Thursday, February 24, 2022

എന്നാൽ അല്പമേ വേണ്ടു ; അല്ല, ഒന്നു മതി...ലൂക്കൊസ് 10:42

 


എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

ലൂക്കൊസ് 10:42 

ഓരോ ദിവസവും നമ്മെ ചഞ്ചലചിത്തരാക്കുന്ന ധാരാളം വാർത്തകൾ നാം കേൾക്കുന്നു .എത്ര വേഗത്തിലാണ് യേശുവിനോടുള്ള  ഏകാഗ്രത നഷ്ടമാകുന്നത്?

മഹാവ്യാധി, യുദ്ധശ്രുതികൾ..... അങ്ങനെ പലതും .... 

കർത്താവ് പറഞ്ഞു '"നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; മത്തായി 24:6 

ഈ ദിവസങ്ങളിൽ ആർക്കും അപഹരിക്കാനാവാത്ത ആ ഒരു കാര്യത്തിലേക്ക് മനസ്സുറപ്പിക്കാം.

ക്രിസ്തുവിനോടുള്ള ഏകാഗ്രത, നിർമ്മലത ഈ ദിവസം കാത്തു സൂക്ഷിക്കാം.

ദാവീദ് വലിയ പ്രതികൂലത്തിൻ്റെ മദ്ധ്യേയും ഒന്ന് ആഗ്രഹിച്ചു.അതു തന്നെ അപേക്ഷിച്ചു.

"ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ."

സങ്കീർത്തനങ്ങൾ 27:4 

ഇതു വായിക്കുന്ന നിങ്ങൾ ഈ നിമിഷം മാർത്തയെപ്പോലെ പലതിനെക്കുറിച്ചും  വിചാരപ്പെട്ടും മനം കലങ്ങിയും ഇരിക്കുന്നുവോ?

കർത്താവ് വരാറായി.. വേഗം ഒരുങ്ങാം!

ഒന്ന് മാത്രം!

"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു". ഫിലിപ്പിയർ 3:14 

സ്വിൻസൻ ഡോർഫ് എന്ന ദൈവഭക്തൻ ആത്മാവിൽ പാടി " എനിക്ക് ഒരു വാഞ്ച മാത്രം.. ക്രിസ്തു ,ക്രിസ്തു മാത്രം "

ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾ തല ഉയർത്തി നിവർന്നു നില്‌ക്കുക.”ലൂക്കൊസ് 21:28 


1 ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധിയണയുവതേ
അന്നേരം മമ മാനസഖേദം ഒന്നായകലും
വെയിലിൽ ഹിമം പോൽ

2 മാനം ധനമീ മന്നിൻ മഹിമകളെന്നും
ശാന്തിയെ നൽകാതെ
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക

3 നീർത്തോടുകളിൽ മാനേപ്പോലെൻ
മാനസമീശനിൽ സുഖം തേടി
വറ്റാ ജീവജലത്തിൻ നദിയെൻ
വറുമയെയകറ്റി നിവൃതിയരുളിനിവൃതിയരുളി

4 തൻ ബലിവേദിയിൽ കുരുകിലും മീവലും
വീടും കൂടും കണ്ടതുപോൽ
എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ
സാനന്ദമഭയം തേടും സതതം

5 കണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി
മന്നിൽ ജീവിതപാതയതിൽ
എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ
കൃപമഴപോൽ ചൊരികിൽ


No comments:

Post a Comment