പ്രശസ്ത എഴുത്തുകാരനായ സെൽവിൻ ഹ്യുഗ് സ് താൻ കടന്നു പോയ മരുഭൂമി അനുഭവത്തെ ഇപ്രകാരം വിവരിക്കുന്നു.
"ടെല ഫോണ്‍ എക്സെഞ്ചിൽ രണ്ടു മാസം ജോലി ചെയ്ത സമയത്ത് ദൈവത്തിൽ
നിന്ന് വ്യക്തമായ നടത്തിപ്പ് ഇല്ലാത്ത ഒരു അവസ്ഥയിലുടെ ഞാൻ കടന്നു
പോയി.ഞാൻ അനേക തവണ എന്നോട് ചോദിച്ചു 'ഞാൻ ദൈവഹിതത്തിൽ
തന്നെയാണോ മുൻപോട്ടു പോകുന്നത്?'പ്രാർത്ഥനയോടും ദൈവ വചനത്തോടും
ഉള്ള വിശപ്പ് നഷ്ടമായി . എന്റെ ആത്മാവിലെ തീ കുറയുന്നതായി എനിക്ക് തോന്നി .
ഒരിക്കൽ മത്തായി എഴുതിയ സുവിശേഷത്തിലെ യേശുവിന്റെ മരുഭൂമി
അനുഭവം വായിച്ചപ്പോൾ എന്റെ ജീവിതത്തിൽ ദൈവത്താൽ ഒരുക്കപ്പെട്ട
ഒരു അവസ്ഥയിലുടെ പോകുന്നതായി ഞാൻ ചിന്തിച്ചു .ഒരു കാര്യം എനിക്ക് വ്യക്തമായി "ഭാവിയിൽ ദൈവേഷ്ടം ചെയ്യാനായി കർത്താവ് എന്നെ പണിയുകയാണ്.
ഈ അവസ്ഥയിലുടെ കടന്നു പോയ അനേക ദൈവഭക്തന്മാരുടെ
ജീവചരിത്രങ്ങൾ ഞാൻ വായിച്ചു.കർത്താവിന്റെ പദ്ധതികൾ പൂർണ്ണമായി എന്റെ ജീവിതത്തിൽ നിറവേറ്റാനായി അവിടുന്ന് എന്നെ ചെത്തി ഒരുക്കുകയാണ്
എന്ന് എനിക്ക് മനസ്സിലായി .വരണ്ട അവസ്ഥയിലുടെ കടന്നു പോയ
ആ ഒരു വർഷം ബൈബിൾ കോളേജൊ ശുശ്രുഷ ജീവിതമോ എന്നെ
പഠിപ്പിക്കാത്ത ഒരു സത്യം ഞാൻ പഠിച്ചു." ഈ ലോകത്തിൽ ശാശ്വതമായി
ഒന്നുമില്ല ".എന്റെ ബുദ്ധിക്കതീതമായ വഴികളിലുടെ ദൈവാത്മാവ്
എന്നെ നടത്തുമ്പോൾ യേശുവിൽ പൂർണ്ണമായി വിശ്വസിക്കയാണ്
വേണ്ടത് എന്ന് ഞാൻ ഗ്രഹിച്ചു .
1962-ലെ ഒരു ദിവസം ഞാൻ വ്യക്തമായി ഓർക്കുന്നു.ഞാൻ ബൈബിൾ
തുറന്നപ്പോൾ ഉത്തമഗീതം 2:12,13ഉം വാക്യങ്ങളിലുടെ എന്നെ ദൈവം ഉണർത്തി.
" പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു;കിളികളുടെ പാട്ട് കാലം വന്നിരിക്കുന്നു .
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു അത്തിക്കായ്കൾ പഴുക്കുന്നു .
മുന്തിരി വള്ളി പൂത്തു സുഗന്ദം വീശുന്നു.എന്റെ പ്രിയേ എഴുന്നേൽക്ക ..."
ഉടനെ എന്റെ ആത്മാവ് ഉണർത്തപ്പെട്ടു .ആത്മസന്തോഷത്താൽ
ഞാൻ നിറയപ്പെട്ടു .നഷ്ടമായി എന്ന് ഞാൻ വിചാരിച്ചതു എല്ലാം
ആ നിമിഷം എനിക്ക് തിരികെ ലഭിച്ചു .ദൈവത്തിനു ഞാൻ
നന്ദി പറഞ്ഞു .എന്നെ പഠിപ്പിച്ച ആത്മീയ പാഠങ്ങൾക്കായി ""
അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടു ചെന്ന് അവളോട്
ഹൃദ്യമായി സംസാരിക്കും --ഹോശേയ 2:14
പ്രാർത്ഥന:
കർത്താവായ യേശുവേ മരുഭൂമി അനുഭവങ്ങളിലുടെ ഞാൻ കടന്നു പോകുമ്പോൾ
നിന്നിൽ വിശ്രമിപ്പാനും ആശ്രയിപ്പാനും എന്നെ പഠിപ്പിക്കേണമേ .ആമേൻ
audio sermon : https://soundcloud.com/binoyvarghese/arise-song-of-songs
യെശ്ശയ്യ 30 : 15...അതാണ് നമ്മുടെ ബലം...
ReplyDelete