Wednesday, December 12, 2018

..ഞാന്‍ എന്‍റെ തേന്‍കട്ട തേനോടുകൂടെ തിന്നും എന്‍റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു. ഉത്തമഗീതം 5:1



ജർമ്മനിയിലെ റാവൻ ബ്രൂക്ക് ജയിലിൽ ഹിറ്റ്ലർ അനേകായിരങ്ങളെ പീഡിപ്പിച്ച കാലം. യഹൂദൻമാരെ സഹായിച്ചതിന്റെ പേരിൽ കോറി ടെൻ ബൂമിനെയും സഹോദരി ബെറ്റ്സിയെയും അറസ്റ്റ് ചെയ്തു. തടവറയിൽ അനേകം സ്ത്രീകളോടൊപ്പം അവർ യാതന അനുഭവിച്ചു.

ചില നാളുകൾ കഴിഞ്ഞപ്പോൾ അവരിൽ അനേകർ കഠിനമായ പനിയാൽ തളർന്ന് അവശരായി. ബെറ്റ്സിയും ക്ഷീണിതയായി.അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന വിറ്റാമിൻ K ബോട്ടിലിൽ ഏതാനും ചില തുള്ളികൾ മാത്രം അവശേഷിച്ചു.അതവർക്ക് ബലം നൽകിയ ഔഷധമായിരുന്നു.

ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിച്ചിരുന്ന ബെറ്റ് സി, തന്റെ സഹോദരിയോട് പറഞ്ഞു. നീ തളർന്നു കിടക്കുന്ന എല്ലാവർക്കും ഈ കുപ്പിയിലെ വിറ്റാമിൻ നല്കുക.എന്നാൽ കോറി ടെൻ ബൂമിന് അത് വിചിത്രമായി തോന്നി.  "നൂറ്റാണ്ടുകൾക്ക് മുൻപ് സാരെഫാത്തിലെ വിധവയ്ക്ക് ഉണ്ടായ അനുഭവം എനിക്ക് നന്നായി അറിയാം".എന്നാൽ അത് ഇവിടെ സംഭവിക്കുമോ?

അവൾ ആ കുപ്പിയിൽ നിന്ന് എല്ലാവർക്കും വിറ്റമിൻ തുള്ളികൾ പകർന്നു നല്കി. അനേക ദിവസങ്ങൾ അത് തുടർന്നു. ഇതെവിടെനിന്ന് വരുന്നു എന്നറിയാൻ അവൾ ബ്രൗൺ നിറത്തിലുള്ള കുപ്പി വളരെ ശ്രദ്ധിച്ചു നോക്കി.എന്നാൽ അത്ഭുതം. ദൈവം എല്ലാ ദിവസവും പ്രവർത്തിച്ചു. ക്ഷീണിതരായി കിടന്നവർ ബലം പ്രാപിച്ചു തുടങ്ങി.

അങ്ങനെ ഒരു ദിവസം, അവരോട് കരുണ തോന്നിയ ഗാർഡ് ചില മരുന്നുകൾ രഹസ്യമായി അവർക്ക് നല്കി. കോറി ടെൻ ബൂം ഹൃദയത്തിൽ ചിന്തിച്ചു. "ഈ കുപ്പിയിലെ മരുന്ന് തീർത്തതിനു ശേഷം ഇപ്പോൾ ലഭിച്ചത് കൊടുത്തു തുടങ്ങാം. എന്നാൽ അന്ന് ആ കുപ്പിയിൽ നിന്ന് ഒരു തുള്ളി പോലും ലഭിച്ചില്ല.

ഏലിയാവിന്റെ ദൈവം ഇന്നും പ്രവർത്തിക്കുന്നു. ദൈവവചനം ദിവസേന നമുക്ക് അന്നന്നുള്ള അപ്പം വാഗ്ദത്തം ചെയ്യുന്നു." മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകലവചനം കൊണ്ടും "ജീവിക്കുന്നു
 മത്തായി 4:4.

പ്രാർത്ഥന:- സ്വർഗ്ഗസ്ഥനായ പിതാവേ, ഇന്നേ ദിവസം ജീവിക്കാനാവശ്യമായ അപ്പം ഞങ്ങൾക്ക് നല്കേണമേ. ദൈവവചനമാകുന്ന മന്ന കൊണ്ട് ഞങ്ങളെ തൃപ്തരാക്കേണമേ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ.

No comments:

Post a Comment