George herbert എന്ന ക്രിസ്തീയ സംഗീതജ്ഞന്റെ ജീവിതം മാനുഷിക ദൃഷ്ടിയിൽ വലിയ ഫലം കാണാത്തതായിരുന്നു. 39 മത്തെ വയസ്സിൽ താൻ പ്രിയംവച്ച കർത്താവിന്റെ അടുക്കലേക്ക് കടന്നു പോയ അദ്ദേഹം രണ്ടു സഭകളിൽ ശുശ്രൂഷിച്ചു.അതും 100-പേരിൽ താഴെ മാത്രം അംഗസംഖ്യയുള്ളത്.
തന്റെ മരണ സമയം അടുത്തപ്പോൾ സുഹൃത്തായ ഫെററിന്റെ കൈയ്യിൽ ഒരു ചെറിയ ഡയറി കൈമാറിയിട്ട് അദ്ദേഹം പറഞ്ഞു. " ഇത് ആർക്കെങ്കിലും ഉപകാരപ്പെടുമായിരിക്കും " 167 ഗാനങ്ങൾ അടങ്ങിയ ഒരു ചെറിയ പദ്യസമാഹാരം. പിന്നീട് ആയിരങ്ങൾക്ക് ആത്മീയ ബലം പകർന്നു നല്കിയ ഗാനങ്ങളായിരുന്നു അത്.
നമ്മുടെ അനുദിന ജീവിതത്തിൽ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ പിന്നീട് അനേകർക്ക് പ്രയോജനമായി ഭവിച്ചേക്കാം.
കർത്താവിന്റെ ചോദ്യം എപ്പോഴും - നിന്റെ കൈയ്യിൽ എന്തുണ്ട്? എന്നായിരിക്കും.
mark 6:38
കർത്താവേ നീ എനിക്ക് നല്കിയ ഒരു താലന്ത് വ്യാപാരം ചെയ്യാൻ എന്നെ സഹായിക്കണമേ. അവിടത്തെ നാമ മഹത്വം എപ്പോഴും എന്റെ ലക്ഷ്യമായിരിക്കട്ടെ. ആമേൻ.
No comments:
Post a Comment