Tuesday, September 7, 2021

 


കർത്താവിന് വേണ്ടിയുള്ള നമ്മുടെ എല്ലാ വേലയും അവനോടുള്ള കൂട്ടായ്മയാൽ നയിക്കപ്പെടണം. കർത്താവിനുള്ള യഥാർത്ഥ ശുശ്രൂഷകളെല്ലാം അവനോടുള്ള കൂട്ടായ്മയിലാകുന്നു .ഓ! നാം അവന്റെ വേല ചെയ്തു തീർത്ത ശേഷം എത്രയോ പ്രാവശ്യം നാമവനെ കണ്ട സമയങ്ങൾ ഉണ്ട് .

എന്നാൽ ദൈവത്തെ കണ്ടതിന് ശേഷം മാത്രമേ അവന്റെ വേല നമുക്കു ചെയ്യുവാൻ കഴിയുകയുള്ളു. നാം അവന്റെ വേല ചെയ്കയും നിരന്തരമായി ദുഃഖിക്കയും അരുത്. ഇത് കൂട്ടായ്മയല്ല .യേശുവിനോടുള്ള കൂട്ടായ്മയില്ലാത്ത എല്ലാറ്റിൽ നിന്നും കർത്താവ് നമ്മെ വിടുവിക്കട്ടെ .നാം വേല ചെയ്തു തീർത്തതിനു ശേഷം കൂട്ടായ്മയിൽ അയിരിക്കുവാൻ കഴിയാത്ത ഏതെങ്കിലും വേല ചെയ്യുന്നതിൽ നിന്ന് അവൻ നമ്മെ രക്ഷിക്കട്ടെ .

ഒരു പ്രവൃത്തി പൂർത്തിയാക്കുന്നതിൽ നാം അഭിമാനിക്കയോ സ്വയം തൃപ്തിപ്പെടുകയോ സ്വയം പര്യാപ്തരെന്ന് ചിന്തിക്കയോ അരുത്. യേശുവിനോടുള്ള കൂട്ടായ്മയിൽ നിന്ന് ഉളവാകാത്തതും അവന്റെ കൂട്ടായ്മയിൽ അല്ലാത്തതുമായ എല്ലാ ശുശ്രൂഷകളിൽ നിന്നും ദൈവം നമ്മെ വിടു വിക്കയും രക്ഷിക്കയും ചെയ്യട്ടെ. പ്രവൃത്തി പൂർത്തികരിച്ചതിനു ശേഷവും യേശുവിനോടുള്ള കൂട്ടായ്മയിൽ ആയിരിക്കുവാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ .അവർ അവനോടുകൂടെ കൂട്ടായ്മയിൽ ആയിരിക്കുക മാത്രമല്ല അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും -ഈ ജനം ദൈവത്തിന്റെ ജനം എന്ന് എല്ലാവരും അറിയും ....വാച്ച്മാൻ നീ


ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടുകൂടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുകൂടെയും ആകുന്നു. അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു. ദൈവം വെളിച്ചം ആകുന്നു;.....
എന്നാൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
1 യോഹ. 1: 3‭,-5(a)6-7

No comments:

Post a Comment