എൻറെ പ്രിയൻ ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ ഇരിക്കുന്നു .ഉത്തമഗീതം 1:14
ദാവീദ് രാജാവ് ശൌലിനെ ഭയന്ന് ഒളിച്ചു പാർത്ത സ്ഥലമാണ് ഏൻഗെദി മരുഭൂമി.ഈ മരുഭൂമിയിലെ ഒരു മരുപ്പച്ചയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് .ധാരാളം ഔഷധ സസ്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു .
ഇവിടയുള്ള മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലയാണ് എൻറെ പ്രിയൻ .
ലോകജീവിതത്തിൽ കഠിനമായ ശോധനകളിലുടെ കടന്നു പോകുന്ന ഒരുവന് വിശ്രമവും സ്വസ്ഥതയും യേശുവിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ .
എന്റെ അടുക്കൽ വരുവീൻ ഞാൻ നിങ്ങൾക്ക് വിശ്രമം തരാമെന്നുള്ളത് അവന്റെ വാഗ്ദത്തം ആണ് .മരുഭൂമിയിലെ വെയിലേറ്റു ഒരുവൻ ഏൻഗെദി മുന്തിരിത്തോട്ടത്തിലെ മയിലാഞ്ചിയുടെ ചുവട്ടിൽ വിശ്രമിക്കുന്ന കാഴ്ച എത്ര ആശ്വാസപ്രദമാണ്.ധാരാളം പൂക്കൾ അവിടെയുണ്ട് .എന്നാൽ' ക്രിസ്തു അതിൻറെ മധ്യത്തിൽ മയിലാഞ്ചിപ്പൂക്കുലയാണ് .
പ്രാർത്ഥന:
ഈ ലോകജീവിതത്തിൽ ഞാൻ തളരുംപോൾ യേശുവേ ഞാൻ അവിടുത്തെ
ചിറകിൻ മറവിൽ വിശ്രമിക്കട്ടെ.എന്നെ ആശ്വസിപ്പിക്കേണമേ .
ഇന്നേ ദിവസം മുഴുവൻ നിൻറെ തണലിൽ ഞാൻ വസിക്കട്ടെ....
ആമേൻ

Amen
ReplyDelete