Wednesday, February 16, 2022

അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സെഖര്യാവു 4:10(a)

 

സെലേഷ്യ എന്ന ദേശത്ത്  ചില നൂറ്റാണ്ടുകൾക്ക് മുൻപ് ചെറിയ കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യം നൽകിയിരിന്നു.പത്തു പേരിൽ താഴെ വരുന്ന    ചെറിയ കൂട്ടായ്മകൾ ദൈവത്തെ പാടി സ്തുതിച്ചു .അവർ പരസ്പരം വചനം പങ്കു വെച്ചും ഉത്സാഹിപ്പിച്ചും കൊണ്ട് ദൈവരാജ്യത്തിൻ്റെ സന്തോഷം അനുഭവിച്ചു.

ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ കാത്തലിക് ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ എല്ലാ ദൈവസഭാ ഹാളുകളും ഒറ്റ രാത്രിയിൽ അടച്ചു പൂട്ടി.

ചില ഭവനങ്ങളിൽ ദൈവമക്കൾ ഒരുമിച്ചു കൂടി കർത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിച്ചു.1718-ൽ ദൈവം ഒരു ഉണർവ്വ് ഈ ചെറിയ കൂട്ടായ്മകളിലേക്ക് അയച്ചു. ഓടർ നദീതടങ്ങളിലെ സ്ഥലങ്ങളിൽ ദൈവത്തിൻ്റെ കരം പ്രവർത്തിച്ചു.

അവിടെയുള്ള സ്കൂളിൽ ഇടവേള സമയങ്ങളിൽ കുട്ടികൾ ഒരുമിച്ചു കൂടി പാട്ട് പാടുകയും പ്രാർത്ഥിക്കുകയും ചെയ്തു.

അപ്പോൾ മാതാപിതാക്കൾ സ്കൂളിന് മുൻപിൽ കരങ്ങൾ കോർത്തു പിടിച്ച് കണ്ണീരോടെ ദൈവത്തെ മഹത്വപ്പെടുത്തി.

 ഈ കൂട്ടായ്മയിലെ കുടുംബങ്ങൾക്ക് രാജ്യത്തെ പ്രതിസന്ധിയും പീഡനവും നിമിത്തം പാലായനം ചെയ്യേണ്ടി വന്നു.അവർ ഓടി രക്ഷപ്പെട്ട് എത്തിയത് എവിടെയാണെന്ന് അറിയേണ്ടേ?

കൗണ്ട് സ്വിൻസൻ ഡോർഫിൻ്റെ  എസ്റ്റേറ്റിൽ!

1727  ഓഗസ്റ്റ് 13 .... പരിശുദ്ധാത്മാവിൻ്റെ വലിയ പകർച്ച!

മൊറേവിയൻ മിഷനറി സമൂഹം !!

100 വർഷത്തെ പ്രാർത്ഥന !!!

ലോകം മുഴുവൻ ദൈവസ്നേഹത്തിൻ്റെ വെളിച്ചം പകരാൻ ദൈവം ഉപയോഗിച്ചത് ഒരു ചെറിയ കൂട്ടായ്മയെ ആയിരുന്നു.

ഇതു വായിക്കുന്ന നിങ്ങളുടെ തീരുമാനം ഇപ്പോൾ തന്നെ ദൈവത്തോടു പറയുക.

കർത്താവിന് വേണ്ടിയത് ഒരു ചെറിയ കാൽവയ്പ്!!

No comments:

Post a Comment