ഒരു വനത്തിൻ്റെ അരികിലുള്ള റെയിൽവേ ഗേറ്റിൻ്റെ ഓപ്പറേറ്ററായി വിശ്വസ്തനായ ഒരാൾ ജോലി ചെയ്തിരുന്നു' അദ്ദേഹത്തിൻ്റെ 9 വയസ്സുള്ള മകൻ ചിലപ്പോൾ അവിടെ കൂടെയുണ്ടാകും.
ഒരു ദിവസം പിതാവിന് ട്രെയിൻ കടന്നു പോകാനുള്ള സ്വിച്ച് ഓൺ ചെയ്യാൻ സമയമായി.തൻ്റെ മകൻ അതാ വളരെ ദൂരത്തിൽ റെയിൽവേ ട്രാക്കിലൂടെ നടന്നു വരുന്നു.
അദ്ദേഹത്തിന് 2 വഴികൾ മാത്രമേയുള്ളു.ഒന്നുകിൽ ട്രെയിൻ കടന്നു പോകാൻ അനുവദിക്കുക, അല്ലെങ്കിൽ തൻ്റെ മകനെ രക്ഷിക്കുക .
ഒന്നുകിൽ മകൻ്റെ ജീവൻ...
അല്ലെങ്കിൽ ട്രെയിൻ നിറഞ്ഞ് യാത്ര ചെയ്യുന്നവരുടെ ജീവൻ....
അദ്ദേഹം ട്രെയിൻ കടന്നു പോകാനുള്ള സ്വിച്ചിൽ വിരലമർത്തി...
സ്വന്ത പുത്രനെ തന്നപിതാവായ ദൈവത്തിൻ്റെ സ്നേഹം...
ജീവൻ തന്ന പുത്രനായ യേശുവിൻ്റെ സ്നേഹം...
ദൈവസ്നേഹം അനുഭവിച്ച യാത്രക്കാരായ നാം !!!
(ഉദാഹരണങ്ങൾ ദൈവസ്നേഹത്തെ വർണ്ണിക്കാൻ എത്രയോ പരിമിതം)
സ്വർഗ്ഗത്തിൽ ഒരു സർവ്വേ നടത്തിയാൽ ഏറ്റവും കൂടുതൽ ജനം രക്ഷിക്കപ്പെടുവാൻ മുഖാന്തരമായ വചനം ..... യോഹന്നാൻ 3:16
സ്വർഗ്ഗീയഭവനത്തിൽ ഒരു വാക്യ ബോർഡ് ഇടാൻ അനുവാദം ലഭിച്ചാൽ .....തീർച്ചയായും രക്ഷിക്കപ്പെട്ട ജനം യോഹന്നാൻ 3:16 കൊണ്ട് ആ ഭവനം അലങ്കരിക്കും.
എഫേസ്യ ലേഖനത്തിൽ പൗലോസിൻ്റെ പ്രാർത്ഥന....
ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും ...എഫെ 3:18
യോഹന്നാൻ്റെ സുവിശേഷത്തിൽ അതിൻ്റെ ഉത്തരം..
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹ. 3:16
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
Thank you Abba for your unconditional n unfailing love.....
ReplyDelete