*കപ്പലപകടത്തിൽ പെട്ട് മനുഷ്യവാസമില്ലാത്ത ദ്വീപിൽ ഒരുവൻ
എത്തിച്ചേർന്നു .കപ്പലിൽ നിന്നുള്ള ചുരുക്കം ചില സാധനങ്ങൾ കൊണ്ട്
ഒരു കുടിൽ കെട്ടി അവൻ താമസിച്ചു ."എന്നെ ഇവിടെ നിന്നും രക്ഷിക്കേണമേ "
എന്ന് ദിവസവും അവൻ പ്രാർത്ഥിച്ചു.ഏതെങ്കിലും കപ്പൽ പോകുന്നുണ്ടോ
എന്ന് കടൽപ്പരപ്പിൽ അവൻ നോക്കികൊണ്ടിരുന്നു .
ഒരു ദിവസം ആഹാരത്തിനായി അന്വേഷിച്ചു പോയി വന്നപ്പോൾ കണ്ട
കാഴ്ച അവനെ തളർത്തിക്കളഞ്ഞു .കുടിലും സാധനങ്ങളും മുഴുവൻ
കത്തി നശിച്ചിരിക്കുന്നു. എല്ലാം നഷ്ടമായി എന്ന് അവനു തോന്നി .
അന്ന് തന്നെ ഒരു കപ്പൽ ആ ദ്വീപിൽ എത്തി .കപ്പിത്താൻ അവനോടു പറഞ്ഞു .
"നീ തീ കത്തിച്ചു കാണിച്ച അടയാളം ഞങ്ങൾ കണ്ടു ".അങ്ങനെ അവൻ
ആ ദ്വീപിൽ നിന്ന് രക്ഷപ്പെട്ടു.
കർത്താവ് നമ്മെ സ്നേഹിക്കുന്നു .പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നു.ദൈവത്തിന്റെ
വഴികൾ അഗോചരം .യേശുവിനെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് സകലവും
നന്മക്കായി പരിണമിപ്പിക്കുന്നു.കഷ്ടങ്ങളിൽ പതറാതെ യേശുവിൽ ആശ്രയിക്കുക.
നാം അവനു പ്രിയരാണ്.
പ്രാർത്ഥന :
കർത്താവായ യേശുവേ എന്റെ ജീവിതത്തിലെ നഷ്ടങ്ങളെ ഓർത്തു
ഞാൻ നിന്നെ സ്തുതിക്കുന്നു .എന്റെ പ്രാർത്ഥനകൾക്ക് അവിടുത്തെ
ഇഷ്ട പ്രകാരം മറുപടി നൽകിയതിനായി സ്തോത്രം .ഞാൻ
നിന്നിൽ വിശ്രമിക്കട്ടെ .ആമേൻ
സമാഹൃതം
*ദൈനം ദിന ധ്യാനങ്ങൾ
റിച്ചാർഡ് വുംബ്രാണ്ട്
No comments:
Post a Comment