Thursday, August 25, 2022

നന്ദിയുള്ളവരായും ഇരിപ്പിൻ. കൊലൊ. 3:15


ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മനുഷ്യക്കടത്ത്  ( human trafficking). മെക്സികോ ഇതിൽ കുപ്രസിദ്ധമാണ്.ഇത്തരത്തിൽ അടിമയായി വിൽക്കപ്പെട്ട ,നാടു കടത്തപ്പെട്ട ഒരു വ്യക്തിയുടെ ആന്തരിക മുറിവുകൾ ആഴമേറിയതാണ് .ഹൃദയം വിദ്വേഷം, പക, നിരാശ, കയ്പ്, കൊണ്ട് നിറഞ്ഞിരിക്കും. ചിലർ മാനസിക സംഘർഷം കൊണ്ട് രോഗികളാകും.എത്ര വർഷം കഴിഞ്ഞാലും ഓർമ്മകൾ ഇവരെ വേട്ടയാടിക്കൊണ്ടിരിക്കും. എത്ര ദയനീയമായ അവസ്ഥ.


ഇപ്രകാരം അടിമയായി വിൽക്കപ്പെട്ട മനുഷ്യക്കടത്തിന് വിധേയമായ ഒരാളായിരുന്നു ജോസഫ് .അതും സ്വന്ത സഹോദരൻമാരാൽ !! അവന് എല്ലാം നഷ്ടമായി .തുടർന്ന് താൻ ചെയ്യാത്ത കുറ്റത്തിന് അനേക വർഷങ്ങൾ തടവുശിക്ഷ അനുഭവിച്ചു. സഹായം വാഗ്ദാനം ചെയ്തവർ തന്നെ മറന്നു...

വർഷങ്ങൾ കടന്നു പോയി. തന്നെ വിറ്റു കളഞ്ഞ സഹോദരന്മാർ തൻ്റെ കൺമുൻപിൽ.....

ഓർമ്മകളുടെ ചെപ്പിൽ നിന്ന് ഏതു വേണമെങ്കിലും പുറത്തെടുക്കാം.. പകരം വീട്ടാം ..... എന്നാൽ ജോസഫ് നന്ദിയുടെ ചെപ്പ് ഹൃദയത്തിൻ്റെ ഷെൽഫിൽ നിന്നെടുത്ത് ദൈവത്തിന് നന്ദി പറഞ്ഞു.

യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു. ഉല്പത്തി 45:4‭-‬5 

ദൈവത്തോടും മറ്റുള്ളവരോടും നന്ദിയാൽ നിറയപ്പെട്ട ജോസഫ് ഒരു കൊച്ചു കുട്ടിയെ പ്പോലെ ഉറക്കെ കരഞ്ഞു .. തൻ്റെ പിതാവിനെ നേരിൽ കാണുവാൻ അവൻ ആഗ്രഹിച്ചു.

....

നമ്മുടെ മനസ്സിൻ്റെ ഷെൽഫിൽ ഓർമ്മകളുടെ അനേകം ഫയലുകളുണ്ട്.

നിങ്ങൾക്ക് അത് വ്യക്തമായി അറിയാം.

ഈ നിമിഷം മറ്റ് എല്ലാ ഫയലുകളും എന്നേക്കുമായി ക്ലോസ് ചെയ്യുക ... ദൈവത്തോടും മറ്റുള്ളവരോടുമുള്ള നന്ദിയുടെ ചെപ്പ് തുറന്നു കൊണ്ട് കർത്താവിനോട് പറയുക.... നന്ദി നാഥാ ...💧💧

നന്ദി  മാത്രം!

ദൈവത്തോട്...

എല്ലാവരോടും ......

@#(തടവറയുടെ അഴികൾക്ക് ഇടയിലൂടെ രണ്ട് പേർ പുറത്തേക്ക് നോക്കി; ഒരുവൻ നിലത്തെ    പൊടി കണ്ടു, മറ്റേയാൾ ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ടു ....)


🎵🎵🎵🎵

നന്ദി നന്ദി എൻ ദൈവമേ

നന്ദി എൻ യേശുപരാ


എണ്ണമില്ലാതുള്ള നൻമകൾക്കും

അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…


പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ

പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…


കൂരിരുൾ താഴ്വര അതിലുമെന്‍റെ

പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…


ജീവിത ശൂന്യതയിൻ നടുവിൽ

നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…


1 comment:

  1. Praise God .. how fortunate we are for being called as HIS children..

    ReplyDelete