പ്രശസ്ത ക്രിസ്തീയ എഴുത്തുകാരനായ F W ബോർഹാം 9 മക്കളുള്ള ഒരു കുടുംബത്തിലാണ് ജനിച്ചു വളർന്നത് .
ദൈവകൃപയിൽ മക്കളെ വളർത്തുവാൻ അദ്ദേഹത്തിൻ്റെ അമ്മ നിരന്തരം പരിശ്രമിച്ചു.
ഒരിക്കൽ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാൻ്റർബറി കത്തീഡ്രൽ കാണുവാനായി അമ്മയും ഒൻപത് മക്കളും ട്രെയിനിൽ യാത്രയായി.
തൻ്റെ ബന്ധുവായ കിറ്റി കൃത്യം പത്തു മണിക്ക് വന്ന് പ്രശസ്തമായ കെട്ടിടത്തിൻ്റെ ചരിത്രം, അനേകം കഥകൾ എല്ലാം കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാം എന്ന് പ്ലാൻ ചെയ്തിരുന്നു.
എന്നാൽ അനേകം സമയം കാത്തിരുന്നിട്ടും കിറ്റി വന്നില്ല. ബോർഹാമും തൻ്റെ സഹോദരങ്ങളും അക്ഷമരായി .കത്തീഡ്രലിൻ്റെ കഥകൾ കേൾക്കുവാൻ കൊതിച്ചാണ് വന്നത്.
ഇപ്പോൾ....
പെട്ടെന്ന് അവിടെ വന്ന ഒരാൾക്ക് ഇവരുടെ വിഷമാവസ്ഥ മനസ്സിലായി.അദ്ദേഹം കുട്ടികൾക്ക് ചരിത്രവും കഥകളും മനോഹരമായി പറഞ്ഞു മനസ്സിലാക്കി .
ആറാം നൂറ്റാണ്ടിലെ സംഭവങ്ങൾ, യുദ്ധം, തുടങ്ങി കത്തീഡ്രലിൻ്റെ ഓരോ തൂണിനെക്കുറിച്ചു പോലും പറഞ്ഞ അപരിചിതനെ കുഞ്ഞുങ്ങൾ വളരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. എല്ലാവർക്കും വളരെ സന്തോഷമായി.
വേഗമാകട്ടെ! ട്രെയിൻ വരാൻ സമയമായി..
സാർ വളരെ നന്ദി.
കഥ പറഞ്ഞ അപരിചിത നോട് അമ്മ ഒരു വാക്ക് ഹൃദയപൂർവ്വം നന്ദി പറഞ്ഞു.
അദ്ദേഹo തന്ന വിസിറ്റിംഗ് കാർഡ് വേഗത്തിൽ ബാഗിൽ വെച്ചു.കൃത്യസമയത്ത് ട്രെയിൻ പുറപ്പെട്ടു. കുറേ സമയം കഴിഞ്ഞപ്പോൾ ബോർഹാമിൻ്റെ അമ്മ ഓർത്തു...
കിറ്റി വന്നില്ല, ആ അപരിചിതിൻ സമയത്ത് വന്നില്ലായിരുന്നെങ്കിൽ ..
ഓ.. അദ്ദേഹത്തിൻ്റെ പേര് പോലും ചോദിക്കാൻ മറന്നു. എത്ര മനോഹരമായിട്ടാണ് അദ്ദേഹം കുഞ്ഞുങ്ങൾക്ക് എല്ലാം പറഞ്ഞു കൊടുത്തത്....
പെട്ടെന്ന് കാർഡിൻ്റെ കാര്യം ഓർമ്മ വന്നു.
ട്രെയിൻ യാത്രയിൽ ബാഗിൽ നിന്ന് അപരിചിതൻ തന്ന കാർഡ് എടുത്ത് പേര് വായിച്ചു.
ചാൾസ് ഡിക്കൻസ് (Charles Dickens)
അന്ന് ജീവിച്ചിരുന്നവരിൽ വെച്ച് ഏറ്റവും നല്ല കഥാകൃത്ത് '
ഓ.. ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.
***എമ്മാവുസിലേക്ക് 7 മൈൽ ദൂരം കൂടെ നടന്ന് എല്ലാം വിവരിച്ച യേശു കർത്താവിനെ അവർ തിരിച്ചറിഞ്ഞില്ല. അന്ന് അവരോട് സംസാരിച്ചത് ഈ ഭൂമിയിലൂടെ സഞ്ചരിച്ച സർവ്വജ്ഞാനിയായ ദൈവപുത്രനായിരുന്നു
നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നൽകുന്നവനായ ക്രിസ്തു യേശു നമ്മോട് കൂടെയുണ്ട്. തൻ്റെ വചനം നമുക്ക് നൽകി നമ്മോട് സംസാരിക്കുന്ന നല്ല ഇടയൻ.
പലപ്പോഴും നാം ആ ശബ്ദം തിരിച്ചറിയുന്നില്ല.
ഇന്ന് കർത്താവിനോട് പറയാം.
കർത്താവേ അരുളിച്ചെയ്യേണമേ
അടിയൻ കേൾക്കുന്നു.
യേശുവേ ഒരു വാക്കു മതി
ReplyDeleteഎൻ ജീവിതം മാറിടുവാൻ
നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
നിന്റെ മൊഴികൾക്കായ് വാഞ്ചിക്കുന്നേ
യേശുവേ എൻ പ്രിയനേ
നിന്റെ മൃദുസ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്റെ ഒരു വാക്കു മതി എനിക്ക്