Friday, February 16, 2024

 



‭‭  സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു 'സങ്കീർത്തനങ്ങൾ 30:5


ഏഴു ദൂതങ്ങളാൽ ബാധിക്കപ്പെട്ട മഗ്ദലക്കാരത്തി മറിയ എത്രയോ സന്ധ്യകളിൽ നിലവിളിച്ചിട്ടുണ്ടാകും.എന്നാൽ യേശു അവളെ വിടുവിച്ചു. അവൾ യേശുവിനെ അനുഗമിച്ചു.
യേശുവിൻ്റെ ക്രൂശിൻ്റെ അരികിൽ നിന്ന മറിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്.തുടർന്ന് ഒരു നീണ്ട ശനിയാഴ്ച .. തീർന്നില്ല


അതികാലത്തെ ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ ചെന്ന മഗ്ദലക്കാരിയുടെ ഹൃദയം തകർന്നു.


ശിഷ്യൻമാർ വീട്ടിലേക്ക് മടങ്ങിപ്പോയി എന്നാൽ മറിയ കല്ലറയ്ക്കൽ കരഞ്ഞു കൊണ്ടു നിന്നു '

മറിയയേ...

റബ്ബൂനി..


ഉഷസ്സിലെ ആനന്ദഘോഷം തുടങ്ങി. ഈ ഭൂമിയിൽ വച്ച് അവസാനിക്കാത്ത ആർപ്പുവിളി .
ഉല്ലാസത്തിൻ്റെയും ജയത്തിൻ്റേയും ഘോഷം.
പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ സന്തോഷം....
സന്തോഷ പരിപൂർണ്ണത .. ആനന്ദനൃത്തം. എന്നും പ്രമോദങ്ങൾ...
.. വാക്കുകൾ പോരാ.

ആട്ടെ, ഇതു വായിക്കുന്ന നിങ്ങൾ സന്ധ്യയിങ്കലെ കരച്ചിലിലാണോ??
.. ഉഷസ്സിലെ ആനന്ദഘോഷം വരുന്നു...
യേശു വേഗം വരുന്നു....

എന്നിട്ടും ചോദ്യങ്ങളാണോ?
മഗ്ദലക്കാരത്തി മറിയയേ ......‭‭ ‭
എന്നാൽ എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന്, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്?  നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്‍ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ. ‭‭
അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു.
യെശയ്യാവ്‬ 40:27‭-‬29


വസിക്കിലും നിലവിളി രാവിലെൻകൂടെ
ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;-

കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ


3 comments:

  1. Amen God for his divine presence in our lives and making us radiant and rejoicing in him in the morning and wipe out all our tears and casting all burdens in the evening on him. Thank you Lord.

    ReplyDelete
  2. Amen.... There is none like JESUS.... Our eternal almighty GOD King of kings and yet YOU care for us love you Abba thank you for your gift of salvation and freedom in YOU 🙏

    ReplyDelete
  3. അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു.
    യെശയ്യാവ്‬ 40:27‭-‬29
    Amen Amen

    ReplyDelete