വർഷങ്ങൾക്കു മുമ്പ് വളരെ ആത്മീയനായ ഒരു യൗവ്വനക്കാരൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ദേവാലയത്തിലെ മണിനാദം കേൾക്കുമ്പോൾ പ്രാർത്ഥനക്കായി അവൻ ഓടിയെത്തുമായിരുന്നു.
ചില വർഷങ്ങൾ കടന്നു പോയി. ലോക സ്നേഹം അവനെ ദൈവത്തിൽ നിന്ന് അകറ്റി .നിരാശനായ അവൻ തൻ്റെ കുതിരയുമായി ദേശം വിട്ടു പോകുവാൻ തീരുമാനിച്ചു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൻ്റെ ഹൃദയത്തിൽ ഒരു ചിന്ത ഉണ്ടായി.
ഇപ്പോൾ ഞാൻ ദേവാലയത്തിലെ മണിനാദം കേൾക്കുന്ന അവസാന പോയിൻ്റിൽ എത്തിയിരിക്കുന്നു. ഇവിടെ നിന്ന് ഞാൻ മുൻപോട്ട് പോയാൽ ആ ശബ്ദം ഇനി ഒരിക്കലും എനിക്ക് കേൾപ്പാൻ കഴിയില്ല.
" ഇല്ല ഇനി ഒരടി പോലും ഞാൻ മുൻപോട്ട് പോകില്ല", അവൻ തന്നോട് തന്നെ പറഞ്ഞു .
തൻ്റെ കുതിരയുമായി അവൻ പ്രാർത്ഥനാലയത്തെ ലക്ഷ്യമാക്കി നീങ്ങി.
മണി നാദം ശക്തമായി കാതിൽ മുഴങ്ങി.
അവൻ മുട്ടുമടക്കി ദൈവസന്നിധിയിൽ ഒരിക്കൽ കൂടി പൂർണ്ണമായി സമർപ്പിച്ചു.
ദൈവ ശബ്ദം കേൾക്കാതവണ്ണം ദൂരത്താണോ ഞാൻ നിൽക്കുന്നത്?
വേഗത്തിൽ ദൈവത്തിങ്കലേക്ക് തിരിയാം.
നല്ല ഇടയനായ യേശുവിൻ്റെ ശബ്ദം വ്യക്തമായി കേൾക്കാം.
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
യോഹന്നാൻ 10:27-28
പിതാവേ, ഈ ലോകത്തിന്റെ ചിന്തകളിൽ വീണു പോകാതെ ഉയരത്തിലേക്കു മാത്രം നോക്കുവാൻ സഹായിക്കണേ അപ്പാ
ReplyDelete