത്. കർത്താവ് പറയുന്ന വാക്യം ഇതാണ് നിങ്ങളൊന്ന് എഴുന്നേറ്റേ. നമ്മളോട് വ്യക്തിപരമായിട്ട്, നമ്മൾ പ്രാർത്ഥനയിൽ വചന ധ്യാനത്തിൽ കർത്താവിനോടുള്ള കൂട്ടായ്മയിൽ. കർത്താവ് നമ്മളോട് പറയുകയാണ് arise എഴുന്നേൽക്ക് എഴുന്നേറ്റാട്ടേ നമ്മള് ഉറക്കത്തിന്റെ അവസ്ഥ അല്ലെങ്കിൽ dullness ന്റെ അവസ്ഥ dryness ന്റെ അവസ്ഥ അതിലൂടെ നമ്മൾ കടന്നുപോകുമ്പോൾ കർത്താവ് നമ്മെ ഉണർത്തുകയാണ് എഴുന്നേൽക്കുക.

അടുത്തത് പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു 'ഒന്ന് നോക്കിക്കേ ' കർത്താവ് നമ്മളോട് പറയുകയാണ് ഉറക്കത്തിൽ നിന്ന് തട്ടിയുണർത്തി see flowers appear on the earth മുൻപ് flowers ഇല്ലായിരുന്നു. പക്ഷേ സീസൺ വന്നപ്പോൾ flowers appear on the earth.

അടുത്തത് വള്ളിത്തല എന്നു പറഞ്ഞാൽ, എന്താ പറയുന്നത് നടീലിന്റെ കാലം അല്ലെങ്കിൽ കൊമ്പുകൾ മുറിച്ചുനടുന്ന കാലം വന്നിരിക്കുന്നു ടee കർത്താവ് പറയുകയാണ് do you know the time? കർത്താവ് ചോദിക്കുന്നത് എന്തിനാണ് ഉറങ്ങുന്നത് എന്തിനാണ് dull ആയിട്ട് ഇരിക്കുന്നത്. കാരണം കർത്താവ് പറയുകയാണ് see നീ നോക്കിക്കേ എഴുന്നേറ്റേ അങ്ങനെ തന്നെ നാം നമ്മോട് പറയണം. എഴുന്നേറ്റാട്ടേ arise arise my beloved എന്നിട്ട് ആദ്യം പറയുന്നത് എന്താണെന്ന് അറിയാമോ? തണുപ്പ് കാലം കഴിഞ്ഞു പോയി മഴയൊക്കെ പോയി മഴയുടെയൊക്കെ കാലം കഴിഞ്ഞു flowers appear on the earth പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു. അടുത്തത് വള്ളിത്തല മുറിക്കും കാലം എന്നു പറഞ്ഞാൽ beautiful. the singing of the turtle ... the voice of turtle dove .. the voice of the HolySpirit പരിശുദ്ധാത്മാവിന്റെ ശബ്ദം നമ്മുടെ നാട്ടിലൊക്കെയും കേൾക്കുന്നു. എന്താണ് കേൾക്കുന്നത് എന്നറിയാമോ? ആത്മാവും മണവാട്ടിയും എന്താണ് പറയുന്നത്? വരിക come the Spirit and bride says come വരിക വരികയാണ്. കുറുപ്രാവിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ ? കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ അല്ലെങ്കിൽ നമ്മുടെ മദ്ധ്യത്തിൽ നമ്മുടെ ഹൃദയത്തിൽ കേൾക്കുകയാണ്.

അടുത്തത് ഹാ! അത്തി കായ്കൾ നമുക്കറിയാം prophecies .അത്തിയെ കുറിച്ച് ഒത്തിരി കാര്യങ്ങൾ നിങ്ങൾക്കറിയാം. അത് പഴുക്കുകയാണ് പഴുക്കുക എന്നു പറഞ്ഞാൽ അത് പറിക്കാനുള്ള സമയമായി കർത്താവിന്റെ വരവ് അടുത്തിരിക്കുകയാണ്. യിസ്രായേലിനെ നോക്കുക. prophecy യെ കുറിച്ച് പഠിക്കുന്ന സഹോദരങ്ങളെ look at Israel യിസ്രായേലിനെ നോക്കുക അത്തികായ്കൾ പഴുക്കുന്നില്ലയോ arise എഴുന്നേറ്റാട്ടേ. അപ്പോൾ നമ്മൾ ചോദിക്കുകയാ നമ്മൾ പിന്നെയും ഇരിക്കുകയാ എന്താണ് അടുത്ത reason. കർത്താവ് പറഞ്ഞ reason എന്തൊക്കെയാണെന്ന് അറിയാമോ? ഒന്ന് പറയുന്നത് നമുക്ക് നടാനുള്ള സമയമുണ്ടോ? രണ്ടാമത് പറയുകയാണ് see the flowers. flowers എന്നു പറഞ്ഞാൽ അടുത്ത seed ആണ് അടുത്ത fruit ആണ്.

അടുത്തത് പറയുകയാണ് അത്തി കായ്കൾ the fig tree put there green figs. അത്തി കായ്കൾ പഴുക്കാൻ തുടങ്ങുന്നു. ഫലം പറിക്കാൻ വേണ്ടി അവൻ വരികയാണ്.

അടുത്തത് മുന്തിരി വള്ളി പൂത്ത് the wines with a tender grapes is a good smell എന്താണ് മുന്തിരി വള്ളിയുടെ സുഗന്ധം. എന്താണ്. നമ്മൾ പാടാറില്ലേ പകർന്ന തൈലം പോൽ നിൻ നാമം പാരിൽ കർത്താവേ നിന്റെ നാമം. ഒന്നത് കർത്താവിന്റെ സൗരഭ്യമാണ് രണ്ട് the perfume of the church മുന്തിരി വള്ളി പൂക്കുകയാണ് പൂത്തിട്ട് സുഗന്ധം. നമുക്കറിയാം fragrance, fragrance of Christ അത് വീശുകയാണ്.

എന്നിട്ട് കർത്താവ് പിന്നെയും പറയുകയാണ്. എന്താണ് എഴുന്നേറ്റേ പറഞ്ഞാട്ടേ arise my beloved come away with me നീ എന്റെ കൂടെ വരിക. അടുത്ത വചനം ഉത്തമഗീതം 2: 14 ഇത് മണവാളനാണ് പറയുന്നത് കേട്ടോ. മണവാളൻ പിരിയുമ്പോൾ ഉപവസിക്കണം എന്ന് പറഞ്ഞ മണവാളൻ പറയുകയാണ് പാറയുടെ പിളർപ്പിലും കടുന്തൂക്കത്തിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ I want my people to love Me കർത്താവാണ് initiative എടുക്കുന്നത് എന്നിട്ട് കർത്താവ് പറയുന്നത് എന്താണെന്ന് അറിയാമോ? ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. നമ്മള് തിരക്കടിച്ച് ഓടുവാ. stop ഒന്ന് നിന്നാട്ടേ നിന്റെ മുഖമെങ്കിലും ഞാനൊന്ന് കാണട്ടെ. ചിലര് പറയാറുണ്ട് പിള്ളേരോ വീട്ടുകാരോ തിരക്കടിക്കുമ്പോൾ നാം പറയാറില്ലേ ഒരു മിനിറ്റ് ഒന്ന് നിന്നേ മുഖമെങ്കിലും ഒന്ന് കാണട്ടെ. full busy യാണ് എല്ലാവരും full ഓട്ടത്തിലാണ്. കർത്താവ് പറയുകയാണ് പാറയുടെ പിളർപ്പിലും കടുന്തൂക്കത്തിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ my dove ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. let me see the countenance. നിന്റെ മുഖം ഞാനൊന്ന് കാണട്ടെ.

അടുത്തത് നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ. This is prayer. ഞാനിനി പഴയ കഥകളിലേക്കൊന്നും പോകുന്നില്ല കർത്താവ് ചോദിക്കുകയാണ് let me hear thy voice പ്രാർത്ഥനയിലൊക്കെ നമ്മൾ ആകെ dull ആയി പോയി പ്രാർത്ഥിക്കാൻ സമയമില്ല പ്രാർത്ഥനയെ ഇല്ല അപ്പോൾ കർത്താവ് പറയുകയാണ് arise my beloved I want to hear your voice ഞാൻ പറയുന്നത് നമ്മൾ വചനം വായിക്കുമ്പോൾ ഇതൊക്കെ വേറാരോട് സംസാരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കരുത്. എപ്പോഴും, Personally ഞാൻ പറയാം നിങ്ങൾ എപ്പഴും ബൈബിൾ തുറക്കുമ്പോൾ ഇതിലെല്ലാം നിങ്ങളുടെ പേരായിരിക്കണം. every where ബൈബിളിൽ മുഴുവൻ നിങ്ങളുടെ പേര് വച്ച് വേണം വായിക്കാൻ. കർത്താവ് പറയുകയാണ്. പാറയുടെ പിളർപ്പിലും കടുന്തൂക്കത്തിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ I want let me see. let me see കർത്താവ് പറയുന്നത് കേട്ടോ let me നിന്റെ മുഖമൊന്ന് കാണാൻ നീ ഒന്ന് അനുവദിച്ചേ let me hear thy voice നിന്റെ ശബ്ദം. ഇപ്പോൾ നമ്മളിവിടെ പ്രാർത്ഥിക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല സഹോദരങ്ങളെ always നമ്മുടെ ശബ്ദം കർത്താവിന് പ്രിയങ്കരമാണ്.

എന്നിട്ട് കർത്താവ് പറയുന്നത് എന്താണെന്നറിയാമോ? നിന്റെ സ്വരം ഇമ്പമുള്ളത്. ആരും പറയത്തില്ല എനിക്ക് തോന്നുന്നത് ഇവിടെ പാട്ടു പാടുന്ന ഒന്നോ രണ്ടോ പേരൊക്കെയുണ്ട് നന്നായി പാട്ടു പാടുന്നവർ. ബാക്കി നമ്മളാരും വല്യ പാട്ടുകാരൊന്നും അല്ല. നമ്മളാരെങ്കിലും പാട്ടുപാടുവോ വല്ലതും പറയുകയോ ചെയ്യുമ്പോൾ ആളുകൾ പറയും ഇതെന്തോരു voice ആണ്. ഞങ്ങളൊക്കെ നിവൃത്തിയില്ലാത്തതു കൊണ്ട് പാടുന്നതാണ്. പക്ഷേ കർത്താവ് പറയുകയാണ് ടweet is thy voice. നിങ്ങളുടെ ഭാര്യയോ ഭർത്താവോ നിങ്ങളുടെ voice നിന്റെ sweet ആണെന്ന് പറഞ്ഞിട്ടുണ്ടോ? പക്ഷേ കർത്താവ് പറയുകയാണ് sweet is thy voice നിന്റെ സ്വരം ഭയങ്കര sweet ആണ് കേട്ടോ. കർത്താവ് നമ്മൾ പറയുന്ന പോലെ പൊള്ള വാക്ക് പറയത്തില്ല. നമ്മള് ചിലരെ കാണുമ്പോൾ ചുമ്മാതെ പറയുമല്ലോ കൊള്ളാം. കർത്താവ് അങ്ങനെ ഒരിക്കലും പറയത്തില്ല. അവൻ അങ്ങനെ ചുമ്മാതെ പറയത്തില്ല ഹൃദയത്തിൽ നിന്നേ പറയു.

കർത്താവ് പറയുന്ന ഒരു കാര്യം എന്താണെന്ന് അറിയാമോ? നിന്റെ സ്വരം ഇമ്പമുള്ളതാണ് sweet is thy voice നിന്റെ സ്വരം കർത്താവ് പറയുകയാ എനിക്ക് ഭയങ്കര ഇമ്പമാണത്.

ഇനി അടുത്തതാണ് ഏറ്റവും രസം .എന്നെ നോക്കി ആരും പറയത്തില്ല നിങ്ങളെ നോക്കി പറയുമെന്ന് എനിക്കറിയത്തില്ല എന്താണത്? നിന്റെ മുഖം thy countenance is lovely നിന്റെ മുഖം സൗന്ദര്യമുള്ളതാണ്. beautiful, radiant, full of splendour നമ്മൾ എന്ത് ചെയ്യണമെന്നറിയാമോ? ഈ വചനങ്ങളെ കൊണ്ട് നമ്മളെ തന്നെ ഉത്സാഹിപ്പിക്കണം.

My story എന്ന് പറയുന്ന Selwyn Hughes എഴുതിയ തന്റെ ജീവചരിത്രത്തിൽ ഒത്തിരി struggle ലൂടെ കടന്നുപോയ വ്യക്തിയാണ് താനെന്ന് പറയുന്നുണ്ട്. അതിന്റെ മദ്ധ്യത്തിലാണ് 40 വർഷം daily readings എഴുതിയത്. അദ്ദേഹം പറയുകയാണ് എന്റെ ജീവിതത്തിൽ ഞാനൊരു spiritual crisis ലൂടെ കടന്നുപോയി. ഒരു dryness ലൂടെ കടന്നുപോയി. ചർച്ചിൽ ഞാൻ പോകുന്നുണ്ട് ബൈബിൾ വായിക്കുന്നുണ്ട് എഴുതേണ്ട കാര്യങ്ങളൊക്കെ അത്യാവശ്യം എഴുതുന്നുണ്ട്.
അത്യാവശ്യം കാര്യങ്ങൾ നടന്നു പോകുന്നുണ്ട് but എനിക്ക് ആ sweet ആയിട്ടുള്ള communion നഷ്ടപ്പെട്ടുപോയി. അദ്ദേഹം ഇങ്ങനെ ദൈവത്തോട് ചോദിക്കുകയാണ് Lord. What is Lord? എന്താണ് കർത്താവേ നീ ഒന്നും പറയാത്തത് എന്താ നീ ഒന്നും മിണ്ടാത്തത്. അദ്ദേഹം പറയുകയാണ് ഞാൻ ഇന്നും ആ ദിവസം ഓർക്കുന്നു. ആ ദിവസം ഇപ്പോഴും എനിക്കറിയാം. ഒരു ദിവസം ബൈബിൾ തുറന്നപ്പോൾ ദൈവ വചനം എന്നോട് സംസാരിച്ചു. arise my beloved എന്റെ പ്രിയേ നീ എഴുന്നേൽക്കുക എന്റെ സുന്ദരി വരിക the winter is past raining season is gone വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു the voice of the turtle heard in your land അദ്ദേഹം പറയുകയാണ് വീണ്ടും ഞാൻ ആ സ്നേഹത്തിലേക്ക് തിരിച്ചു വന്നു.

പ്രിയ സഹോദരങ്ങളെ ഞാൻ ഈ മെസ്സേജ് അവസാനത്തിൽ I plead you ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. കർത്താവിനോടുള്ള intimacy നഷ്ടമായെങ്കിൽ cry before the Lord.

2 comments: