Friday, April 30, 2021

 


ഈ എളിയവൻ നിലവിളിച്ചു; കർത്താവ് കേട്ടു; അവന്റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.സങ്കീർത്തനങ്ങൾ 34: 6 

നിലവിളി കേൾക്കുന്നവനാണ് ദൈവം. അവിടുന്ന് ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്ത ദൈവമാണ്.

ഹാഗാർ നിലവിളിച്ചു .ദൈവം നിലവിളി കേട്ടു .അവളുടെ മകന്റെ കരച്ചിൽ ദൈവത്തിന്റെ ചെവിയിലെത്തി.
ദൈവം ഒരു നീരുറവ മരുഭൂമിയിൽ അവർക്ക് തുറന്നു കൊടുത്തു.

ഹന്ന ദൈവാലയത്തിലിരുന്നു പ്രാർത്ഥിച്ചു വളരെ കരഞ്ഞു .ദൈവം അവൾക്ക് ശമുവേൽ എന്ന മകനെ നൽകി.

ഹിസ്കീയാ രാജാവു് വളരെ കരഞ്ഞു. ദൈവം രാജാവിന് രോഗ സൌഖ്യം നൽകി 15 വർഷം ആയുസ്സ് ദീർഘിപ്പിച്ചു കൊടുത്തു.

യോനാ സമുദ്രത്തിന്റെ ആഴത്തിൽ കിടന്ന് നിലവിളിച്ചു.ദൈവം യോനായെ രക്ഷിച്ചു.

ബർത്തിമായി എന്ന കുരുടനായ മനുഷ്യൻ നിലവിളിച്ചു .കർത്താവു് അവനെ സൌഖ്യമാക്കി.

മഗ്ദലക്കാരി മറിയ കല്ലറയ്ക്കൽ കരഞ്ഞു കൊണ്ടു നിന്നു .യേശു കർത്താവ് അവൾക്ക് പ്രത്യക്ഷനായി....

ഈ ലിസ്റ്റ് എഴുതിയാൽ തീരില്ല .ഇനി ഇതു വായിക്കുന്ന നിങ്ങളുടെ ഊഴമാണ്.

... എഴുന്നേറ്റു നിലവിളിക്കുക. നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലർത്തുക.
വിലാപങ്ങൾ 2 :19
##
പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും

യേശു നാഥാ! എന്നപേക്ഷ കേൾ
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും

നിൻകൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേ
എൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ

നിന്റെ പുണ്യം മാത്രം എന്റെ നിത്യശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം
ജീവനെക്കാൾ ഏറെ നന്ന് നീയെൻ കർത്താവേ
ഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം.






1 comment:

  1. യോഹന്നാൻ
    20:15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.
    20:16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു;

    ReplyDelete