അവരെ വിട്ടു കുറെ അങ്ങോട്ട് ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു .ഉത്തമഗീതം 3 :4
മണവാട്ടി രാത്രിയിൽ കാണുന്ന സ്വപ്നത്തെക്കുറിച്ചാണ് മൂന്നാം അദ്ധ്യായം
പ്രതിപാദിക്കുന്നത് . രാത്രിയിൽ പ്രാണപ്രിയനെ അന്വേഷിക്കുമ്പോൾ
കാണാതെ പോകുന്ന അനുഭവം. എല്ലാംമറന്നു അവനെ അന്വേഷിപ്പാൻ
വീഥികളിലും വിശാല സ്ഥലങ്ങളിലേക്കും ഇറങ്ങി നടന്നു.
കാണുന്നവരോടെല്ലാം ഒരേ ചോദ്യം നിങ്ങൾ എന്റെ
പ്രാണപ്രിയനെ കണ്ടുവോ? എന്നാൽ എല്ലാവരെയും വിട്ടു കുറേ
മുമ്പോട്ട് ചെന്നപ്പോൾ താൻ സ്നേഹിക്കുന്ന ഇടയനെ
കണ്ടെത്തി.അവനെ തന്റെ ഭവനത്തിലേക്ക് കൊണ്ടുവരുന്നത്
വരേയും അവനെ വിട്ടില്ല.
രണ്ടാം ഭാഗത്തിൽ എല്ലാവിധ മോടികളോടും കൂടെ വരുന്ന
ശലോമോൻ ദൃശ്യമാകുന്നു .യെരുശലേം പുത്രിമാർ ശലോമോന്റെ
മഹത്വം വർണ്ണിക്കുന്നു .
സ്വപ്നത്തിൽ രണ്ടു പേരെ കാണുന്നു.ഒന്ന് മണവാളനായ ക്രിസ്തു ,രണ്ട്
ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ശലോമോൻ .നമ്മുടെ ഹൃദയത്തോട്
ചോദിക്കാം.എന്റെ ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്
നല്ലിടയനായ ക്രിസ്തുവോ? "കച്ചവടക്കാരന്റെ സകലവിധ സുഗന്ധ
ചൂർണങ്ങൾ ക്കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന ശലോമോനോ ?
ക്രിസ്തുവിനെ സ്നേഹിച്ച യോഹന്നാൻ പത്മോസിന്റെ അനുഭവത്തിലും
തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത് അറുക്കപ്പെട്ട
കുഞ്ഞാടായ ക്രിസ്തു തന്നെ ആയിരുന്നു.
പ്രാർത്ഥന .
കർത്താവെ ഈ ലോകത്തിന്റെ മായ കാഴ്ചകളിൽ എന്റെ
ഹൃദയം മുങ്ങിപ്പോകാതെ നിന്നേ മാത്രം ധ്യാനിക്കുവാൻ ഇന്നേ
ദിവസം എന്നെ സഹായിക്കേണമേ . യേശുവേ ഞാൻ നിന്നെ
സ്നേഹിക്കുന്നു .നിന്റെ പിന്നാലെ എന്നെ വലിക്ക .
ആമേൻ.

No comments:
Post a Comment