Tuesday, April 27, 2021

 


അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. ഹബക്കൂൿ 3: 17‭-‬19 


ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ ദിവസങ്ങളിൽ മുകളിൽ ഉദ്ധരിച്ച വചനം ഏറെ പ്രസക്തമാണ്. ഹൃദയത്തിൽ അനേകം ചോദ്യങ്ങൾ ഉയർന്നു വന്നേക്കാം....
അത്തി വൃക്ഷം, മുന്തിരിവള്ളി, ഒലിവു വൃക്ഷം മുതലായവയിൽ ഫലങ്ങളില്ല. നിലങ്ങൾ ആഹാരം വിളയിക്കുന്നില്ല. ആട്ടിൻ കൂട്ടം, കന്നുകാലികൾ തൊഴുത്തിൽ നിന്ന് ഇല്ലാതെയായി.
ദു:ഖിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും?
എന്നാൽ പ്രവാചകൻ ഇവിടെ ഘോഷിച്ച് ഉല്ലസിക്കുകയാണ്.. ദൈവത്തിൽ, രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു..
'' സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം, പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ ആനന്ദം " എന്ന് തിരുവചനം ഈ അവസ്ഥയെ വിവരിക്കുന്നു.

ചില വചനങ്ങൾ നമുക്ക് ധ്യാനിക്കാം.

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
സങ്കീർത്തനങ്ങൾ 51: 12

എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
ലൂക്കൊസ് 1 :47 

വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക.
സങ്കീർത്തനങ്ങൾ 95 :1

അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
യെശയ്യാവ് 12 :3

" രക്ഷയിലാണ് യഥാർത്ഥമായി ഇവരെല്ലാം സന്തോഷിച്ചത്. ഒന്നുകൂടി വിശദമാക്കിയാൽ
രക്ഷയുടെ ദൈവത്തിൽ "

കോവിഡ്, ക്ഷാമം, ലോക്ക് ഡൗൺ, മരണം, തുടങ്ങി അനേകം വാർത്തകൾ ദിവസേന നമ്മുടെ ഹൃദയത്തെ തളർത്തുവാൻ സാധ്യതയുണ്ട് .എന്നാൽ തല ഉയർത്തി ക്രിസ്തു യേശുവിലേക്ക് നോക്കുക. അവിടുന്ന്
വേഗം വരുന്നു." ഇത്ര വലിയ രക്ഷ" എനിക്ക് തന്ന രക്ഷയുടെ കർത്താവേ ഞാൻ അങ്ങയിൽ ആനന്ദിക്കുന്നു..
' കർത്താവ് എന്റെ ബലം ആകുന്നു.
അവൻ എന്റെ കാൽ പേടമാൻകാൽ പോലെ ആക്കുന്നു. ഉന്നതികളിൻമേൽ എന്നെ നടക്കുമാറാക്കുന്നു "ഹല്ലേലൂയ്യാ!! ആമേൻ







No comments:

Post a Comment