എല്ലാവരും ഒരേ ആഹാരം കഴിക്കുന്നു. ടൈം ടേബിൾ, ഗെയിംസ്, തുടങ്ങി എല്ലാ കുട്ടികൾക്കും എല്ലാം ഒരു പോലെ ...
എന്താണ് സന്തോഷത്തിന്റെ രഹസ്യം?
ക്യാരിനെറ്റ് പറയും.... ദൂരെ നിന്ന് രണ്ടു പേര് എന്നെ കൊണ്ടുപോകാൻ വരുന്നുണ്ട്. എന്നെ സ്വന്തം മകളായി ദത്തെടുത്ത ഡാഡിയും മമ്മിയും ... എന്റെ പേര് അവർക്കറിയാം, എന്റെ ഇഷ്ടം, ദുഃഖം, സന്തോഷം, ..... എല്ലാം അറിയാം. പിന്നെ ആ വീട്ടിൽ എനിക്കായിട്ട് ഒരു വലിയ മുറി ഒരുക്കി വെച്ചിട്ടുണ്ട് .ആ മുറിയുടെ ഭിത്തിയിൽ എന്റെ ഫോട്ടോ ഫ്രെയിം ചെയ്തിട്ടിരിക്കുന്നു. അവിടെയുള്ള എല്ലാവർക്കും എന്നെ നന്നായി അറിയാം.
പിന്നെ... എന്റെ ഡാഡിക്ക് എന്നെ എത്ര ഇഷ്ടമാണെന്നോ !! എന്നെ കൊണ്ടുപോകാനുള്ള എല്ലാ ജോലിയും എന്റെ പിതാവ് വലിയ വില കൊടുത്ത് പൂർത്തിയാക്കിക്കഴിഞ്ഞു.
ചോദിക്കാതെ തന്നെ ക്യാരിനെറ്റ് തന്റെ ബാഗ് തുറന്ന് ഒരു ഫോട്ടോ കാണിച്ചു .ദേ! ഇതാണ് എന്റെ ഡാഡി! ഇതാണ് എന്റെ വീടു് " .. അവൾ തുടർച്ചയായി സംസാരിച്ചു കൊണ്ടിരുന്നു.
ആ സമയവും വളരെ ദൂരെ അവൾക്കായി എല്ലാം ഒരുക്കിക്കൊണ്ട് ആ വലിയ വീട്ടിൽ അനേകർ അധ്വാനിച്ചു കൊണ്ടിരുന്നു, പുതിയ അവകാശിയെ വരവേൽക്കാനായി .....
ഇതെല്ലാം പറയുമ്പോഴും ക്യാരിനെറ്റിന്റെ കണ്ണുകൾ ചിൽഡ്രൻസ് ഹോമിന്റെ ഗേറ്റിലേക്ക് തന്നെയായിരുന്നു.
ആ വരുന്നത് എന്റെ ഡാഡിയായിരിക്കുമോ?
നമ്മെ അറിയുന്ന, വില കൊടുത്തു വീണ്ടെടുത്ത, നമുക്കായി ഒരു ഭവനം ഒരുക്കുന്ന കർത്താവ് വേഗം വരുന്നു!
ആകുലത നിറഞ്ഞ ഈ ലോകത്ത് നമ്മെ ക്യാരിനെറ്റിനെപ്പോലെ വ്യത്യസ്തരാക്കുന്നത് മറ്റൊന്നല്ല... ഭാഗ്യകരമായ പ്രത്യാശ!
May the Hero of all history talk personally to you. May you find in Jesus the answer to the deepest needs of your life. May you remember your highest privilege: you are known by God and cherished by heaven.
Keep an eye on the front gate. Your Father will show up to take you home before you know it.
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും
യോഹന്നാൻ 14 :1-3
പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ
അധികമില്ലിനിയും നാളുകൾ
നമ്മുടെയാധികൾ തീർന്നിടുവാൻ
ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ്;-
സമാഹൃതം: മാക്സ് ലുക്കാഡോ