*യുദ്ധങ്ങൾ, യുദ്ധശ്രുതികൾ എല്ലാ ദിവസവും ഹൃദയഭേദകമായ വാർത്തകൾ 📰
*കാലാവസ്ഥ വ്യതിയാനം ഭാവിയിൽ എന്തു സംഭവിക്കും..🌧
🔊എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
*ഭൂകമ്പം വളരെയധികമായി ഈ നാളുകളിൽ ഉണ്ടാകുന്നു? 🌎
🔊എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
*ഉടനെ ഒരു സാമ്പത്തിക മാന്ദ്യം വരുന്നുവോ?ചിന്തിക്കാൻ വയ്യ..
🔊എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
*കൊറോണയെക്കാൾ മാരകമായ രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ...😷
🔊എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
*ജോലി നഷ്ടപ്പെടാനുള്ള സാധ്യതകൾ കേൾക്കുന്നു. 😔
🔊എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
*ഒരു മനുഷ്യന് സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടാൻ ഇവ തന്നെ ധാരാളം..
ഇനി എനിക്ക് ഒന്നും കേൾക്കേണ്ട... മതി
എന്നാൽ യേശുവിൽ വിശ്വസിക്കുന്ന ഒരു ദൈവ ഭക്തന് ഭയപ്പെടേണ്ട കാര്യമില്ല...
ഒരു സാഹചര്യത്തിലും അവന് ഒരു ഗാനമുണ്ട് .. സങ്കീർത്തനം 121
🎵🎵
ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.
അവൻ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
സങ്കീർത്തനങ്ങൾ 121:1-8
ഇപ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം എന്തായാലും വിശ്വാസത്തോടെ പാടുക..
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
🎵
ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
No comments:
Post a Comment