Tuesday, July 12, 2022

 


വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. കൊലൊസ്സ്യർ 1:12,13


വളരെ വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ രാജ്യങ്ങളിലെ രാജാക്കൻമാർ ഒരു പട്ടണം കീഴടക്കിയാൽ അവിടെയുള്ള ആളുകളെ മറ്റൊരു പട്ടണത്തിലേക്ക് സ്ഥിരമായി മാറ്റി പാർപ്പിക്കുമായിരുന്നു.( ആ ദേശക്കാർ പിന്നീട് സംഘടിച്ച് യുദ്ധ ചെയ്യാതിരിക്കുവാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്ത് വന്നിരുന്നത്)


നാം ഇരുട്ടിൻ്റെ രാജ്യത്തിലെ പ്രജകളായിരുന്നു. ഇരുട്ടിൻ്റെ അധിപതി നമ്മുടെ മേൽ ഭരണം നടത്തിയിരുന്നു

എന്നാൽ കർത്താവായ യേശുക്രിസ്തു തൻ്റെ ക്രൂശിലെ മരണത്താൽ ,നമ്മെ വിടുവിക്കുക മാത്രമല്ല, ഇരുട്ടിൻ്റെ സാമ്രാജ്യത്തിൽ നിന്ന് നമ്മെ വെളിച്ചത്തിൻ്റെ രാജ്യത്തിലേക്ക് എന്നെന്നേക്കുമായി മാറ്റി പാർപ്പിച്ചു. (Relocated).

വിശുദ്ധൻമാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തൻമാരാക്കി !!!

നമ്മെ സ്നേഹസ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കി വെച്ച പിതാവിന് എത്രയധികം സന്തോഷത്തോടെ നാം സ്തോത്രം ചെയ്യണം....

&&

ശുദ്ധൻമാർക്ക് വെളിച്ചത്തിലുള്ള

അവകാശത്തിൽ പങ്കു തന്ന

ദൈവത്തിന് സ്തോത്രം സ്തോത്രം 

പാടും ഞാൻ




1 comment:

  1. അപ്പാ, അവിടുന്ന് ഞങ്ങളെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചതിനായി സ്തോത്രം. ഇത്ര വലിയ രക്ഷ, മറ്റുള്ളവർക്കും പകർന്നു കൊടുക്കുവാനുള്ള മണ്പാത്രം ആയി ഞങ്ങളെ മറ്റേണമേ

    ReplyDelete