Saturday, July 8, 2023

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാൻ 3:16

 


അവനെ പിന്നെ ഒളിച്ചുവയ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിനു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു. അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടു വരുവാൻ ദാസിയെ അയച്ചു.പുറപ്പാട് 2:3‭, ‬5 

മോശെയെ രക്ഷിപ്പാൻ വീട്ടുകാർ ഒരു പെട്ടകം ഉണ്ടാക്കി. നദി തീരത്ത് സുരക്ഷിതമായി മോശെ പെട്ടകത്തിൽ കിടന്നതും ,ഫറവോൻ്റെ പുത്രി അവനെ സ്വന്തം മകനായി വളർത്തിയതും നമുക്കറിയാം.

മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിടുവിപ്പാൻ ഒരു പെട്ടകം മുഖാന്തരമായി .

എന്നാൽ ഉല്പത്തി പുസ്തകത്തിൽ ജലപ്രളയത്തിന് മുമ്പ് നോഹയോട് കല്പിക്കുന്ന വചനം ശ്രദ്ധിക്കുക.


നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.ഉൽപത്തി 6:14 

ആ പെട്ടകം എല്ലാവരെയും ഉദ്ദേശിച്ച് നിർമ്മിച്ചതാണ് .

ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.1 പത്രൊസ് 3:19 

ഹെബ്രായ ഭാഷയിൽ മോശെയെ രക്ഷിപ്പാൻ ഉണ്ടാക്കിയ പെട്ടകത്തിനും ,നോഹയുടെ കാലത്ത് എല്ലാവർക്കും രക്ഷപെടാൻ ഉണ്ടാക്കിയ പെട്ടകത്തിനും ഒരേ വാക്ക് തന്നെയാണ് . (Ark)ഉപയോഗിച്ചിരിക്കുന്നത് .

ഒരു കുഞ്ഞായിരിക്കാം, ഒരു ലോക സമൂഹം മുഴുവനായിരിക്കാം 'ദൈവത്തിന് എല്ലാവരും ഒരു പോലെ വിലയേറിയവരാണ്. രക്ഷ ദൈവത്തിൻ്റെയും  കുഞ്ഞാടിൻ്റേയും ദാനം .ഹാലേലുയ്യാ!!



No comments:

Post a Comment