നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഉത്തമഗീതം 1 :3
പ്രിസണ്‍ ഫെലോഷിപ്പിന്റെ സ്ഥാപകനായ ചാൾസ് കോൾസണ്‍ തന്റെ
ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നു.ഒരു രാത്രി മുഴുവൻ വിമാനത്തിൽ
യാത്ര ചെയ്ത ശേഷം ജക്കാർത്ത വിമാനത്താവളത്തിൽ വളരെ നീളമുള്ള
ഒരു ക്യുവിൽ അദ്ധേഹത്തിന്നു നില്ക്കേണ്ടി വന്നു.വളരെ ഉഷ്നമുള്ള
ആ ദിവസം ക്യുവിൽ നിന്നിരുന്ന എല്ലാവരും ക്ഷീണിതരും അക്ഷമരും ആയിരുന്നു.എങ്കിലുംവളരെ ശാന്തനായി കോൾസണ്‍ അവിടെ നിന്നു.
ചൈനക്കാരനായ ഒരു അഭിഭാഷകൻ മറ്റൊരു ക്യുവിൽ നിന്ന് കോൾസണെ
സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്നു.അദ്ദേഹം കണ്ഫ്യു ഷ്യസിന്റെ സിദ്ധാന്തങ്ങളിൽ വിശ്വസിച്ചിരുന്നു. ദൈവസഭയുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും
സന്മാർഗ പഠനത്തിനായി തന്റെ മക്കളെ ക്രിസ്ത്യൻ സണ്‍ഡേ സ്കൂളിൽ
ചേർത്തിരുന്നു .അവർ കൊണ്ടുവന്ന ഒരു പുസ്തകത്തിന്റെ കവർപേജിൽ ഉള്ള
ഫോട്ടോയിൽ കാണുന്ന വ്യക്തിയെയാണ് താൻ വീക്ഷിക്കുന്നതെന്ന്
തനിക്കു ബോധ്യമായി .അക്ഷമരായ ആളുകളുടെ മധ്യത്തിൽ വളരെ ശാന്തനായി
നിൽക്കുന്ന അദ്ധേഹത്തെ കണ്ടു അഭിഭാഷകൻ ഇപ്രകാരം തീരുമാനിച്ചു. "ഞാൻ മടങ്ങി ഭവനത്തിൽ ചെല്ലുമ്പോൾ ആ പുസ്തകം വായിക്കും ".
രണ്ടു വർഷങ്ങൾക്കു ശേഷം കോൾസണ് ഒരു കത്ത് കിട്ടി .അതിൽ ഇപ്രകാരം
എഴുതിയിരുന്നു."ജക്കാർത്ത എയർപോർട്ടിൽ അന്ന് വളരെ ശാന്തനായി
നിന്ന താങ്കളുടെ "വീണ്ടും ജനനം " എന്ന പുസ്തകം ഞാൻ വായിച്ചു .കർത്താവായ യേശുക്രിസ്തുവിനായി എന്റെ ജീവിതം ഞാൻ സമർപ്പിച്ചു "
" ക്രിസ്തുവിൽ ഞങ്ങളെ ഏപ്പോഴും ജയോത്സവമായി നടത്തുകയും
എല്ലാടത്തും ഞങ്ങളെ ക്കൊണ്ട് തന്റെ പരിജ്ഞാനത്തിന്റെ വാസന
വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം " 2 കൊരി 2:14
പ്രാർത്ഥന :
കർത്താവായ യേശുവേ എന്റെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും
അവിടുത്തെ നാമത്തിന്റെ സൌരഭ്യം പരത്തുവാൻ എന്നെ സഹായിക്കേണമേ .ആമേൻ

No comments:
Post a Comment