അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. മർക്കൊസ് 16:9
ഏഴു ഭൂതങ്ങളാൽ ബാധിക്കപ്പെട്ട ഒരു സ്ത്രീ!
അവളുടെ അവസ്ഥ എത്ര ശോചനീയമായിരിക്കും. രാപ്പകൽ പിശാചി നാലുള്ള ഉപദ്രവം, ഉറക്കമില്ലാത്ത രാത്രികൾ.. ഗദരദേശത്തെ ഭൂതഗ്രസ്തൻ്റെ ജീവിതം സുവിശേഷത്തിൽ നാം വായിച്ചിട്ടുണ്ട്.
എന്നാൽ സ്വതന്ത്രമാക്കുന്ന ക്രിസ്തു മഗ്ദലക്കാരത്തി മറിയയെ വിടുവിച്ചു. സാത്താൻ്റെ അധികാരത്തിൽ നിന്ന് ദൈവത്തിൻ്റെ അധികാരത്തിലേക്ക് ഇരുട്ടിൻ്റെ രാജ്യത്തിൽ നിന്ന് സ്നേഹസ്വരൂപനായ പുത്രൻ്റെ രാജ്യത്തിലേക്ക് !!!
പുതിയ നിയമത്തിലെ ക്രിസ്തു ശിഷ്യരിൽ ഏറ്റവും സ്നേഹിക്കുന്ന ഒരു വ്യക്തിയായി മഗ്ദലക്കാരത്തി മറിയയെ ദൈവത്തിൻ്റെ ആത്മാവ് രൂപാന്തരപ്പെടുത്തി.
ക്രൂശിൻ്റെ ചുവട്ടിൽ നിൽക്കുന്നവൾ ....
കല്ലറയ്ക്കൽ അതിരാവിലെ യേശുവിനായി കാത്തു നിന്ന് കരയുന്നവൾ...
ഉയർത്തെഴുന്നേറ്റ കർത്താവിൻ്റെ ആദ്യത്തെ സാക്ഷി!
രൂപാന്തരം വരുത്തുന്ന ദൈവത്തിൻ്റെ ശക്തി എത്ര ഉന്നതം.
🎵🎵
മറിയമതിരാവിലേശുവേ കാണാഞ്ഞിട്ടുള്ളം
തകർന്നു കരയുന്നതെന്തതുല്യ സ്നേഹം
മനമേ നിനക്കതുണ്ടോ(അതിരാവിലെ തിരുസന്നിധി)🎵🎵
ദൈവമേ എന്നെ രൂപാന്തരപ്പെടുത്തേണമേ.
കർത്താവേ ഞാൻ പ്രാർത്ഥിക്കുന്ന................... (പേര് ) വ്യക്തിയെ രൂപാന്തരപ്പെടുത്തേണമേ. യേശുവിൻ്റെ നാമത്തിൽ ആമേൻ.
Lord great is Your compassion and love ❤️
ReplyDelete