ജെ.ഓസ്വാൾഡു സാണ്ടേഴ്സിന്റെ ദൈവവുമായിട്ടുള്ള കൂട്ടായ്മയെ പ്രതിപാദിക്കുന്ന
"ദൈവസംസർഗത്തിന്റെ നാലു വൃത്തങ്ങൾ " എന്ന ലേഖനം ഹൃദയത്തെ തട്ടിയുണർത്തുന്നു.
സീനായി മലയിൽ ദൈവം ഇറങ്ങിവന്നപ്പോൾ കത്തുന്ന തീ കണ്ടു ദൂരെ നിന്ന ജനം;
പർവതത്തിന്റെ മുകളിലേക്ക് കുറച്ചു ദൂരം കയറിച്ചെന്നു ദൈവത്തിന്റെ
കാൽപാദങ്ങൾ ആകാശ നീലിമ പോലെ കണ്ട് തൃപ്തിയടഞ്ഞ എഴുപതു മൂപ്പന്മാർ ;
പർവതത്തിന്റെ മുകളിൽ കൂടാരത്തെ വിട്ടു പിരിയാതിരുന്ന യോശുവ ;
എന്നാൽ പർവതാഗ്രത്തിൽ ഒരു സ്നേഹിതനോടെന്ന പോലെ ദൈവവുമായി
സംസാരിക്കുന്ന മോശെ.
പുതിയ നിയമത്തിലും ഇതു തന്നെ നാം കാണുന്നു .
അപ്പത്തിനായി യേശുവിന്റെ പിന്നാലെ വന്ന ജനം ;
ശുശ്രുഷക്കായി അയയ്കപ്പെട്ട എഴുപതു പേർ ;
തന്നോട് കൂടെ ഇരിക്കുവാൻ തിരഞ്ഞെടുക്കപെട്ട പന്തിരുവർ ;
പ്രധാന സന്ദർഭങ്ങളിൽ യേശുവിനോട് കൂടെ ആയിരുന്ന മൂവർ ;
(പത്രോസ് ,യാക്കോബ് ,യോഹന്നാൻ )
അത്താഴത്തിൽ യേശുവിന്റെ നെഞ്ചോട് ചാഞ്ഞിരുന്ന യോഹന്നാൻ .
മണവാളൻ തന്റെ പ്രിയയെ ഉന്നതങ്ങളിലേക്ക് വിളിക്കുന്നു .കാന്തേ
ലെബാനോനെ വിട്ടു എന്നോട് കൂടെ വരിക .
"മാനും മാൻപേടയും പർവതാഗ്രങ്ങളിൽ തുള്ളിക്കളിക്കും പോൽ
ക്രിസ്തുവും ഭക്തനും"...
പ്രാർത്ഥന :
കർത്താവായ യേശുവേ അങ്ങയുമായിട്ടുള്ള ആഴമേറിയ കൂട്ടായ്മയിലേക്ക്
എന്നെ വലിച്ചടുപ്പിക്കേണമേ .യോഹന്നാനെ പോലെ ഞാൻ നിന്നിൽ
വിശ്രമിക്കട്ടെ .ആമേൻ
Blessed assurance, Jesus is mine!
ReplyDeleteOh, what a foretaste of glory divine!
Heir of salvation, purchase of God,
Born of His Spirit, washed in His blood.
Refrain:
This is my story, this is my song,
Praising my Savior all the day long;
This is my story, this is my song,
Praising my Savior all the day long.