Sunday, September 15, 2013

മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5


*നിങ്ങളുടെ  പേര്  ചേർത്തു  വായിക്കുക.

 നമ്മുടെ ആത്മകണ്ണുകൾ കൊണ്ട്  മുന്തിരിത്തോട്ടത്തിൽ നിന്ന്  കയറിവരുന്ന മണവാളനെ  കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ  നമുക്ക്  ദർശിക്കാം.
പെട്ടന്ന്  അവർ  ഈ  കാഴ്ച കണ്ടു ...ഒന്നല്ല  ഇതാ രണ്ടു പേർ വളരെ ദൂരെ നിന്ന് വരുന്നു.

തോഴിമാർ ആവേശത്തോടെ  ആരാഞ്ഞു ....ആരാണീ  രണ്ടു  പേർ ?മണവാളനും  പിന്നെ?
മരുഭൂമിയിൽ നിന്ന്  തന്റെ  പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?

ഇതാ അത് മറ്റാരുമല്ല ,മണവാളന്റെ  മാർവിൽ അവന്റെ ഹൃദയസ്പന്ദനങ്ങളെ  കേട്ടു കൊണ്ട്
ചാരിവരുന്നോരിവൾ(ൻ ) മറ്റാരുമല്ല *.............. തന്നേ .

മറ്റൊരുവൾ ചക്രവാളത്തിലേക്ക്  നോക്കി  കയറിവരുന്നവർ  ആരെന്നു  ഉറപ്പു വരുത്തി.
അതെ!! അതെ !! നീ  പറഞ്ഞത്  ശരി  തന്നെ .അത് *..................തന്നേ.

താൻ ഈ  മരുഭൂമിയിൽ തന്റെ പ്രിയനായ  യേശുവിന്റെ  മാർവിൽ അവൾ(ൻ ) വിശ്രമിക്കുന്നു .

മൂന്നാമത്  ഒരുവൾ  പറഞ്ഞു .അത് *..................... തന്നേ .......ഉറപ്പാണ്‌ .

ഈ  മരുഭൂയാത്രയിൽ  അവൾക്ക്  ചാരുവാൻ തൻറെ  പ്രിയനായ  യേശുവല്ലാതെ  മറ്റാരുമില്ല.

  അവന്റെ ഇടംകൈ  എന്റെ  തലയിൻ  കീഴിൽ ഇരിക്കട്ടെ.അവന്റെ വലംകൈ എന്നെ ആശ്ലേഷി ക്കട്ടെ. 

  പ്രാർത്ഥന :
കർത്താവെ അവിടുത്തേ  മാർവിൽ ചാരിയിരുന്ന  യോഹന്നാനെ പോലെ ഇന്നേ ദിവസം അങ്ങയിൽ വിശ്രമിക്കാൻ' എന്നെ സഹായിക്കേണമേ .യേശുവേ ഞാൻ  അങ്ങയെ  സ്നേഹിക്കുന്നു  .
  ആമേൻ .


**സമാഹൃതം 


2 comments: