ഓരോ ദിവസവും കഴിയുന്തോറും ജീവിതം കഠിനമെന്ന് അനുഭവപ്പെടുന്നുവോ?ഞാൻ എന്തു ചെയ്യണം?
1) ദൈവത്തിൻ്റെ ശക്തിയേറിയ കൈക്കീഴിൽ താണിരിക്കുക .വിനയമുള്ളവരായിരിക്കുക. അപ്പോൾ കർത്താവ് തക്ക സമയത്ത് നിങ്ങളെ ഉയർത്തും. പുരാതനനായ ദൈവം നിങ്ങളുടെ സങ്കേതം; താങ്ങുവാൻ ശാശ്വത ഭുജങ്ങൾ ഉണ്ട്.
"അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ." 1 പത്രൊസ് 5:6
2) ദൈവം നിങ്ങളുടെ സകല കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക .
അവിടുന്ന് നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവാണ്.
"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ".1പത്രൊസ് 5:7
3) ജാഗ്രതയുള്ളവർ ആയിരിക്കുക .സമചിത്തത പാലിക്കുക.
വിശ്വാസത്തിൽ അടിയുറച്ചു നിന്നു കൊണ്ട് ശത്രുവിനെ (പിശാചിനെ) എതിർക്കുക.
"നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ".1പത്രൊസ് 5:8-9
ഈ കഷ്ടങ്ങൾ ക്ഷണനേരത്തേക്ക് മാത്രമേയുള്ളു. ക്രിസ്തുവിൽ തൻ്റെ നിത്യ തേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വ കൃപാലുവായ ദൈവം നിങ്ങളെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ച് ശക്തീകരിക്കും'
ബലം എന്നെന്നേക്കും കർത്താവിനുള്ളത് .
ആമേൻ! ഹല്ലേലുയ്യാ
🎵🎵
കൂടുണ്ട് പ്രീയനെൻ ചാരവെ
ചാരിടും ഞാൻ ആ മാർവ്വതിൽ
കേൾക്കുന്നു നാഥൻ ഇമ്പസ്വരം
മുമ്പോട്ടു പോയിടാം(2)
കാക്കയാൽ ആഹാരം തന്നീടും
ശ്രേഷ്ഠമായ് എന്നെ നടത്തിടും
വിശ്വസ്തനെന്നെ വിളിച്ചതാൽ
നടത്തും അന്ത്യം വരെ(2)
ഏകനായ് തീർന്നിടും നേരത്തിൽ
ശോധന ഏറിടും വേളയിൽ
ഇല്ല തെല്ലും നിരാശകൾ
എൻ പ്രീയൻ കൂടുള്ളതാൽ(2)
പാടും ഞാൻ ആയുസ്സിൽ നാളെല്ലാം
വീണ്ടെടുത്ത എൻ പ്രീയനെ
സ്തോത്രം ഞാൻ ചെയ്തിടും സാനന്ദം
ആ നൽ സന്തോഷത്തെ(2)
ആകുല ചിന്തകൾ വേണ്ടിനി
ആശ്വാസകാലമതുണ്ടല്ലോ
ആത്മാവിനാലെ നടന്നീടാം
ക്രിസ്തുവിശ്വാസിയെ(2)
യേശു താനെന്നെടു സമ്പത്തും
വാഗ്ദത്തമാം നിക്ഷേപവും
ഭാഗ്യമേറും പ്രത്യാശയും
തേജസമ്പൂർണതയും(2)
കാണുന്നു ഞാൻ വൻ സൈന്യത്തെ
ശോഭന പൂർണ്ണരാം സംഘത്തെ
വിശുദ്ധന്മാരുടെ കൂട്ടത്തെ
നിത്യസന്തോഷത്തിൽ(2)
Thank you Daddy for Your everlasting love and care
ReplyDeleteAmen
ReplyDeleteAmen
ReplyDelete