കർത്താവിൻ്റെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.സദൃ. 18:10
നട്ടുച്ച സമയത്ത് അന്ധകാരം വ്യാപിച്ച ദിവസം. അനേകർ ആ ദൃശ്യങ്ങൾ കണ്ട് കരഞ്ഞു .
മരണത്തോട് ഒരാൾ അടുത്തു കൊണ്ടിരിക്കുന്നു.ഈ ലോകത്ത് യാതൊരു പ്രത്യാശയും ഇല്ലാത്ത ഒരുവൻ. നിത്യ നരകം തൊട്ടു മുൻപിൽ ....
തൻ്റെ അടുത്ത് ക്രൂശിക്കപ്പട്ടു കിടക്കുന്ന വ്യക്തിയിൽ അവൻ പ്രതീക്ഷയുടെ ഒരു തിരിനാളം കണ്ടു.
ബലമുള്ള ഗോപുരത്തിലേക്ക് അവൻ ഓടിച്ചെന്ന് അഭയം പ്രാപിച്ചു.
"പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.ലൂക്കൊസ് 23:42
ഉടൻ ലഭിച്ചു മറുപടി.. ഇന്ന് നീ എന്നോടു കൂടി പറുദീസയിൽ ഇരിക്കും എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു.
ഇല്ല ,താമസിച്ചു പോയിട്ടില്ല ... ജീവശ്വാസം ശേഷിക്കുന്നു എങ്കിൽ ഓടിച്ചെന്ന് അഭയം പ്രാപിക്കുക .
എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരുവൻ്റെ മുമ്പിൽ പറുദീസയുടെ വാതിൽ അന്ന് തുറക്കപ്പെട്ടു.
ആശ്ചര്യകരമായ ദൈവകൃപ !
ഓടിച്ചെല്ലുക.. ഇപ്പോൾ തന്നെ, ഗോപുരവാതിൽ ഇതാ തുറന്നു കിടക്കുന്നു!
യേശുവിൻ്റെ നാമം ബലമുള്ള ഗോപുരം .
🎵🎵
എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ
പ്രിയൻ ചാരിടും ഞാനവനിൽ
ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ
എന്റെ ജീവിത യാത്രയത്തിൽ
എന്റെ അല്ലലകിലവും തീർത്തിടും നാൾ
നോക്കി പാർത്തിടും ഞാനുലകിൽ
എല്ലാകാലത്തും ആശ്രയം വെചീടുവാൻ
നല്ല സങ്കേതം യേശുവത്രേ
പെറ്റതള്ള തൻ കുഞ്ഞിനെ മറന്നീടിലും
കർത്തൻ മാറ്റം ഭവിക്കാത്തവൻ
No comments:
Post a Comment