Friday, July 16, 2021

 

വലിയ പ്രതിസന്ധികൾ വരുമ്പോൾ എങ്ങനെയാണ് നാം അതിനെ നേരിടുന്നത്? യെരീഹോ കോട്ട യിസ്രായേൽ ജനം എങ്ങനെയാണ് തരണം ചെയ്ത് ജയം നേടിയത് ? യെഹോശാഫാത്ത് രാജാവ് യുദ്ധം ജയിച്ചത് എപ്രകാരമാണ്?

യോശുവ 6, 2 ദിനവൃത്താന്തം 20
തിരുവചനത്തിൽ അനേകം സംഭവങ്ങൾ നാം വായിക്കുന്നു ദൈവത്തെ പാടി സ്തുതിച്ച് മഹത്വപ്പെടുത്തിയപ്പോൾ ദൈവം ദൈവജനത്തിന് വേണ്ടി പ്രവർത്തിച്ചു.
ഇന്ന് അനേകർ വിഷണ്ഡ മനസ്സുമായി ദിവസങ്ങൾ തളളി നീക്കുന്നു. എന്നാൽ ഏതവസ്ഥയിലും ദൈവത്തെ വാഴ്ത്തി മഹത്വപ്പെടുത്തുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.

സാൽവേഷൻ ആർമി വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയ കാലം. വില്യം ബൂത്തിന് അനേകം പ്രതികൂലങ്ങൾ നേരിടേണ്ടി വന്നപ്പോൾ ഒരു ഇഷ്ടികപ്പണിക്കാരനായ ചാൾസ് വില്യം ഫ്രൈ അദ്ദേഹത്തെ സഹായിപ്പാൻ എത്തി. ചാൾസ് തന്റെ മൂന്നു മക്കളുമായി വന്നപ്പോൾ ആത്മീയ പോരാട്ടത്തിനുള്ള ആയുധങ്ങൾ അവരുടെ കൈവശം ഉണ്ടായിരുന്നു .അത് എന്താണെന്നറിയേണ്ടേ? "സംഗീത ഉപകരണങ്ങൾ!!
അങ്ങനെ ഒരു സംഗീത ബാൻഡ് രൂപം കൊണ്ടു. അനേക ഗാനങ്ങൾ പാടി ദൈവത്തെ സ്തുതിച്ച നാളുകളിൽ ഒരു ഉണർവ്വിന്റെയും ഉത്സാഹത്തിന്റെയും ശക്തി എല്ലാവരും അനുഭവിച്ചറിഞ്ഞു.

ചാൾസ് തന്റെ ശുശ്രൂഷ വിശ്വസ്തയോടെ തുടർന്നു.1881-ൽ അദ്ദേഹം ഒരു ഗാനം രചിച്ചു.
അതിന്റെ അവസാനത്തെ വരികൾ ഇപ്രകാരമായിരുന്നു.

"മഹിമയിൽ ഞാൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ"

എത്ര ഭാഗ്യകരമായ പ്രത്യാശ! പിന്നീട് The lilly of the Valley എന്ന പേരിൽ ആയിരങ്ങൾ ആ ഗാനം പാടി.
'യേശുവിൽ എന്റെ തോഴനെ ഞാൻ കണ്ടു. അവൻ എനിക്കെല്ലാമാണ്: യേശു പതിനായിരങ്ങളിൽ ഏറ്റവും സുന്ദരനാണ്. ദു:ഖവേളകളിൽ അവൻ എനിക്കാശ്വാസമാണ്.
എന്റെ ഭാരങ്ങൾ യേശു വഹിക്കുന്നു. ആരെല്ലാം എന്നെ കൈവെടിഞ്ഞാലും കർത്താവ് എന്നെ മറക്കുകയില്ല, ഉപേക്ഷിക്കയുമില്ല. അവിടുത്തെ ഇഷ്ടം ചെയ്തു ഞാനെന്നും ജീവിക്കും.'

മരണത്തിലും എന്നെ കൈവിടാത്ത യേശുവേ, തേജസ്സിന്റെ കീരിടം ധരിച്ച് അവിടുത്തെ മുഖം ഞാൻ ദർശിക്കും എന്ന് പാടിയ ചാൾസ് ചില മാസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ പ്രിയനായ യേശുവിന്റെ സന്നിധിയിലേക്ക് കടന്നു പോയി.

ഈ ദുർഘട സമയങ്ങളിൽ നമ്മുടെ ഹൃദയത്തിലും നാവിലും സ്തുതിഗാനങ്ങൾ നിറയട്ടെ .അത് സൌരഭ്യവാസനയായി കർത്താവിന്റെ സന്നിധിയിലേക്ക് ഉയരട്ടെ.
തുടക്കമായി ഈ ഗാനം തന്നെ പാടി സ്തുതിയുടെ വീഥികളിൽ സഞ്ചരിക്കാം.ആമേൻ

'കർത്താവിനെ വാഴ്ത്തുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!'
സങ്കീർത്തനങ്ങൾ 147 :1 

##
യേശുവിലെൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ

ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ

തുമ്പം ദുഃഖങ്ങളതിൽ
ആശ്വാസം നൽകുന്നോൻ
എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ

 ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരം ഏറിയാലും
യേശു രക്ഷകൻ എൻ താങ്ങും തണലുമായ്

അവനെന്നെ മറക്കുകില്ല
മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും

 മഹിമയിൽ ഞാൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ

I’ve found a friend in Jesus, He’s everything to me,
  He’s the fairest of ten thousand to my soul;
The Apple-tree of trees, in Him alone I see
  All I need to cleanse and make me fully whole.
In sorrow He’s my comfort, in trouble He’s my stay,
  He tells me every care on Him to roll:
He’s the Apple-tree of trees, the Bright and Morning Star,
  He’s the fairest of ten thousand to my soul.

He all my griefs has taken, and all my sorrows borne;
  In temptation He’s my strong and mighty tower;
I’ve all for Him forsaken, and all my idols torn
  From my heart, and now He keeps me by His power.
Though all the world forsake me, and Satan tempt me sore,
  Through Jesus I shall safely reach the goal:
He’s the Apple-tree of trees, the Bright and Morning Star,
  He’s the fairest of ten thousand to my soul.

He’ll never, never leave me, nor yet forsake me here,
  While I live by faith and do His blessed will;
A wall of fire about me, I’ve nothing now to fear,
  With His manna He my hungry soul shall fill.
Then sweeping up to glory to see His blessed face,
  Where rivers of delight shall ever roll:
He’s the Apple-tree of trees, the Bright and Morning Star,
  He’s the fairest of ten thousand to my soul.

No comments:

Post a Comment