Friday, February 16, 2024

 


യേശുവേ നിന്റെ രൂപമീ-

യെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം

ശിഷ്യനാകുന്ന എന്നെയും നിന്നെ-

പ്പോലെയാക്കണം മുഴുവൻ

സ്നേഹമാം നിന്നെ കണ്ടവൻ

പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ?


യേശുവിൻ്റെ സ്നേഹം എത്ര ആഴമേറിയത് അതിൻ്റെ വീതിയും നീളവും ഉയരവും എത്ര മാത്രം ?

കർത്താവായ യേശുവിൻ്റെ ക്രൂശ് മരണത്തിൻ്റെ തൊട്ടു മുമ്പുള്ള ചില മണിക്കുറുകളെക്കുറിച്ച് ധ്യാനിക്കാം.

ഉപേക്ഷിച്ച് പോകുന്നവർക്ക്  വിരുന്ന് 

വിറ്റവന് "സ്നേഹിതാ " എന്നുള്ള വിളി 

മല്ക്കൊസിന് ചെവി

തള്ളിപ്പറഞ്ഞവന് സ്നേഹത്തിൻ്റെ ഒരു നോട്ടം 

ക്രൂശിൻ്റെ അരികെ നിന്നവന് അമ്മ

കുരിശ് ചുമന്നവന് അനുഗ്രഹം

കള്ളന് പറുദീസ

നിന്ദിച്ചവർക്ക് വേണ്ടി പ്രാർത്ഥന

ക്രൂശിക്കാൻ നേതൃത്വം കൊടുത്തവന് തന്നെക്കുറിച്ച് വെളിപ്പാടു


ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു. 

‭‭1 യോഹന്നാൻ‬ ‭4:9‭-‬10‬ ‭





1 comment: