2023 ഒക്ടോബർ 19(real story)
വിദേശത്തുള്ള ഒരു സഭയിൽ നിന്ന് കഷ്ടപ്പെട്ടുന്നവർക്ക് ആഹാരവും മറ്റ് ഗിഫ്റ്റുകളുമായി ഒരു ചെറിയ ടീം പുറപ്പെട്ടു.
സഭയിലെ കർത്തൃ ദാസനും അവരെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ഒരു യുവാവും ഭാര്യയും അവരെ വഴിയിൽ വെച്ചു കണ്ടു.
എങ്ങനെയുണ്ട് ജീവിതം? ടീമിലെ ഒരാൾ അവരോട് വിശേഷങ്ങൾ ചോദിച്ചു .
യുവാവ് മറുപടി പറഞ്ഞു. ഞങ്ങൾ ചില നാളുകളായി വളരെ പ്രയാസത്തിലാണ് .കൊറോണ കാലങ്ങളിൽ എൻ്റെ ജോലി നഷ്ടമായി.
അവൻ്റെ മുഖത്തെ ദു:ഖം കണ്ട സഭയിലെ കാരൾ എന്ന സഹോദരി ചോദിച്ചു.
കർത്താവിൻ്റെ ദാസൻ നിങ്ങൾക്കായി ഒന്നു പ്രാർത്ഥിക്കട്ടെ? അവർ സമ്മതിച്ചപ്പോൾ ടീം അവരുടെ ചുറ്റും നിന്നു .
കർത്തൃ ദാസൻ പ്രാർത്ഥിച്ചു.
""ദൈവമേ അവിടുന്നു മുടന്തനെ നടക്കുമാറാക്കി, ചെകിടന് കേൾവി നൽകി,
യേശുവേ അങ്ങേക്ക് എല്ലാം സാധ്യം. ഈ യുവാവിനോടു് കരുണ തോന്നി അവന് ഒരു ജോലി നൽകേണമേ......"""
ടിങ്.... ടിങ് ... ടിങ്...
ആമേൻ പറയുന്നതിന് മുമ്പ് യുവാവിൻ്റെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു..
" ക്ഷമിക്കണം... ഞാൻ ആത്മീയ കാര്യങ്ങളെ ചെറിയ കാര്യമായി കാണുകയല്ല .'ഈ ഫോൺ കോൾ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ...' യുവാവ് പറഞ്ഞു
"ആമേൻ " പറഞ്ഞ ടീം കാത്തു നിന്നു.
യുവാവിൻ്റെ മുഖത്ത് വലിയ സന്തോഷം..
2 മിനിറ്റിന് ശേഷം അവൻ പറഞ്ഞു.
"എനിക്ക് ജോലി കിട്ടി. കമ്പനിയിൽ നിന്നുള്ള ഫോൺ കോൾ ആയിരുന്നു' നന്ദി ....
വഴിയരികിൽ നിന്ന ടീം ദൈവത്തെ മഹത്വപ്പെടുത്തി..
....
പ്രാർത്ഥിക്കുക ... ഇപ്പോൾ തന്നെ.... ആവശ്യം എന്തുമാകട്ടെ ... ദൈവനാമം മഹത്വപ്പെടട്ടെ....
അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കേൾക്കും.യെശയ്യാവ് 65:24
Amen 🙏🙌
ReplyDelete