Saturday, February 24, 2024

 



ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക

 
പത്ര വാർത്തകളിൽ കാണുന്ന ഒരു അടിക്കുറിപ്പാണ് മുകളിൽ വായിച്ചത് .ദിവസവും ഇതു കാണാം. ആത്മഹത്യ വാർത്തകൾക്ക് ശേഷം  എല്ലാവർക്കും വേണ്ടിയാണ് കൗൺസിലിംഗിനുള്ള ഫോൺ നമ്പരടക്കം പ്രസിദ്ധീകരിക്കുന്നത് .
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവൻ നൽകിയ ദൈവത്തിന് മാത്രമേ അത് തിരിച്ചെടുക്കാൻ അധികാരമുള്ളത്.
ഏത് അവസ്ഥയെങ്കിലും ദൈവത്തോട് ഒരു വാക്ക് പറയുക. യേശുവേ എന്നെ സഹായിക്കേണമേ. അവിടുന്ന് ഹൃദയം തകർന്നവർക്ക് സമീപസ്ഥനാണ്. മനസ്സ് തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു .
മലയാളത്തിൽ രണ്ട് ഗാനങ്ങൾ ഓർമ്മ വരുന്നു.


ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല;...

................................................................................. 

ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം

തളിരണിയും കാലമുണ്ടതോര്‍ക്കണം

കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം

പുഞ്ചിരിയുണ്ടെന്നതും ഓര്‍ക്കണം

തീർച്ചയായും വളരെ വാസ്തവം തന്നെ. സാഹചര്യങ്ങളിലേക്ക് നോക്കാതെ ദൈവത്തിൻ്റെ മുഖത്തേക്ക് നോക്കുക.

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.‭‭സങ്കീർത്തനങ്ങൾ‬ ‭34:5‬ ‭

ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്‍ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ.  നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
‭‭യെശയ്യാവ്‬ ‭43:1‭-‬2‬ ‭

ദൈവമേ എന്നെ സഹായിക്കേണമേ.
സൗഖ്യം നൽകണമേ. എൻ്റെ കുടുംബത്തെ രക്ഷിക്കേണമേ. ഞാൻ തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് എന്നെ കര കയറ്റണമേ. ഒരൽഭുതം എൻ്റെ ജീവിതത്തിൽ ഇപ്പോൾ ചെയ്യേണമേ. യേശുവിൻ നാമത്തിൽ പിതാവേ ആമേൻ'



.................................... ............ :...............

ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം

തളിരണിയും കാലമുണ്ടതോര്‍ക്കണം

കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം

പുഞ്ചിരിയുണ്ടെന്നതും ഓര്‍ക്കണം

പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍

ഉത്തരം നല്കുമെന്നറിഞ്ഞിടേണം

അവനുത്തരം നല്കുമെന്നറിഞ്ഞിടേണം

ഇലപൊഴിയും….


കൈപ്പാര്‍ന്ന വേദനകള്‍ക്കപ്പുറം

മധുരത്തിന്‍ സൗഖ്യമുണ്ടതോര്‍ക്കണം

മാനത്തെ കാര്‍മേഘമപ്പുറം

സൂര്യപ്രഭയുണ്ടെന്നതോര്‍ക്കണം

വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍


ഉത്തരം നല്കുമെന്നറിഞ്ഞിടേണം

അവനുത്തരം നല്കുമെന്നറിഞ്ഞിടേണം


ഇലപൊഴിയും….


ഇരുളാര്‍ന്ന രാവുകള്‍ക്കുമപ്പുറം

പുലരിതന്‍ ശോഭയുണ്ടതോര്‍ക്കണം

കലിതുള്ളും തിരമാലയ്ക്കപ്പുറം

ശാന്തി നല്കും യേശുവുണ്ടതോര്‍ക്കണം

വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍


ഉത്തരം നല്കുമെന്നറിഞ്ഞിടേണം

അവനുത്തരം നല്കുമെന്നറിഞ്ഞിടേണം


ഇലപൊഴിയും….

https://youtube.com/watch?v=d4K_36bO9xs&si=FrXRTYf61TRtGwW1

........:...............................................................
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല;
തിരമാലയിൽ ഈ ചെറുതോണിയിൽ(2)
അമരത്തെന്നരികെ അവനുള്ളതാൽ

2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ;-

3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോടുകൂടെ നടക്കുന്നവൻ
എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ;-

https://youtube.com/watch?v=B8I3oK68_Vc&si=V_G9oh3GGDOwnGX6


Songs.. Peter cheranallur, Fr. Sajan



ഒരു പ്രാർത്ഥനാ സഹായം ആവശ്യമോ?'
ഫോൺ: 8147049057 (whatsApp) 


No comments:

Post a Comment