Tuesday, September 28, 2021

..മക്കളെങ്കില്‍ ശാസനകള്‍ സ്‌നേഹത്തിന്‍ പ്രകാശനങ്ങള്‍.

Before I was humbled I used to always wander astray, but now I see the wisdom of Your words. The punishment You brought me through was the best thing that could have happened to me, for it taught me Your ways.Psalms 119: 67‭, ‬71 (TPT)

"കഷ്ടതയിൽ ആകുന്നതിന് മുമ്പെ ഞാൻ തെറ്റിപ്പോവുക പതിവായിരുന്നു ഇപ്പോൾ അങ്ങയുടെ ജ്ഞാനത്തെ തിരുവചനത്തിൽ ഞാൻ കാണുന്നു. കർത്താവേ അവിടുന്നു എനിക്ക് ബാലശിക്ഷ (ശിക്ഷണം) തന്നതാണ് എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം! അങ്ങയുടെ വഴികളെ (വചനം) അത് എന്നെ ഗ്രഹിപ്പിച്ചു. "

ദൈവം നമ്മുടെ പിതാവാണ്. ആഴമായി നമ്മെ സ്നേഹിക്കുന്ന സ്വർഗ്ഗീയ പിതാവ്. സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി '"ദൈവമേ ഞാൻ തെറ്റിപ്പോയി. അങ്ങയിൽ നിന്ന് ദൂരെപ്പോയി. അങ്ങയോട് ഞാൻ പാപം ചെയ്തു .എന്നാൽ സ്നേഹവാനായ പിതാവായ അവിടുന്ന് എന്നെ കൈവിട്ടില്ല. എന്റെ ഗുണത്തിനായി അങ്ങ്  എന്നെ ശിക്ഷിച്ചു. അതുമൂലം ഞാൻ ചില കഷ്ടതകളിലൂടെ കടന്നു പോയി. കർത്താവേ അങ്ങയുടെ അടുക്കൽ മടങ്ങി വരാൻ മാത്രമല്ല, അങ്ങയുടെ വചനങ്ങൾ പഠിപ്പാൻ തക്കവണ്ണം എനിക്ക് അത് ഉപകാരപ്രദമായി.....

"ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.:"
ആവർത്തനം 8: 5

“എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം (discipline)നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്. കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,” എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ? ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
എബ്രായർ 12 :5‭-‬11

ദൈവത്തിന് നമ്മോടുള്ള സ്നേഹം എത്ര വലിയതാണ് .ശിക്ഷണം നൽകി വളർത്തുന്ന പിതാവിന്റെ സ്നേഹം!

ഇതു വായിക്കുന്ന നിങ്ങൾ ഒരു നിമിഷം ചിന്തിക്കുക. ദൈവം നിങ്ങൾക്ക്  ശിക്ഷണം നൽകി വളർത്തിയ അനുഭവങ്ങൾ .... നന്ദി ദൈവപിതാവേ! ഒരായിരം നന്ദി ..... അവിടുത്തെ ചട്ടങ്ങൾ (വചനം) പഠിക്കുവാൻ അത് ഇടയാക്കി. ആമേൻ!

####
ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും 
ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ
നന്മയേ തൻകരം നൽകുമെന്നീശനിൽ
എന്മനം വിശ്രമം നേടിടും.
( സീയോൻ സഞ്ചാരി ഞാൻ..)

####
തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്‌നേഹത്തിന്‍ പ്രകാശനങ്ങള്‍
(അനുഗ്രഹത്തിൻ അധിപതിയെ...)












2 comments: