Friday, April 30, 2021

 


ഈ എളിയവൻ നിലവിളിച്ചു; കർത്താവ് കേട്ടു; അവന്റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.സങ്കീർത്തനങ്ങൾ 34: 6 

നിലവിളി കേൾക്കുന്നവനാണ് ദൈവം. അവിടുന്ന് ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്ത ദൈവമാണ്.

ഹാഗാർ നിലവിളിച്ചു .ദൈവം നിലവിളി കേട്ടു .അവളുടെ മകന്റെ കരച്ചിൽ ദൈവത്തിന്റെ ചെവിയിലെത്തി.
ദൈവം ഒരു നീരുറവ മരുഭൂമിയിൽ അവർക്ക് തുറന്നു കൊടുത്തു.

ഹന്ന ദൈവാലയത്തിലിരുന്നു പ്രാർത്ഥിച്ചു വളരെ കരഞ്ഞു .ദൈവം അവൾക്ക് ശമുവേൽ എന്ന മകനെ നൽകി.

ഹിസ്കീയാ രാജാവു് വളരെ കരഞ്ഞു. ദൈവം രാജാവിന് രോഗ സൌഖ്യം നൽകി 15 വർഷം ആയുസ്സ് ദീർഘിപ്പിച്ചു കൊടുത്തു.

യോനാ സമുദ്രത്തിന്റെ ആഴത്തിൽ കിടന്ന് നിലവിളിച്ചു.ദൈവം യോനായെ രക്ഷിച്ചു.

ബർത്തിമായി എന്ന കുരുടനായ മനുഷ്യൻ നിലവിളിച്ചു .കർത്താവു് അവനെ സൌഖ്യമാക്കി.

മഗ്ദലക്കാരി മറിയ കല്ലറയ്ക്കൽ കരഞ്ഞു കൊണ്ടു നിന്നു .യേശു കർത്താവ് അവൾക്ക് പ്രത്യക്ഷനായി....

ഈ ലിസ്റ്റ് എഴുതിയാൽ തീരില്ല .ഇനി ഇതു വായിക്കുന്ന നിങ്ങളുടെ ഊഴമാണ്.

... എഴുന്നേറ്റു നിലവിളിക്കുക. നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലർത്തുക.
വിലാപങ്ങൾ 2 :19
##
പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും

യേശു നാഥാ! എന്നപേക്ഷ കേൾ
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും

നിൻകൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേ
എൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ

നിന്റെ പുണ്യം മാത്രം എന്റെ നിത്യശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം
ജീവനെക്കാൾ ഏറെ നന്ന് നീയെൻ കർത്താവേ
ഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം.






Wednesday, April 28, 2021

Though the fig tree does not bud and there are no grapes on the vines,though the olive crop fails and the fields produce no food,though there are no sheep in the pen and no cattle in the stalls,yet I will rejoice in the LORD, I will be joyful in God my Saviour.The Sovereign LORD is my strength; He makes my feet like the feet of a deer,He enables me to tread on the heights. Habakkuk 3:17-19

During these days as the world is going through great crises, the word quoted above is most relevant. Many thoughts may come up in the heart…Fig tree, vine, olive tree etc with no fruit. The grounds producing no fruit. The flock, and the cattle have dwindled from the shed. What else to do other than to mourn? 

But the prophet is rejoicing greatly here! He is rejoicing, in God, in the God of salvation…This state is described in the Holy Word as “A peace which transcends all understanding, with unspeakable and glorious joy”.

Let us meditate on few verses.

Restore to me the joy of your salvationand grant me a willing spirit, to sustain me. -Psalm 51:12

And my spirit rejoices in God my Saviour, -Luke 1:47

Come, let us sing for joy to the LORD;let us shout aloud to the Rock of our salvation. - Psalm95:1

With joy you will draw water from the wells of salvation. - Isaiah 12:3

“In salvation did they all rejoice”. To be more specific, in the God of Salvation

Many news like Covid, famine, lockdown, death can paralyze our heart daily. But, lift up the head and look to Christ Jesus. He is coming soon. Lord, you who gave me “Such a great salvation”, I rejoice in you.

“The Sovereign LORD is my strength; He makes my feet like the feet of a deer,He enables me to tread on the heights”. Hallelujah. Amen.


Tuesday, April 27, 2021

 


അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. ഹബക്കൂൿ 3: 17‭-‬19 


ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ ദിവസങ്ങളിൽ മുകളിൽ ഉദ്ധരിച്ച വചനം ഏറെ പ്രസക്തമാണ്. ഹൃദയത്തിൽ അനേകം ചോദ്യങ്ങൾ ഉയർന്നു വന്നേക്കാം....
അത്തി വൃക്ഷം, മുന്തിരിവള്ളി, ഒലിവു വൃക്ഷം മുതലായവയിൽ ഫലങ്ങളില്ല. നിലങ്ങൾ ആഹാരം വിളയിക്കുന്നില്ല. ആട്ടിൻ കൂട്ടം, കന്നുകാലികൾ തൊഴുത്തിൽ നിന്ന് ഇല്ലാതെയായി.
ദു:ഖിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും?
എന്നാൽ പ്രവാചകൻ ഇവിടെ ഘോഷിച്ച് ഉല്ലസിക്കുകയാണ്.. ദൈവത്തിൽ, രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു..
'' സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം, പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ ആനന്ദം " എന്ന് തിരുവചനം ഈ അവസ്ഥയെ വിവരിക്കുന്നു.

ചില വചനങ്ങൾ നമുക്ക് ധ്യാനിക്കാം.

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
സങ്കീർത്തനങ്ങൾ 51: 12

എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
ലൂക്കൊസ് 1 :47 

വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക.
സങ്കീർത്തനങ്ങൾ 95 :1

അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
യെശയ്യാവ് 12 :3

" രക്ഷയിലാണ് യഥാർത്ഥമായി ഇവരെല്ലാം സന്തോഷിച്ചത്. ഒന്നുകൂടി വിശദമാക്കിയാൽ
രക്ഷയുടെ ദൈവത്തിൽ "

കോവിഡ്, ക്ഷാമം, ലോക്ക് ഡൗൺ, മരണം, തുടങ്ങി അനേകം വാർത്തകൾ ദിവസേന നമ്മുടെ ഹൃദയത്തെ തളർത്തുവാൻ സാധ്യതയുണ്ട് .എന്നാൽ തല ഉയർത്തി ക്രിസ്തു യേശുവിലേക്ക് നോക്കുക. അവിടുന്ന്
വേഗം വരുന്നു." ഇത്ര വലിയ രക്ഷ" എനിക്ക് തന്ന രക്ഷയുടെ കർത്താവേ ഞാൻ അങ്ങയിൽ ആനന്ദിക്കുന്നു..
' കർത്താവ് എന്റെ ബലം ആകുന്നു.
അവൻ എന്റെ കാൽ പേടമാൻകാൽ പോലെ ആക്കുന്നു. ഉന്നതികളിൻമേൽ എന്നെ നടക്കുമാറാക്കുന്നു "ഹല്ലേലൂയ്യാ!! ആമേൻ







Monday, April 26, 2021

കർത്താവ് എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു. വിലാപങ്ങൾ 3:24

കർത്താവിന്റെ പരിശുദ്ധനാമത്തിന് മഹത്വമുണ്ടാകട്ടെ. ലൂക്കോസിന്റെ സുവിശേഷം അദ്ധ്യായം 12 ന്റെ 13 മുതലുള്ള ഭാഗങ്ങൾ നമ്മൾ ഇങ്ങനെ വായിക്കുന്നു. പുരുഷാരത്തിൽ ഒരുത്തൻ അവനോട്, ഗുരോ ഞാനുമായി അവകാശം പങ്കു വയ്ക്കുവാൻ എന്റെ സഹോദരനോട് കൽപിച്ചാലും എന്ന് പറഞ്ഞു. അവനോട് അവൻ മനുഷ്യാ എന്നെ നിങ്ങൾക്ക് ന്യായ കർത്താവോ പങ്കിടുന്നവനോ ആക്കിയത് ആരെന്ന് ചോദിച്ചു. പിന്നെ അവരോട് സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്ളുവിൻ ഒരുത്തന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തു വകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത് എന്ന് പറഞ്ഞു.

അനേക കുടുംബങ്ങളിൽ നാം കാണുന്നത് സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചിരുന്ന കുടുംബങ്ങൾ അവകാശം അല്ലെങ്കിൽ സ്വത്തുക്കൾ വീതം വയ്ക്കുമ്പോൾ, divide ചെയ്ത് കൊടുക്കുന്ന സമയത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതായിട്ട് നാം കാണുന്നത്. അതെ തലമുറകളോളം നീണ്ട് നിൽക്കുന്ന പ്രശ്നങ്ങൾ കുടുംബങ്ങളിൽ ഉണ്ടാകാൻ ഒരു പ്രധാനപ്പെട്ട കാരണം എനിക്ക് അവകാശപ്പെട്ട സ്വത്ത് എനിക്ക് ലഭിച്ചില്ല എന്ന് മക്കൾ അല്ലെങ്കിൽ അതിന് അർഹതപ്പെട്ടവർ പരാതി പറയുന്നത് കൊണ്ടാണ്.

പഴയനിയമത്തിൽ യാക്കോബ് തന്റെ മകനായിരിക്കുന്ന ജോസഫിനോട് പറയുന്ന ഒരു ഭാഗമുണ്ട്. ഉൽപത്തി 48:21വാക്യം. ജോസഫിനോട് യിസ്രായേൽ പറഞ്ഞത് ഇതാ ഞാൻ മരിക്കുന്നു. ദൈവം നിങ്ങളോട് കൂടെയിരുന്ന് ദൈവം നിങ്ങളുടെ പിതാക്കൻമാരുടെ ദേശത്തേക്ക് മടക്കി കൊണ്ടുപോകുമ്പോൾ എന്റെ വാളും വില്ലും കൊണ്ട് ഞാൻ അമോര്യരുടെ കയ്യിൽ നിന്ന് പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരൻമാരുടെ ഓഹരിയിൽ കവിഞ്ഞ് നിനക്ക് തന്നിരിക്കുന്നു. ഉൽപത്തി 49:22 വാക്യത്തിൽ യാക്കോബ്, ജോസഫിനെ അനുഗ്രഹിക്കുകയാണ്. ജോസഫ് ഫലപ്രദമായ ഒരു വൃക്ഷം നീരുറവിനരികെ ഒരു ഫലപ്രദമായ ഒരു വൃക്ഷം തന്നെ അതിന്റെ കൊമ്പുകൾ മതിലിൻമേൽ പടരുന്നു. ഉൽപത്തി പുസ്തകത്തിന്റെ അദ്ധ്യായം 48 ൽ നമ്മൾ വീണ്ടും വായിക്കുന്നുണ്ട്. യാക്കോബ് തന്റെ കൊച്ചുമക്കളായിരിക്കുന്ന ജോസഫിന്റെ മക്കളായിരിക്കുന്ന എഫ്രയീമിനെയും മനശ്ശെ യേയും അനുഗ്രഹിക്കുന്ന ഭാഗങ്ങൾ നമ്മൾ വായിക്കുന്നുണ്ട്. സാധാരണയായി ചില book കളിലൊക്കെ കാണുന്നത് ജോസഫ് 30 വയസ്സുകാരൻ ഒരു യൗവ്വനക്കാരൻ അഞ്ചോ ആറോ വയസ്സുള്ള രണ്ടു കുട്ടികളെയും കൊണ്ട്, എഫ്രയീമിനെയും മനശ്ശെ യേയും കൊണ്ട് യാക്കോബിന്റെ അടുക്കൽ അനുഗ്രഹം വാങ്ങാൻ വരുന്നതായി കാണുന്നത്. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല കാരണം ജോസഫിന് അവൻ പ്രധാനമന്ത്രിയായി തീരുമ്പോൾ അവന് 30 വയസ്സ് പ്രായമുണ്ടായിരുന്നു. അവന് രണ്ടു മക്കൾ ജനിച്ചു ആദ്യത്തെ 7 വർഷങ്ങൾക്കുള്ളിലാണ് ആ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചതെന്ന് നമുക്ക് കരുതാം. തുടർന്ന് ജോസഫ് പ്രധാനമന്ത്രിയായശേഷം 9 വർഷങ്ങൾക്കുശേഷമാണ് യാക്കോബും കൂട്ടരും അവിടെ കടന്നുവരുന്നത്. അനേക വർഷങ്ങൾ കടന്നുപോയി ഇപ്പോൾ എഫ്രയീമിന് ഏകദേശം 24-25 വയസ്സുകൾ കാണും. ജോസഫിന് 56 വയസ്സ് ഉണ്ടെന്ന് നമ്മൾ കരുതുന്നു. യാക്കോബ് മരിക്കുമ്പോൾ അദ്ദേഹത്തിന് 147 വയസ്സ് പ്രായമുണ്ടായിരുന്നു. ഫറവോനെ കാണുമ്പോൾ 130 വയസ്സ്. എന്റെ പരദേശ പ്രയാണം 130 വയസ്സ് അല്ലെങ്കിൽ വർഷങ്ങൾ ആയെന്നാണ് യാക്കോബ് അവിടെ ഉൽപത്തി അദ്ധ്യായം 47:9 വാക്യത്തിൽ പറയുന്നത്. എന്തായാലും അതെ മനശ്ശെയും എഫ്രയീമും യൗവ്വനക്കാരായിരിക്കുമ്പോൾ ജോസഫിന് ഏകദേശം 56 വയസ്സ് പ്രായമുള്ള സമയത്താണ് അവരെ അനുഗ്രഹിക്കുന്നത്. പക്ഷേ ഒരു കാര്യം നാം കാണുന്നത് ഇളയവൻ ആയിരിക്കുന്ന എഫ്രയീമിൻമേൽ അവൻ വലംകൈ വച്ചു മൂത്തവനായിരിക്കുന്ന മനശ്ശെയുടെ മേൽ യാക്കോബ് കൈകളെ വച്ചപ്പോൾ ജോസഫ് പറഞ്ഞു അപ്പാ അങ്ങനെയല്ല പക്ഷേ യാക്കോബ് പറഞ്ഞു എനിക്ക് അറിയാം മകനെ. അനേക വർഷങ്ങൾ ദൈവത്തിന്റെ കരങ്ങളിലൂടെ പണിതെടുത്ത യാക്കോബ് ദൈവം അവനെ തകർത്ത് ഉടച്ച് പണിത് അവന് കൃപയും ജ്ഞാനവും കൊടുത്ത് മറ്റുള്ളവരെ even ഫറവോനെപ്പോലും അനുഗ്രഹിക്കുന്നവനായി മാറിയപ്പോൾ യാക്കോബിന്റെ ജീവിതം എത്രയധികം അനുഗ്രഹിക്കപ്പെട്ടതായി മാറിയെന്ന് നാം കാണുന്നു സഹോദരങ്ങളെ.

ദൈവം അങ്ങനെയാണ്. ദൈവം അനുഗ്രഹിക്കുമ്പോൾ ദൈവത്തിന്റെ വചനത്തിൽ റോമ ലേഖനം അദ്ധ്യായം 9 ൽ വായിക്കുന്നു. എനിക്ക് കരുണ തോന്നണം എന്നുള്ളവനോട് കരുണ തോന്നും. എനിക്ക് മനസ്സലിവ് തോന്നേണം എന്നുള്ളവനോട് മനസ്സലിവ് തോന്നും. ഇച്ഛിക്കുന്നവനാലുമല്ല ഓടുന്നവനാലുമല്ല കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്. ദൈവത്തിന്റെ പരമാധികാരം ദൈവത്തിന്റെ sovereignity ഓർത്ത് ഞാൻ കർത്താവിനെ ഈ പകൽ വാഴ്ത്തുകയാണ്. അതെ ശേത്തിനെ കായേനേക്കാൾ അധികമായി അനുഗ്രഹിക്കുന്നതായി നാം കാണുന്നു. ശേമിനെ യാഫെത്തിനേക്കാളും അവൻ തെരഞ്ഞെടുത്തതായി നാം കാണുന്നു. ദൈവം യിശ്മായേലിനെ തള്ളിക്കളഞ്ഞിട്ടാണ് യിസ്ഹാക്കിനെ തെരഞ്ഞെടുത്തത്. റൂബേനെ മാറ്റിനിർത്തിയിട്ടാണ് യൂദയെയും ജോസഫിനെയും ദൈവം തെരഞ്ഞെടുക്കുന്നത്. അഹരോനെക്കാൾ അധികമായി ആ യിസ്രായേലിനെ ലീഡ് ചെയ്യുവാൻ ദൈവം മോശെയെ തെരഞ്ഞെടുക്കുന്നു. അനേകം ശക്തൻമാരായ സഹോദരങ്ങൾ ഉള്ളപ്പോഴും അവരെയൊക്കെ നീക്കി നിർത്തിയിട്ട് മാറ്റി നിർത്തിയിട്ട് ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നു.  ദൈവം അങ്ങനെയാണ് ദൈവത്തിന്റെ പരമാധികാരത്തെയോർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. കൃപയാൽ ദൈവം നമ്മളെയും അനേകം ജ്ഞാനികളെയും ബലവാൻമാരെയും ശക്തൻമാരെയുമൊക്കെ മാറ്റിനിർത്തിയിട്ട് എളിയവരും ബലഹീനരുമായ നമ്മളെ ദൈവം തെരഞ്ഞെടുത്തതോർത്ത് ഞാൻ കർത്താവിനെ സ്തുതിക്കുന്നു. കർത്താവിനെ വാഴ്ത്തുകയാണ്.

പ്രിയമുള്ളവരെ ഞാൻ പറഞ്ഞു 147 വയസ്സുള്ളപ്പോഴാണ്, യാക്കോബ് ഈ ലോകം വിട്ട് കടന്നുപോയത് നമ്മൾ തുടർന്ന് കാണുന്നു. യിസ്രായേൽമക്കൾ മിസ്രയീമിൽ എത്തി 50 വർഷങ്ങൾക്കു ശേഷം ജോസഫ് മരിച്ചുപോയി. 350 വർഷങ്ങളാണ് ജോസഫ് ഇല്ലാതെ മിസ്രയിമിൽ ജനം spend ചെയ്തത്. എത്രമാത്രം കഷ്ടങ്ങളിലൂടെ അവർ കടന്നുപോയി എന്നാൽ ജോസഫ് ഒരു വലിയ പ്രത്യാശ ഉള്ളവനായിരുന്നു. ജോസഫിനറിയാം നൂറ്റാണ്ടുകൾ കടന്നുപോകുമെങ്കിലും ദൈവം അതെ ഇവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള പാലും തേനും ഒഴുകുന്ന കനാൻ ദേശത്തിലേക്ക് ദൈവം തന്റെ ജനത്തെ കൊണ്ടുപോകുമെന്ന്. ഉൽപത്തിപുസ്തകം അദ്ധ്യായം 50 അതിന്റെ വാക്യം 22 മുതൽ വായിക്കുമ്പോൾ ജോസഫ് 110 സംവത്സരം ജീവിച്ചിരുന്നു എഫ്രയീമിന്റെ 3 മത്തെ തലമുറയിലെ മക്കളെയും അവൻ കണ്ടു. മനശ്ശെയുടെ മകനായിരിക്കുന്ന മാഖീരിന്റെ മക്കളും ജോസഫിന്റെ മടിയിൽ വളർന്നു. അനന്തരം ജോസഫ് തന്റെ സഹോദരൻമാരോട് ഞാൻ മരിക്കുന്നു എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തു നിന്ന് താൻ അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്തദേശത്തേക്ക് കൊണ്ടുപോകയും ചെയ്യുമെന്ന് പറഞ്ഞു. ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെയ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞ് ജോസഫ് യിസ്രായേൽമക്കളെ കൊണ്ട് സത്യം ചെയ്യിച്ചു .ജോസഫ് 110 വയസ്സുള്ളവനായി മരിച്ചു. അവർ ഒരു സുഗന്ധവർഗ്ഗമിട്ട് അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു. പ്രിയമുള്ളവരെ തുടർന്നുള്ള യാത്രയിൽ ആ മരുഭൂയാത്രയിൽ ഞാൻ പറഞ്ഞു 350 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും യിസ്രായേൽ ജനം പുറപ്പെടുന്നത് എന്നാൽ അവരുടെ 40 വർഷത്തെ നീണ്ട യാത്രയിൽ അവർ ജോസഫിന്റെ ശവമഞ്ചം അല്ലെങ്കിൽ മിസ്രയീമിലെ രീതി പ്രകാരം അടക്കിയ ആ അസ്ഥികൾ ഒരു ശവമഞ്ചത്തിലാക്കി ചുമന്നുകൊണ്ടുപോയത് നമ്മളൊരിക്കലും മറക്കരുത്. അങ്ങനെ അവർ കനാൻ ദേശത്തെത്തിയ സമയത്ത് നമ്മൾ യോശുവയുടെ പുസ്തകത്തിലേക്ക് കടന്നുവരുമ്പോൾ യോശുവയുടെ പുസ്തകം അദ്ധ്യായം 24:32 വാക്യം ഞാൻ വായിക്കുന്നു. അവിടെ വായിക്കുന്നത് ഇങ്ങനെയാണ് യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്ന് കൊണ്ടുന്ന ജോസഫിന്റെ അസ്ഥികൾ അവർ ശെഖേമിൽ യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളിൽ നിന്ന് 100 വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത് അടക്കം ചെയ്തു. അത് ജോസഫിന്റെ മക്കൾക്ക് അവകാശമായി തീർന്നു. അഹരോന്റെ മകൻ എലെയാസർ മരിച്ചു അവനെ അവന്റെ മകനായ ഫിനെഹാസിന് എഫ്രയീം പർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു. പല്ല നിയമത്തിൽ പറയുന്ന അവകാശം അത് inheritance  വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞാൻ പറഞ്ഞല്ലോ യിസ്രായേൽ ജനത്തിന് ദൈവം വാഗ്ദത്തദേശമായിരിക്കുന്ന കനാൻ ദേശത്ത്  പാലും തേനും ഒഴുകുന്ന ദേശം കൊടുത്തതായി നമുക്കറിയാം.

കാലേബിനും ( അസാദ്ധ്യകരമായിരിക്കുന്ന മലകളെ പിടിച്ചടക്കിയവൻ), യോശുവയ്ക്കും മാത്രമല്ല എല്ലാവർക്കും ദൈവം അവകാശങ്ങളെ കൊടുത്തു. എന്നാൽ ജോസഫിന് എന്തവകാശമാണ് കിട്ടിയത്??

 ജോസഫിന് എന്തവകാശമാണ് കിട്ടിയത് എന്ന് നാം അറിയണമെങ്കിൽ എബ്രായ ലേഖനം അദ്ധ്യായം 11ൽ വായിക്കുന്നുണ്ട്. ജോസഫ് വിശ്വാസത്താൽ യിസ്രായേൽമക്കളുടെ പുറപ്പാടിനെ ഓർപ്പിച്ചു കൊണ്ട് തന്റെ അസ്ഥികളെകുറിച്ച് കൽപന കൊടുത്തതായി നാം കാണുന്നുണ്ട്. എന്നാൽ ജോസഫിന്റെ അവകാശം ,ദൈവത്തിന് വേണ്ടി നിന്ന ജോസഫ് കർത്താവിനു വേണ്ടി ഉറച്ച stand എടുത്ത ജോസഫിന് എന്തവകാശമാണ് കിട്ടിയതെന്ന് യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 4 ൽ ആണ് നാം കാണുന്നത്. അതിന്റെ വാക്യം 4 ൽ പറയുകയാണ് അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നാൽ ശമര്യ പട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ ജോസഫിന് കൊടുത്ത നിലത്തിനരികെ എത്തി. ശെഖേമിൽ നിന്ന് 100 വെള്ളിക്കാശ് കൊടുത്ത് യാക്കോബ് വില കൊടുത്ത് വാങ്ങിച്ച സ്ഥലമാണ്. അത് നമ്മൾ തിരുവചനത്തിൽ വായിക്കുന്നുണ്ട്. തന്റെ പ്രിയ മകനായിരിക്കുന്ന ജോസഫിന് അതെ അമോര്യരിൽ നിന്ന് യുദ്ധം ചെയ്ത് മേടിച്ച മലഞ്ചരിവുകൾ മാത്രമല്ല ശെഖേമിനോട് 100 വെള്ളിക്കാശ് കൊടുത്ത് മനോഹരമായ ഒരു സ്ഥലം യാക്കോബ് വിലക്കു മേടിച്ച് ജോസഫിന് ഒരവകാശമായിട്ട് കൊടുത്തു. അവിടെ ഒരു നീരുറവ് ഉണ്ടായിരുന്നു. 

മനോഹരമായിട്ടുള്ള ഒരു കിണർ ഉണ്ടായിരുന്നു. ആ കിണറ്റിൽ നല്ല വെള്ളം എപ്പോഴുമുള്ള ആ കിണറ്റിൽ അവിടെ ജോസഫിന്, തന്റെ പ്രിയ പുത്രനായിരിക്കുന്ന താൻ നിലയങ്കിയൊക്കെ ഉണ്ടാക്കി കൊടുത്തതിന്റെ പേരിലാണ് സഹോദരൻമാർക്ക് അസൂയ ഉണ്ടായതെന്നൊക്കെ നാം തിരുവചനത്തിൽ വായിക്കുന്നുണ്ട്. എന്നാൽ പ്രിയമുള്ളവരെ അവിടെ നാം കാണുന്നത് ജോസഫിന് ഒരവകാശം കിട്ടി. എന്താണെന്നറിയാമോ? ശെഖേമിന്റെ കയ്യിൽ നിന്ന് 100 വെള്ളിക്കാശിന് വിലക്കു വാങ്ങിച്ചിരിക്കുന്ന മനോഹരമായ സ്ഥലത്ത്  ഒരവകാശം കിട്ടിയതായിട്ട് നാം വായിക്കുന്നുണ്ട്. അത് നാം ചിന്തിക്കുന്ന പോലെ ചെറിയ ഒരു അഞ്ചോ പത്തോ സെന്റ് സ്ഥലമല്ല വലിയ മലഞ്ചരിവുകളും അനേകം പടർന്നു കിടക്കുന്ന വിസ്തൃതിയുള്ള സ്ഥലമാണെന്ന് ഞാൻ കരുതുകയാണ്. അവിടെയാണ് യാക്കോബിന്റെ കിണർ ഉണ്ടായിരുന്നത്. അവിടെ ജോസഫിന് ശെഖേമിൽ കൊടുത്ത അവകാശത്തിലാണ് ആ കനാൻ ദേശത്ത് യിസ്രായേൽമക്കൾ അവിടെ ജോസഫിനെ അടക്കിയതെന്ന് നാം തിരുവചനത്തിൽ നിന്ന് പഠിക്കുന്നുണ്ട്.

എന്താണ് നാം ചിന്തിച്ചു വരുന്നത് അതെ ജോസഫ് ഒരു അനുഗ്രഹിക്കപ്പെട്ടവനാണ് കാരണം അവനവകാശമായി കിട്ടിയ ആ സ്ഥലത്ത് യാക്കോബിന്റെ കിണറുണ്ടായിരുന്നു. ചെറുപ്പത്തിൽ ജോസഫ് ചിലപ്പോൾ അത് കണ്ടു കാണും എന്നാൽ പ്രായം ചെന്ന ശേഷം അവൻ മിസ്രയീമിൽ ആയതു കൊണ്ട് അവൻ ആ കിണറ്റിലെ വെള്ളമൊന്നും കുടിക്കാൻ പറ്റിയില്ല. എന്നാൽ വിശ്വാസത്താൽ തന്റെ അസ്ഥികളെ ആ ദേശത്ത് അടക്കുവാൻ ദൈവം അവന് ഒരു പ്രത്യാശയും ദൈവീക വാഗ്ദത്തത്തിലുള്ള ഉറപ്പും ജനത്തിന്റെ പുറപ്പാട് സംഭവിക്കുമ്പോൾ അത് സംഭവിക്കുമെന്നുള്ള ഉറപ്പും കൊടുത്തു. 

ഞാനെന്റെ വിഷയത്തിലേക്ക് കടന്നു വരികയാണ്. അവിടെ ജോസഫിനെ അടക്കിയ സ്ഥലമോ ശെഖേമിൽ നിന്ന് മേടിച്ച ആ നിലമോ ഒന്നുമല്ല എന്റെ ഇന്നത്തെ Subject അവിടെ നമ്മൾ കാണുന്നു നൂറ്റാണ്ടുകൾക്കു ശേഷം യാക്കോബ് കൊടുത്ത ആ നിലത്തിനരികെ ഇപ്പോൾ ഒരാളവിടെ ദാഹിച്ച് ക്ഷീണിച്ചവനായി ആ കിണറ്റിൻ കരയിൽ ഇരിക്കയാണ് അത് മറ്റാരുമല്ല സൈന്യങ്ങളുടെ ദൈവമായ ഞാനാകുന്നവൻ ഞാനാകുന്നു എന്ന് പറഞ്ഞ യാക്കോബിന് ബഥേലിൽ വച്ച് പ്രത്യക്ഷനായ പെനിയേലിൽ വച്ച് അവനെ അനുഗ്രഹിച്ച പിതാക്കൻമാരുടെ ദൈവം (മിശിഹാ )ഇപ്പോൾ ആ കിണറ്റിന്റെ കരയിൽ ഒരു മനുഷ്യനായി ക്ഷീണിച്ച് ദാഹിച്ചിരിക്കുന്ന ഒരു കാഴ്ച ആത്മാവിൽ കണ്ടു കൊണ്ട് ഞാൻ ദൈവത്തെ ആരാധിക്കുകയാണ്. ജോസഫേ നീ ഇപ്പോൾ അനുഗ്രഹിക്കപ്പെട്ടവനാണ് കാരണം നിന്റെ പുരയിടത്തിൽ ഇരിക്കുന്നത് ഒരു സാധാരണ മനുഷ്യനല്ല യാക്കോബല്ല അല്ലെങ്കിൽ അബ്രഹാമോ അല്ലെങ്കിൽ പിതാക്കൻമാരോ അല്ല. സൈന്യങ്ങളുടെ ദൈവമായ കർത്താവ്, രാജാക്കൻമാരുടെ രാജാവ് സർവ്വത്തിന്റെയും സൃഷ്ടാവായ ദൈവം ആരെയോ കാത്ത് യാക്കോബ് തന്റെ പ്രിയപുത്രനായിരിക്കുന്ന ജോസഫിന് കൊടുത്ത നിലത്ത് ഇപ്പോൾ ആ മണ്ണിൽ അവൻ ഇരിക്കയാണ് മനുഷ്യപുത്രൻ ആരെ കാത്താണ് ഇരിക്കുന്നത് ?ആർക്കും വേണ്ടാതെ കിടക്കുന്ന ശെഖേം പട്ടണത്തിൽ സുഖാർ എന്ന സ്ഥലത്ത് ശെഖേമിന്റെ ദേശത്ത് അവിടെ നിന്ന് ഒരു സ്ത്രീ വെള്ളം കോരാൻ വരുന്നതും അവളോട് നിത്യജീവന്റെ വചനങ്ങൾ ദൈവം ആത്മാവാകുന്നു അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണമെന്നുള്ള സ്വർഗ്ഗീയ മർമ്മങ്ങൾ ആ പുരയിടത്തിൽ നിന്ന് വിളിച്ച് പറയുന്ന പുത്രനെ കാണുമ്പോൾ ഞാൻ അവന്റെ മുൻപിൽ വീണു കിടന്നു അവനെ ആരാധിക്കട്ടെ.

 എന്താണ് ജോസഫിന്റെ അവകാശം? അതെ ശെഖേമിൽ നിന്ന് നൂറുവെള്ളികാശ് കൊടുത്ത് വിലക്കു വാങ്ങിച്ച ഒരു നിലമായിരുന്നു. പാലും തേനും ഒഴുകുന്ന ആ ദേശത്ത് ദൈവം ഒരവകാശം കൊടുത്തു .

എന്നാൽ നമുക്ക് ഒരവകാശം ഉണ്ട്. സാദോക്കിന്റെ പുത്രൻമാർക്ക് ശുശ്രൂഷയിൽ ആയിരിക്കുന്ന സാദോക്കിന്റെ പുത്രൻമാർക്ക് കർത്താവ് പ്രത്യേകമായിട്ട്, എസക്കിയേലിന്റെ പുസ്തകം അദ്ധ്യായം 44 ൽ നമ്മളിങ്ങനെ വായിക്കുന്നു. എസക്കിയേൽ 44:28 ഞാൻ തന്നെ അവരുടെ അവകാശം നിങ്ങൾ അവർക്ക് യിസ്രായേലിൽ സ്വത്തൊന്നും കൊടുക്കരുത്. ഞാൻ തന്നെ അവരുടെ സ്വത്താകും. 

നമുക്ക് ഇവിടെ നിലനിൽക്കുന്ന ഒരു നഗരമില്ല. ഇവിടെ നമുക്ക് നിലനിൽക്കുന്ന പട്ടണങ്ങളോ നിലനിൽക്കുന്ന ദേശങ്ങളോ ഒന്നുമില്ല നമുക്ക് ഒരവകാശമുണ്ട്. ആ അവകാശത്തേക്കുറിച്ച് സങ്കീർത്തനക്കാരൻ ആത്മാവിൽ പാടി സങ്കീർത്തനം 16 ന്റെ വാക്യം 5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവയാകുന്നു .നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു അളവു നൂൽ എനിക്ക് മനോഹരദേശത്ത് വീണിരിക്കുന്നു അതെ എനിക്ക് നല്ലോരവകാശം ലഭിച്ചിരിക്കുന്നു. പ്രിയമുള്ളവരെ നമ്മുടെ അവകാശത്തെ കുറിച്ച് പരിശുദ്ധാത്മാവ്  യോഹന്നാന്റെ സുവിശേഷത്തിൽ എഴുതി അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നേവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം നൽകി. അതുകൊണ്ടാണ് കൊലോസ്യലേഖനം ഒന്നാം അദ്ധ്യായത്തിൽ പൗലോസ് നന്ദി പറയുന്നത്. എന്തവകാശമാണ് നമുക്ക് ലഭിച്ചത്. ഈ നശ്വരമായ ലോകത്തിലെ എന്തെങ്കിലും കുറച്ച് ഒരു മണ്ണല്ല ദൈവം ശിൽപിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ള ഒരു പട്ടണത്തിൽ, ആ പട്ടണത്തിനപ്പുറമായി വിശുദ്ധൻമാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തരാക്കിയ പിതാവിന് സന്തോഷത്തോടെ നമുക്ക് സ്തോത്രം ചെയ്യാം.

 പ്രിയമുള്ളവരെ നമുക്കൊരവകാശം അത് ക്ഷയം, മാലിന്യം, വാട്ടം എന്നിവയില്ലാത്തതുമായ ഒരവകാശത്തിനായി തന്നെ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. നമുക്ക് കർത്താവിനോട് പറയാം കർത്താവേ You are my portion അവിടന്നാണ് എന്റെ ഓഹരി അവിടന്നാണ് എന്റെ അവകാശം. അങ്ങനെ ജോസഫ് ഒരനുഗ്രഹിക്കപ്പെട്ടവനാണെങ്കിൽ സ്വന്തപുത്രനെ നമ്മുടെ ആത്മമണവാളനായി ലഭിച്ച നാം എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്.ഈ ഭൂമിയിലുള്ള ഒരു ദേശത്തല്ല പാലും തേനും ഒഴുകുന്ന കനാൻദേശത്തല്ല വിശുദ്ധൻമാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തരാക്കിയ ദൈവം അടുത്ത് കൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ മക്കളെന്ന് വിളിക്കപ്പെടുന്ന ഒരു നിത്യ അവകാശവും എത്ര വലിയ ഭാഗ്യം. ദൈവമേ എന്റെ അവകാശവും എന്റെ പാനപാത്രവും എന്റെ ഓഹരിയും നീയാകുന്നു കർത്താവേ. ആ യഥാർത്ഥ അവകാശം യഥാർത്ഥ ഓഹരി തന്ന കർത്താവിന്റെ മാർവോട് ചേർന്നു കൊണ്ട്. പറയാം. You are my portion Lord അത് എന്നെ നീ വില കൊടുത്ത് നിന്റെ അവകാശമാക്കി മാറ്റിയത് എന്റെ കഴിവ് കൊണ്ടോ യോഗ്യത കൊണ്ടോ അല്ല കർത്താവേ ഈ ഭൂമിയിൽ വന്ന് നിന്റെ രക്തം കൊടുത്ത് വിലക്ക് എന്നെ നിന്റെ അവകാശത്തിനായി നീ മേടിച്ചതു കൊണ്ട് ഞാൻ നിന്നെ സ്തുതിക്കുന്നു. ഞാൻ അങ്ങയെ ആരാധിക്കുന്നു. The Lord is our portion. God bless you. ദൈവത്തെ ആരാധിക്കുക ദൈവത്തിന് നന്ദി പറയുക. ദൈവമേ ഈ മനോഹരഭാഗ്യത്തിനായിട്ട് ഞാൻ നിന്നെ വാഴ്ത്തുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ

SERMON.




Sunday, April 25, 2021

Evangelist D.L Moody shared a story in his meeting.

"There was a man who had great wealth. He was dying. when the doctor told him he could not live,the lawyer was sent for to make out his will .The dying man had a little girl who was about four years old. she did not understand what death meant .But when her mother told her that her father was going away,the little child went to the bedside and looked in to her father's eyes and asked.

"Pappa have you got a home on that land you are going to?"
The question sunk deep into the man's soul,for he had spent his time and energy accumulating great wealth. In this life he enjoyed a grand home, but now he had to leave it."*

Jesus said to his disciples...
“Let not your heart be troubled; you believe in God, believe also in Me. In My Father’s house are many mansions; if it were not so, I would have told you. I go to prepare a place for you. And if I go and prepare a place for you, I will come again and receive you to Myself; that where I am, there you may be also .John 14: 1‭-‬3

If you have never believed in Lord Jesus Christ,do so now.
Receive Him as your Saviour and possess eternal life.
"If you confess with your mouth the Lord Jesus and believe in your heart that God has raised Him from the dead, you will be saved.
Romans 10: 9 "
















*selected

Friday, April 23, 2021


In the book named "Before Amen "famous writer Max Lucado shares his experience.

"As i boarded a plane the pilot called my name..'Hello Max'. It was my friend Joe.
He is a good friend. An experienced and proven pilot.
After one hour our flight hit a wall of winds.
All were in panic but i stayed calm.
I Knew the pilot.I knew his heart and trusted his skill..
Joe can handle this,I told myself..The storm was bad, but the pilot was good.

Friend it's a stormy world out there. The question during this troubling time is this..
DO WE HAVE A GOOD PILOT??
The answer is "YES....

JESUS is our pilot....
Let us stay Calm...

Let be and be still, and know (recognize and understand) that I am God.
Psalm 46: 10(a)
##
What a friend we have in Jesus
All our sins and griefs to bear
What a privilege to carry
Everything to God in prayer

Oh, what peace we often forfeit
Oh, what needless pain we bear
All because we do not carry
Everything to God in prayer

Have we trials and temptations?
Is there trouble anywhere?
We should never be discouraged
Take it to the Lord in prayer

Can we find a friend so faithful
Who will all our sorrows share?
Jesus knows our every weakness
Take it to the Lord in prayer




Thursday, April 22, 2021

                     Jesus Loves You

And Just like that a world that seems familiar is now unrecognisable....


AND GOD WHISPERS..
:I HAVE NOT CHANGED:

you lament over your life that you loved is a vague memory. Time seems to be moving faster than you never imagine,and you have gone from simply living to merely surviving and what was once certain is now uncertain.

AND GOD WHISPERS..
:TRUST IN ME:

You face a world that appears to be falling apart..

AND GOD WHISPERS..
FEAR NOT:

The things you once held in your hands is now out of reach,and days are going without any meaning..and 'what ifs'? have become
'WHY ME?'

AND GOD WHISPERS..
:I AM WITH YOU ALWAYS:

Tough situations,circumstances that seems to be out of control...

AND GOD WHISPERS..
:LET ME BE YOUR STRENGTH:

And though troubles assembles all around you and the enemies prevail all against you and even in the midst of uncertainity ..God have a plan and purpose for your life

AND GOD WHISPERS..
:I LOVE YOU:


2nd video

















Selected...David jeremiah...







Wednesday, April 21, 2021

 

2020 ജൂൺ മാസം ഫിജി എന്ന രാജ്യത്തിന്റെ പ്രസിഡന്റ് ഫ്രാങ്ക് ബയിനിമരാമ കോവിഡിൽ നിന്ന് രക്ഷപെടാൻ ഒരു പ്രോജെക്ട് അവതരിപ്പിച്ചു .ധാരാളം ദ്വീപുകളുള്ള ഫിജിയിൽ ഏതെങ്കിലും ദ്വീപിൽ സുരക്ഷിതമായി താമസിക്കുക. എല്ലാവിധ ആധുനിക സൌകര്യങ്ങളും റിസോർട്ടിൽ ഉണ്ടാകും. "മഹാമാരിയിൽ നിന്ന് പറുദീസയിലേക്ക് " എന്ന് ടൂർ പാക്കേജിന് പേര് നൽകി .എത്ര ആശ്വാസം നൽകുന്ന ഒരു കാര്യമാണ് പ്രസിഡണ്ട് മുന്നോട്ട് വച്ചത്.

എന്നാൽ നിബന്ധനകൾ വായിച്ചവർ നിരാശരായി... സ്വന്തമായി വിമാനമുള്ള ഒരാളായിരിക്കണം. കോടിക്കണക്കിന് രൂപ മുടക്കണം....... ലോകത്തിൽ ചുരുക്കം വ്യക്തികൾക്ക് മാത്രമേ മഹാമാരിയിൽ നിന്ന് സുരക്ഷിതമായി വസിക്കാൻ കഴിയൂ.
(So, say you’re a billionaire looking to fly your own jet, rent your own island, and invest millions of dollars in Fiji in the process–– if you’ve taken all the necessary health precautions and borne all associated costs, you may have a new home to escape the pandemic in paradise.)**
https://www.theguardian.com/world/2020/jun/28/escape-the-pandemic-in-paradise-fiji-opens-its-borders-seeking-billionaires
ഈ ലോകം നൽകുന്ന പ്രത്യാശ ഇത്ര മാത്രം. എന്നാൽ നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യാശാ വചനം ഒന്നു വായിച്ച് ധ്യാനിക്കണം.
യേശുവിന്റെ ക്രൂശുമരണത്തിന് ചില മണിക്കൂറുകൾക്ക് മുൻപ് ദു:ഖിതരായ ശിഷ്യൻമാരോട് യേശു പറഞ്ഞു .

"നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും."
യോഹന്നാൻ 14 :1‭-‬3

ഭാഗ്യകരമായ പ്രത്യാശ! ഹൃദയത്തെ ദൈവസന്നിധിയിൽ ധൈര്യപ്പെടുത്താം..
ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ.
##
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ

2 മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ
വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ

3 വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ
ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ
ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ

4 സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ
എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ



Tuesday, April 20, 2021

ഓസ്വാൾഡ് ജെ സ്മിത്ത് ഉണർവ്വിനായി ദൈവം ഉപയോഗിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലഘുലേഖകളും വളരെയധികം നമ്മെ ആത്മീയമായി ഉണർത്തുവാൻ പര്യാപ്തമാണ്.

തന്റെ ജീവിതത്തിന്റെ പ്രത്യാശ ഒരു ലഘുലേഖയിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

" എന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ചില കാര്യങ്ങൾ ഉണ്ട്. അതില്ലാത്ത ഒരു രാജ്യമാണ് എന്റെ ഏക പ്രത്യാശ.
1) സെമിത്തേരികൾ.....പട്ടണങ്ങൾ എത്ര സുന്ദരമാണെങ്കിലും അതിൽ കാണുന്ന സെമിത്തേരികൾ ഒരു കാര്യം വിളിച്ചു പറയുന്നു .ജീവിതം ക്ഷണികമാണ്. പുല്ലു പോലെ വാടിക്കൊഴിഞ്ഞു പോകുന്ന മനുഷ്യന്റെ ജീവിതം!...... ചാഞ്ഞു പോകുന്ന നിഴൽ പോലെ....
സെമിത്തേരിയില്ലാത്ത ഒരു പട്ടണമോ രാജ്യമോ ഉണ്ടായിരുന്നെങ്കിൽ!

2) ആശുപത്രികൾ .... മനുഷ്യന് എത്ര വലിയ സഹായം നൽകുന്ന ഒരിടം.... എന്നാൽ മനുഷ്യൻ അനുഭവിക്കുന്ന വേദനയുടെ ആഴം എത്ര വലിയത്. ....നെടുവീർപ്പുകൾ: നിലവിളികൾ........
രോഗികളില്ലാത്ത ഒരു പട്ടണമോ രാജ്യമോ
ഉണ്ടായിരുന്നെങ്കിൽ!

3) പോലീസ് സ്റ്റേഷൻ..... നീതി, ന്യായം നടപ്പാക്കാൻ മനുഷ്യൻ സ്ഥാപിച്ചത്. എത്ര സുരക്ഷിതത്വം ലോക മനുഷ്യന് ഈ സ്ഥാപനങ്ങൾ നൽകുന്നു .ഇവർ നൽകുന്ന സേവനങ്ങൾ എത്ര വലിയത്!
എന്നാൽ മനുഷ്യൻ അനുഭവിക്കുന്ന വേദനകൾ, നിരാശ, കുറ്റബോധം .....
ഓസ്വാൾഡിന്റെ ഹൃദയം ഒരാഗ്രഹം കൊണ്ട് നിറഞ്ഞു.
കുറ്റവാളികളില്ലാത്ത ഒരു പട്ടണമോ രാജ്യമോ
ഉണ്ടായിരുന്നെങ്കിൽ ......

4) ദുരിതങ്ങൾ .... ബസ് സ്റ്റാൻഡിൽ, തെരുവീഥികളിൽ കഷ്ടപ്പെടുന്ന ആയിരങ്ങളെ കണ്ട് ദുഖിച്ച അദ്ദേഹത്തിന്റെ ഹൃദയം തേങ്ങി....
കഷ്ടപ്പാടുകളില്ലാത്ത, വേദനകളില്ലാത്ത ഒരു പട്ടണമോ രാജ്യമോ
ഉണ്ടായിരുന്നെങ്കിൽ ...

ഓസ്വാൾഡ് തന്റെ ലേഖനത്തിൽ തുടർന്ന് വിവരിക്കുന്നു." ലോകത്ത് ഏതു രാജ്യത്ത് ഞാൻ പോയാലും മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകും .പിന്നെ എനിക്കെന്തു പ്രത്യാശ ?
.... ഞാൻ കണ്ടെത്തി!! സെമിത്തേരികളില്ലാത്ത ഒരു രാജ്യം:
മരണമില്ല ,രോഗമില്ല, കുറ്റകൃത്യങ്ങളില്ല, വേദനകളില്ല.....
സ്വർഗ്ഗരാജ്യം!
പുതിയ യെരുശലേം എന്ന പട്ടണം!
എല്ലാത്തിനും ഉത്തരം ലഭിച്ചു.....
എത്ര വലിയ ആനന്ദം! ജീവിതത്തിന് ഒരു അർത്ഥo ലഭിച്ചു...
അവിടെ ഞാൻ ദൈവത്തിന്റെ മുഖം കാണും...
യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ എനിക്ക് നിത്യജീവൻ ലഭിക്കുന്നു.
*oswald j smith

"പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാട് 21: 2‭-‬5

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3: 16

അവനെ (യേശുവിനെ)കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
യോഹന്നാൻ 1 :12




Thursday, April 15, 2021

The waters saw You, God;The waters saw You; they were in anguish;The ocean depths also trembled.Psalm 77:16

(Overcoming the 2nd Wave)

When Jesus said, ‘Come’, Peter got out of the boat, and walked on the water to reach Him. But then, since he trembled seeing the winds and began to sink, he cried out, “Lord, please save me!’. Immediately Jesus reached out with His hand and took hold of him, and said to him, “You of little faith, why did you doubt?” When they got into the boat, the wind stopped”. Matthew 14: 29 – 32.And then Peter walked triumphantly over the sea that was turbulent because of the winds. 

Firstly, He easily suppressed the waves that raged about him. Speaking in the current circumstances, he overcame the ‘first wave’. He did not fear; because the Lord’s word ‘Come’ made him courageous ... because his eyes were fixed on the face of the Lord …

However, after a while, when he saw the second wave of the wind and the storm, he was frightened, and he began to sink. In that moment he cried out, “Lord, save me!” And Jesus immediately stretched out His hand and caught hold of Peter who was sinking low in the middle of the fierce wind and storm.

We can also look at the face of Jesus. If there is fear rising in our hearts when the storms beat and howl around us, may the voice of the Lord give us strength …

The LORD sat as King at the flood;Yes, the LORD sits as King forever.The LORD will give strength to His people;The LORD will bless His people with peace.(psalms 29: 10,11)

O Lord, our Lord, You, who are Almighty and King over all the storm, we worship You … Amen!

Hide me now

Under Your wings

Cover me

Within Your mighty hand

When the oceans rise and thunders roar

I will soar with You above the storm

Father, You are King over the flood

I will be still and know You are God

Monday, April 12, 2021

Revival( ഉണർവ്വ് )...sermon transcript .(2006)

 

ദൈവം ബദ്ധൻമാരെ സ്വതന്ത്രരാക്കുന്നു.2, ദൈവം blind ആയിട്ടുള്ള eyes നെ open ചെയ്യുന്നു. 3, The Lord raises up the bow down. നിലം പറ്റിയിരിക്കുന്നവരെ കർത്താവ് raise ചെയ്യാൻ പോകുകയാണ്. Psalms 146:7,8 Praise the Lord. യേശു കർത്താവ് എഴുന്നേറ്റ് നിന്ന് പറഞ്ഞ ആദ്യത്തെ കാര്യം ആത്മാവിന്റെ ശക്തിയിൽ കർത്താവ് പറഞ്ഞ ആദ്യത്തെ കാര്യം എന്താണ്? എന്താണെന്നറിയാമോ? ബന്ധൻമാർക്ക് വിടുതലും കുരുടർക്ക് കാഴ്ചയും നൽകുവാൻ കർത്താവ് എന്നെ അയച്ചിരിക്കുന്നു. പ്രിയമുള്ളവരെ പരിശുദ്ധാത്മാഭിഷേകത്തെ കുറിച്ചൊന്നും സംസാരിക്കാനല്ല ഞാൻ നിൽക്കുന്നത്. ദൈവം കഴിഞ്ഞ നാളുകളിൽ, ദൈവം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് ആ പ്രവൃത്തി. യേശു ഒരു കാര്യം പറഞ്ഞു എന്റെ പിതാവ് പ്രവൃത്തിക്കുന്നു ഞാനും പ്രവൃത്തിക്കുന്നു. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ ക്രിസ്തുവിന്റെ നാളോളം അതിനെ പൂർത്തിയാക്കി തികയ്ക്കും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി കാത്തിരിക്കുന്നവന്റെ മേൽ പകർന്നു കഴിയുമ്പോൾ അവർ പുതിയോരു വ്യക്തികളായി രൂപാന്തരം പ്രാപിച്ച് യെഹസ്ക്കേൽ 37 അദ്ധ്യായത്തിൽ വായിക്കുന്നതുപോലെ അസ്ഥികൂമ്പാരങ്ങളിലേക്ക് ദൈവത്തിന്റെ ശക്തി കടന്നുവന്നപ്പോൾ അസ്ഥികൂമ്പാരങ്ങൾ സൈന്യമായി എഴുന്നേറ്റ് നിന്നതു പോലെ ദൈവം ഒരു സൈന്യത്തെ നമ്മുടെ മദ്ധ്യേ എഴുന്നേൽപ്പിക്കും. ഒരു സൈന്യത്തെ ദൈവം നമ്മുടെ മദ്ധ്യത്തിൽ എഴുന്നേൽപ്പിക്കും. ബ്രദർ നമ്മെ ഓർപ്പിച്ചു കൊണ്ടിരുന്ന കാര്യമിതാണ്. ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. ദൈവത്തിൽ വിശ്വാസമുള്ളവരായിരിപ്പിൻ.

പ്രിയമുള്ളവരെ F W Boreham എന്ന ഒരു മനുഷ്യന്റെ പാട്ടുമാത്രം പറഞ്ഞ് ഞാൻ അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.. The Candle and the Bird ൽ അദ്ദേഹം എഴുതി. കഴിഞ്ഞ നാളുകളിൽ ദൈവത്തിന്റെ presence നെ ഞാൻ ഒരു Light നോടല്ല ഉപമിക്കുന്നത് പാട്ടു പാടുന്ന ഒരു പക്ഷിയോടാണ് ഉപമിക്കാൻ ഞാനാഗ്രഹിക്കുന്നത്. അദ്ദേഹമെഴുതിയ അദ്ദേഹത്തിന്റെ പാട്ടിൽ, കഴിഞ്ഞ നാളുകളിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ ദൈവം എന്താണ് ചെയ്തതെന്ന് നാം മനസ്സിലാക്കുമ്പോൾ ദൈവമേ അതേ ദൈവത്തോടു തന്നെ അതേ ശക്തിക്കായി പ്രാർത്ഥിക്കുവാൻ ദൈവം നമ്മുടെ മനസ്സിന് ഒരു ദാഹം തരും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. Praise the Lord.
നമ്മെപ്പോലെ ക്ഷീണിച്ചവരായ തളർന്നവരായ ബലഹീനരായ കഴിവുകളില്ലാത്ത നിന്ദിക്കപ്പെട്ട ഒരു കൂട്ടം ആളുകൾ ദൈവത്തിന് വേണ്ടി കാത്തിരുന്നപ്പോൾ കഴിഞ്ഞ നാളുകളിൽ പ്യൂരിറ്റൻസ് എന്ന് പറയുന്ന വിശുദ്ധിക്കുവേണ്ടി നിൽക്കുന്ന ഒരു കൂട്ടത്തെ ദൈവം എഴുന്നേൽപ്പിച്ചു. വിശുദ്ധിക്കുവേണ്ടി ലോകം ദൈവത്തിൽ നിന്ന് ദൂരെ നടന്നുകൊണ്ടിരുന്നപ്പോൾ വിശുദ്ധിക്കുവേണ്ടി നിൽക്കുന്ന ഒരു കൂട്ടത്തെ മനുഷ്യരിൽ എഴുന്നേൽപ്പിച്ചത് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ സർവ്വശക്തനായ ദൈവം അസ്ഥികൂമ്പാരങ്ങളിൽ നിന്ന് ഒരു കൂട്ടം വിശുദ്ധൻമാരെ എഴുന്നേൽപ്പിച്ചു. ലോകം അവരെ പ്യൂരിറ്റൻസ് എന്ന് വിളിച്ചു.

8 വർഷങ്ങൾക്കുശേഷം Joseph Addison എന്ന മനുഷ്യൻ statesman ആയിരുന്ന മനുഷ്യൻ കടന്നുപോയ സമയത്ത് അദ്ദേഹം പറഞ്ഞു. ലോകം വിചാരിച്ചു ഈ പക്ഷി പാട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ അദ്ദേഹം പറയുകയാണ് എന്നാൽ ഇല്ല. ഓഗസ്റ്റ് മാസം 13 ന് 1727 ൽ ഒരു കൂട്ടം യൗവ്വനക്കാർ ദൈവത്തെ കാത്തിരുന്ന സമയത്ത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ശക്തമായി കടന്നുവന്നപ്പോൾ 27 വയസ്സു മാത്രം പ്രായമുള്ള Zinzendorf
എന്ന് പറയുന്ന യൗവ്വനക്കാരനെ പരിശുദ്ധാത്മാവ് എഴുന്നേൽപ്പിച്ചപ്പോൾ അന്ത്യ കാലത്ത് സകല ജഡത്തിന്റെ മേലും ഞാൻ എന്റെ ആത്മാവിനെ പകരും നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങളെ കാണും. നിങ്ങളുടെ വൃദ്ധൻമാർ സ്വപ്നങ്ങളെ കാണും ആ നാളുകളിൽ എന്റെ ദാസൻമാരുടെ മേലും എന്റെ ദാസിമാരുടെ മേലും ഞാൻ എന്റെ ആത്മാവിനെ പകരും എന്ന് ദൈവത്തിന്റെ വാഗ്ദത്തം ഉള്ളപ്പോൾ ലോകം പറഞ്ഞു 27 വയസ്സുകാരനായ ഈ പക്ഷിക്ക് എന്ത് പാട്ടു പാടാൻ സാധിക്കും?. പ്രിയമുള്ളവരെ ദൈവത്തിന്റെ സത്യ സുവിശേഷം കേൾക്കാതിരുന്ന ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക് മൊറേവ്യൻസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം കടന്നുപോയി .അന്ന് രാവിലെ ആരംഭിച്ച പ്രാർത്ഥന ഗ്രൂപ്പ് 100 വർഷക്കാലം ഒരു മിനിറ്റ് പോലും മുറിയാതെ ആ പ്രാർത്ഥന നീണ്ടുപോയെങ്കിൽ ഒരു കാര്യം ദൈവത്തിന്റെ വചനം പറയുന്നു. സെരുബ്ബാബേലിന്റെ കയ്യിലിരിക്കുന്ന ഒരു തൂക്കുകട്ട കണ്ടിട്ട് ആളുകൾ ചോദിക്കുകയാണ്. സെരുബ്ബാബേലേ നീയാണോ ആലയം പണിയാൻ പോകുന്നത്. നിനക്ക് കഴിവുണ്ടോ? നിനക്ക് ശക്തിയുണ്ടോ? നിനക്ക് talents ഉണ്ടോ? നിനക്ക് ability ഉണ്ടോ? നിനക്ക് resource ഉണ്ടോ? ദൈവം പറഞ്ഞു സെരുബ്ബാബേലേ നിന്റെ കൈയ്യാണോ ഇതിന് അടിസ്ഥാനമിട്ടത് നിന്റെ കൈ തന്നെ അത് തീർക്കും സൈന്യങ്ങളുടെ കർത്താവ് ഒരു കാര്യം പറഞ്ഞു. സൈന്യങ്ങളുടെ കർത്താവ് സെരുബ്ബാബേലിന്റെ കയ്യിലുള്ള തൂക്കുകട്ട സന്തോഷിച്ചിട്ട് പറയുകയാണ് സൈന്യത്താലുമല്ല ശക്തിയാലുമല്ല എന്റെ ആത്മാവിനാൽ തന്നെയാണ് ഞാൻ ആലയം പണിയുന്നത്. അതിന് മുൻപ് പറഞ്ഞു നീ ആരാണ് ? മലകളെ പർവ്വതങ്ങളെ നീ ആരാണ് ? നീ സമഭൂമിയായിതീരും. മലകളും കുന്നുകളും നിന്റെ മുൻപിൽ തകർന്നു തരിപ്പണമായിത്തീരും. Praise the Lord

ദൈവത്തിന്റെ ശക്തിയെ തടയുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. മൊറേവ്യൻ മിഷണറിമാർ കടന്നുപോയ സമയത്ത് പ്രിയമുള്ളവരെ അത് ഒരു side ൽ അവരുടെ work ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ അവസാനിച്ചു കഴിഞ്ഞപ്പോൾ ലോകം പറഞ്ഞു പക്ഷിയുടെ പാട്ട് അവസാനിച്ചു. എന്നാൽ ഏതു ദിവസമാണോ ഫ്രാൻസിൽ കുരിശ് പരസ്യമായി കത്തിച്ചത്. ഞാൻ കുരിശിനെ ബഹുമാനിക്കാനല്ല പറയുന്നത്. ഏതു ദിവസമാണോ ഫ്രാൻസിന്റെ തെരുവീഥികളിൽ കുരിശ് പരസ്യമായി കത്തിച്ച് ദൈവനാമത്തെ ദുഷിച്ചത്. അതേ ദിവസം തന്നെയാണ് ഒരു ചെരുപ്പ്കുത്തി ഇന്ത്യയിൽ കാലുകുത്തിയത്. അവന്റെ പേരാണ് വില്യം കേറി. Praise the Lord. ഫ്രാൻസിലെ കുരിശ് കത്തിച്ചവർ ചോദിച്ചു ഒരു ചെരുപ്പ് കുത്തിക്ക് മഹാരാജ്യമായ ഇന്ത്യയിൽ എന്ത് ചെയ്യാൻ സാധിക്കും ?പക്ഷേ 41 വർഷങ്ങൾ കൊണ്ട് ആ പക്ഷി മനോഹരമായി പാടി 40 languageകളിലേക്ക് ദൈവത്തിന്റെ ആകാശവും ഭൂമിയും മാറിപ്പോയാലും മാറ്റമില്ലാത്ത സത്യത്തിന്റെ വചനത്തെ അവൻ പരിശുദ്ധാത്മാവിൽ translate ചെയ്യുമ്പോൾ നമുക്ക് പറയാം. സൈന്യത്താലുമല്ല ശക്തിയാലുമല്ല ദൈവത്തിന്റെ ആത്മാവിനാൽ തന്നെയാണ്. പക്ഷി മനോഹരമായി പാടി കൊണ്ടിരുന്നു. വീണ്ടും ആളുകൾ വിചാരിച്ചു പക്ഷിയുടെ പാട്ട് അവസാനിച്ചിരിക്കുന്നു. പക്ഷിയുടെ പാട്ട് അവസാനിച്ചിരിക്കുന്നു. എന്നാൽ ഒരു കൂട്ടം ചെറുപ്പക്കാർ ഒരു ദിവസം അവർ യൂറോപ്പിൽ ഒരു രാത്രി പ്രാർത്ഥന കൂടുകയായിരുന്നു. ചില ആളുകളുടെ പേര് ഞാൻ പറയട്ടെ. മൊറേവ്യൻ movements പല Sideകളിലായി അവസാനിച്ച സമയത്ത് കുറച്ച് ചെറുപ്പക്കാർ കൂടി ദൈവത്തെ കാത്തിരുന്നു. വളരെ ചെറിയ ഒരു Prayer meeting. മൈക്കുകൾ ഓർഗൻ ഇല്ല ഒന്നുമില്ല. ഒരു ചെറിയ കൂട്ടം ചെറുപ്പക്കാർ കർത്താവിന് വേണ്ടി കാത്തിരുന്നു അവരുടെ പേരുകൾ ഞാൻ പറയാം. ജോൺ വെസ്ളി, ചാൾസ് വെസ്ളി, ജോർജ് വൈറ്റ് ഫീൽഡ് രാവിലെ 3 മണി സമയത്ത് ദൈവത്തിന്റെ ചലിപ്പിക്കുന്ന ശക്തി അവരുടെ മേൽ കടന്നുവന്നപ്പോൾ ജോൺ വെസ്ളി എന്ന മനുഷ്യന്റെ വായിലൂടെ ദൈവത്തിന്റെ പാട്ട് ഒഴുകി തുടങ്ങി Praise the Lord

മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷപ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ വേറൊരു നാമവും ഇല്ല എന്ന് വഴിയെ മീൻ പിടിച്ച് നടന്ന ഒരുത്തനെ കൊണ്ട് പുരോഹിതൻമാരുടെ മദ്ധ്യത്തിൽ ബലത്തോടെ എഴുന്നേൽപ്പിച്ച അതേ പരിശുദ്ധാത്മാവ് തന്നെ, ജോൺ വെസ്ളിയെ കൊണ്ട് ലോകത്തിന്റെ 7 വൻകരകളിൽ സുവിശേഷം എത്തി തുടങ്ങി. ചാൾസ് വെസ്ളി പാടി തുടങ്ങി നാം പാടിയ പാട്ടുകളൊക്കെയും ആ പക്ഷി പാടിയതാണ് നൂറുകണക്കിന് നൂറുകണക്കിന് പാട്ടുകൾ ആ ചെറുപ്പക്കാരൻ ചാൾസ് വെസ്ളി മനോഹരമായി ലോകത്തിന്റെ 7 വൻകരകളിലും പാടിയപ്പോൾ ജോർജ് വൈറ്റ് ഫീൽഡ് എന്ത് ചെയ്തെന്നറിയാമോ? റോഡ് സൈഡിൽ നിന്ന് പ്രസംഗിക്കുകയാണ്. വഴിയോരങ്ങളിൽ നിന്ന് പ്രസംഗിക്കുകയാണ് എന്നാൽ പ്രിയമുള്ളവരെ അനേകർ വിചാരിച്ചു വഴിയോരങ്ങളിൽ നിന്ന് പ്രസംഗിച്ചാൽ ആരാണ് രക്ഷിക്കപ്പെടുക ഉണ്ടാകട്ടെ എന്ന് പറഞ്ഞ ഒരു വചനത്താൽ പ്രപഞ്ചത്തിലെ 12500 കോടി ഗാലക്സികളെ സ്ഥാനത്ത് നിർമ്മിച്ചവനായ ദൈവത്തിന്റെ അതേ വചനം അവരുടെ നാവിൽ കൊടുത്തിട്ട് ഇവർക്കു വേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. പിതാവേ നീ എനിക്കു തന്ന same word അതേ വചനം ആകാശവും ഭൂമിയും മാറിപ്പോയാലും ദൈവത്തിന്റെ വചനത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റവും വരികയില്ല. Praise the Lord. ആ പക്ഷി മനോഹരമായി പാട്ട് പാടി കൊണ്ടിരുന്നു എന്നാൽ അവിടെ ഒരു മങ്ങൽ സംഭവിച്ച സമയത്ത് എന്ത് സംഭവിച്ചതെന്നറിയാമോ?

ഒരു പ്യൂരിറ്റൻ thinker ആയ chalmers
എന്ന മനുഷ്യന്റെ ബുക്കുകൾ വായിച്ച് റോബർട്ട് മക്കെയ്ൻ, ആൻഡ്രൂ ബോണർ എന്നീ ആളുകളെ, സ്കോട്ട്ലന്റിൽ ഒരു കൂട്ടം ആളുകളെ പരിശുദ്ധാത്മാവ് എഴുന്നേൽപ്പിച്ചിട്ട് അവർ പാടി തുടങ്ങി. ഒദെവത്തിന്റെ ക്രൂശിന്റെ വചനങ്ങൾ ക്രൂശിന്റെ സന്ദേശങ്ങൾ ക്രൂശിന്റെ പാട്ടുകൾ അവർ മനോഹരമായി പാടി പാടി സ്കോട്ട്ലന്റിന്റെ എല്ലാ മൂലകളിലേക്കും ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയോടു കൂടെ ആ ഗാനങ്ങൾ ചെന്നു. ആ ഗാനങ്ങൾ കുറേ കഴിഞ്ഞപ്പോൾ fade ആയി തുടങ്ങിയപ്പോൾ ആളുകൾ പറഞ്ഞു, തീർന്നു കാണും പക്ഷിയുടെ പാട്ട് തീർന്നു കാണും. അപ്പോൾ ഇതാ ലണ്ടൻ എന്നു പറയുന്ന സ്ഥലത്ത് ചാൾസ് സ്പർജൻ എന്നു പറയുന്ന ഒരുവന്റെ വായിൽ ദൈവം തന്റെ വചനങ്ങളെ കൊടുത്തു. ടാബർനക്കിൾ പുൾപിറ്റിലൂടെ ദിവസവും 6000 പേരോട് നിരന്തരമായി സംസാരിച്ച് ചാൾസ് സ്പർജൻ അനേകരെ ക്രിസ്തുവിലേക്ക് നടത്തിക്കൊണ്ടേയിരുന്നു. Praise the Lord. 
പ്രിയമുള്ളവരെ സാധു സുന്ദർ സിംഗ് നമുക്കറിയാം പണ്ഡിത രമ ബായി അനേകരിലൂടെ ഒന്നുമില്ലാത്തവനിലൂടെ ശക്തിയില്ലാത്തവനിലൂടെ കഴിവില്ലാത്തവനിലൂടെ കുടുംബ മഹിമയില്ലാത്ത വനിലൂടെ talents ഇല്ലാത്തവനിലൂടെ ഈ അത്യന്തശക്തി മൺകൂടാരങ്ങളിൽ പകരപ്പെട്ടപ്പോൾ ദൈവത്തിന്റെ വലിയ ശക്തി ദേശത്ത് വെളിപ്പെട്ടുകൊണ്ടേയിരുന്നു. Praise the Lord. ഞാൻ ഇവിടെ നിൽക്കുമ്പോൾ കുലീനൻമാർ ആരുമില്ല ബലവാൻമാർ ഏറെയില്ല അല്ലെങ്കിൽ കഴിവുള്ളവരൊന്നും അധികമില്ലാത്തതു കൊണ്ട് ധൈര്യത്തോടെ പറയുകയാണ് ദൈവം തന്റെ ദാനങ്ങളെ പകരുന്നത് കഴിവ് ഉള്ളവർക്കല്ല അല്ലെങ്കിൽ എന്തെങ്കിലും ഉള്ളവർക്കല്ല തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവമേ നീ നിരസിക്കുകയില്ലല്ലോ പ്രിയമുള്ളവരെ കഴിഞ്ഞ നൂറ്റാണ്ടുകളിലും ചുരുക്കം ചിലരെങ്കിലും ആ മനോഹരമായ പാട്ടുകൾ ഏറ്റുപാടി ഏറ്റുപാടി ഇപ്പോൾ ഇനി ആരാണ് പാടേണ്ടത്. ലോകത്തിന്റെ 7 വൻകരകളിലും വ്യാജമായ സുവിശേഷങ്ങൾ 24 മണിക്കൂറും പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുമ്പോൾ സത്യ സുവിശേഷത്തിന്റെ പൊടിപോലും ദേശത്ത് ഇല്ലാതായി കൊണ്ടിരിക്കുമ്പോൾ ഞാൻ വിശ്വസിക്കുകയാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അനേകരിലൂടെ പാടി കൊണ്ടിരുന്ന പാട്ട് തുടർച്ചയായി പാടുവാനാണ് എന്നെയും നിങ്ങളെയും ഇവിടെ കൂട്ടിവരുത്തിയിരിക്കുന്നത് 'Praise the Lord. The word of the Lord is not bound ദൈവ വചനത്തിനോ ബന്ധനമില്ല ദൈവ വചനത്തിനോ ബന്ധനമില്ല The battle is not our belong to God our Holy Father who was who is who will be എന്നെന്നേക്കും ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വ ശക്തനായ ദൈവം കൂടെയുള്ളതു കൊണ്ട് വരുന്ന ദിവസങ്ങളിൽ പ്രിയമുള്ളവരെ ധൈര്യത്തോടെ പറയുക ചെരുപ്പ് കുത്തിയേയും റോഡേ നടന്നവനെയും സത്യത്തിന്റെ സുവിശേഷ മേൽപിച്ച് മനോഹരമായ ഗാനങ്ങളെ പാടിച്ച പരിശുദ്ധാത്മാവായ ദൈവമേ അങ്ങയുടെ ശക്തിയാൽ എന്നെ നിറയ്ക്കണമേ എന്ന് ഇവിടെ ഏത് കൊച്ചു പൈതൽ പാടിയാലും ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽ ബലം നിയമിച്ച ദൈവം എന്റെയും നിങ്ങളുടെയും ഉള്ളിൽ ബലം നിയമിക്കുമെന്ന് വിശ്വാസത്തോടെ നമ്മുടെ കരങ്ങളെ ഉയർത്തി ദൈവത്തെ ഒന്ന് മഹത്വപ്പെടുത്താം. ഹല്ലേലുയ അത് കഴിവു കൊണ്ടല്ല യോഗ്യത കൊണ്ടല്ല വിദ്യഭ്യാസം കൊണ്ടല്ല 2000 വർഷങ്ങൾക്കു മുൻപ് ഒരുവൻ 3 ആണിമേൽ തൂങ്ങിയെന്നുള്ള ഒറ്റ യോഗ്യതയല്ലാതെ അതിന്റെ കൂടെ there is no more യോഗ്യത അതുകൊണ്ട് ധൈര്യത്തോടെ നമുക്ക് പറയാം. St: അഗസ്റ്റിൻ പറഞ്ഞത് പോലെ നമുക്ക് പറയാം. "കർത്താവേ നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു.
അതുകൊണ്ട് ഞങ്ങൾ നിന്നിലേക്ക് വരുന്നതു വരേയ്ക്കും ഞങ്ങളുടെ ഹൃദയം restless ആയിരിക്കും എന്നാൽ ഇപ്പോൾ ഈ നാളുകളിൽ കർത്താവേ ഈ ക്യാമ്പ് വിട്ട് കടന്നുപോകുമ്പോൾ ഞങ്ങൾ പറയുകയാണ് ആ പാട്ടു പാടുവാൻ ഞങ്ങളെ സഹായിക്കണമേ Praise God ആ പാട്ടുപാടുവാൻ ഞങ്ങളെ സഹായിക്കണമേ ഒരു പക്ഷേ അവർ permission തന്നെങ്കിൽ ഇവിടെ മൊത്തം ഇത് മുഴുവൻ എഴുതി വച്ചേനേ Let us go out this camp bearing His reproach to Him നിന്ദ ചുമന്ന് പാളയത്തിന് പുറത്ത് അവന്റെ അടുക്കലേക്ക് ചെല്ലുക. ദൈവത്തോട് പറ. കർത്താവേ ഇതുവരെയും നിന്ദ ചുമക്കാൻ എനിക്ക് പറ്റിയിട്ടില്ല ഇതുവരെയും എന്റെ കോളേജിൽ എന്റെ കാമ്പസിൽ ഇതുവരെയും എന്റെ ഓഫീസിൽ ഇതുവരെയും എന്റെ വീട്ടിൽ ഇതുവരെയും എന്റെ അയൽവക്കക്കാരുടെ മദ്ധ്യത്തിൽ നിന്ദ ചുമക്കുവാനുള്ള ബലം എനിക്കില്ലായിരുന്നു. എന്നാൽ ഒരു കാര്യം. എന്ത് കൃപാവരത്തിനായിട്ടാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്. നിങ്ങൾ എന്തിനു വേണ്ടിയും പ്രാർത്ഥിച്ചോ ദൈവശക്തിക്കു വേണ്ടിയും പ്രാർത്ഥിച്ചോ എന്റെ ഒരു അപേക്ഷയാണ് ഒരു കാര്യം പ്രാർത്ഥിക്കുക. Lord give me grace and strength to bear the reproch of Jesus Christ. കർത്താവേ നിന്റെ നിന്ദയെ ചുമക്കുവാനുള്ള കൃപയെനിക്ക് തരണമേയെന്ന് ആരു നിലവിളിക്കുന്നുവോ? അവരിലേക്ക് ദൈവത്തിന്റെ കൃപ നിശ്ചയമായും പകരപ്പെടും Praise the Lord ദൈവത്തിന്റെ പരിശുദ്ധാത്മാവ് നോക്കി കൊണ്ടിരിക്കുന്നു എന്ന് ഞാൻ കരുതട്ടെ. The Lord set the prisoners free കർത്താവ് ബന്ധൻമാരെ വിടുവിക്കുന്നു The Lord opens eyes of the blind and the Lord raises the bow down. ഒരിക്കൽ കൂടി ഞാൻ പറയട്ടെ അവൻ നിലം പറ്റിയവരെ എഴുന്നേല്പിച്ചു നിർത്തുന്നവനാണ് Praise the Lord ഈ കൂട്ടത്തിൽ ആരെങ്കിലും പറയുമോ? brother അനേക ക്യാമ്പുകൾ ഞാൻ കൂടിയിട്ടും അനേക ഉപവാസ പ്രാർത്ഥനകൾ കൂടിയിട്ടും ഞാൻ നിലം പറ്റി കിടക്കുകയാണ് എന്നാൽ ദൈവത്തിന്റെ വാഗ്ദത്തം നിനക്കുണ്ട്. നിലം പറ്റിയ വരെ എഴുന്നേൽപിച്ച് കഴുകൻ മാരെപ്പോലെ പറപ്പിക്കുന്ന ദൈവത്തിന്റെ ശക്തി നമ്മുടെ മദ്ധ്യത്തിൽ ഉണ്ട് Praise the Lord വിശ്വസിച്ചാൽ നീയും ദൈവത്തിന്റെ മഹത്വം കാണും ദൈവത്തോട് പറയട്ടെ ധൈര്യത്തോടെ yes Lord the bird is still singing അവരെ തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ പാപങ്ങളോ പ്രലോഭനങ്ങളോ പലകാര്യങ്ങൾ അവരെ തടഞ്ഞേക്കാം but bird is still singing സഹോദരൻ പറഞ്ഞത് പോലെ ഇന്ത്യയിൽ, ഈ ലോകത്തിൽ ഏറ്റവും സുവിശേഷം കുറവുള്ള ഈ സംസ്ഥാനത്ത് ദൈവം നിങ്ങളെ എത്തിച്ചത് എന്തിന് വേണ്ടിയാണെന്നറിയാമോ? ആ പാട്ട് മുഴങ്ങിയിട്ടില്ലാത്ത അനേക സ്ഥലങ്ങൾ ഉണ്ട്. ദൈവത്തോട് പറ കർത്താവേ ആരും ഇതുവരെയും കൂട് കൂട്ടാത്ത ഏതെങ്കിലും ഒരു മരത്തിൽ എനിക്ക് കൂട് കെട്ടണം എനിക്ക് അവിടെ നിന്നുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശം എനിക്ക് എന്റെ അവസാന ശ്വാസം പോകുവോളം പാടണമെന്ന് ആഗ്രഹിക്കുന്നവരുടെ മേൽ നിശ്ചയമായും ദൈവത്തിന്റെ തീ ഇറങ്ങി വരും. Praise the Lord നമുക്ക് പറയാം സൈന്യത്താലുമല്ല ശക്തിയാലുമല്ല ദൈവത്തിന്റെ ആത്മാവിനാൽ തന്നെയാണ് Praise the Lord പ്രിയമുള്ളവരെ imotional ആയിട്ടുള്ള ഒന്നും തന്നെയല്ല ആത്മ ശക്തി. അതിനപ്പുറത്ത് എന്തോ ആണ് ആത്മ ശക്തി. നമ്മളിൽ എത്ര പേർ പ്രാർത്ഥിക്കും. ആ ശക്തി എനിക്ക് വേണം എന്റെ നാവുകൊണ്ട് എത്രയോ പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട് പാട്ടുകൾ എന്നാൽ കർത്താവേ ഞാൻ ആഗ്രഹിക്കുകയാണ് ഈ ക്യാമ്പ് അവസാനിപ്പിക്കുന്നതിന് മുൻപ് കർത്താവേ ഇന്ന് ആ പാട്ട് ആത്മാർത്ഥമായി പാടുവാനുള്ള കൃപയെനിക്ക് നൽകണമേ എന്ന് ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം Praise the Lord ഞാൻ ഒരിക്കൽ കൂടി പറയട്ടെ പ്യൂരിറ്റൻസ് ആ പാട്ട് പാടി അവരുടെ റോൾ കഴിഞ്ഞു മൊറേവ്യൻസ് ആ പാട്ടു പാടി അവരുടെ റോൾ കഴിഞ്ഞു മെഥഡിസ്റ്റ് ആ പാട്ടു പാടി അവരുടെ റോൾ കഴിഞ്ഞു ഓരോരുത്തരും ഓരോരുത്തരും തങ്ങളുടെ വിജയഗാഥകൾ മനോഹരമായി പൂർത്തിയാക്കിയിരിക്കുമ്പോൾ ആ ബാറ്റൺ നിങ്ങളുടെ കയ്യിലേക്ക് എന്റെ കയ്യിലേക്ക് തന്നിരിക്കുകയാണ് നമുക്ക് പറയാം എന്റെ കർത്താവേ ഞങ്ങൾ നിനക്കായി, ഞാൻ പാടും എന്റെ മനം കൊണ്ട് പാടും വീണയും കിന്നരവുമായുള്ളോരേ ഉണരുവിൻ ഞാൻ അതികാലത്തെ എന്റെ ദൈവത്തിനായി സ്തോത്രം ചെയ്യും Lord ആ സ്തോത്രങ്ങളെ ചെയ്യുവാൻ സ്തോത്രയാഗങ്ങളെ നൽകുന്ന ദൈവം നമുക്ക് നൽകട്ടെ . നിങ്ങളുടെ ജീവിതത്തിലെ സാക്ഷ്യങ്ങളും നിങ്ങളുടെ ഹൃദയത്തിലെ ധ്യാനവും നിങ്ങളുടെ പാട്ടുകളും അനുഭവങ്ങളും ഈ രാജ്യത്തെ പിടിച്ചു കുലുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്ക് അൽപ സമയം കർത്താവിന് ഒരിക്കൽ കൂടി നന്ദി പറയാം. ഹല്ലേലൂയ കർത്താവേ നിന്റെ പാട്ട് ഞങ്ങൾക്ക് നൽകണമേ നിന്റെ പാട്ട് ഞങ്ങൾക്ക് നൽകണമേ കർത്താവേ നാശകരമായ കുഴിയിൽ ആയിരുന്നു ഞങ്ങൾ. കുഴഞ്ഞ ചേറ്റിൽ ആയിരുന്നു ഞങ്ങൾ. കർത്താവേ എന്നാൽ നീ ഞങ്ങളെ അവിടെ നിന്ന് വലിച്ചു കയറ്റിയത് എന്തിന് വേണ്ടിയാണെന്നറിയാമോ? ഞങ്ങളുടെ കാലുകളെ പാറമേൽ ഉറപ്പിച്ച് നിർത്തി കഴിഞ്ഞില്ല അവൻ എന്റെ വായിൽ പുതിയോരു പാട്ട് തന്നു എന്റെ ദൈവത്തിന് സ്തുതി തന്നെ. കണ്ണുകൾ ഒരു നിമിഷം കൂടി അടച്ചാട്ടെ കർത്താവേ എനിക്ക് ആ പാട്ട് പാടണം ചാൾസ് വെസ്ളി ആ പാട്ട് പാടി. അനേകം ദൈവമക്കൾ അവർ കഴിവില്ലാത്തവരോ യോഗ്യതയില്ലാത്തവരോ ആയിരുന്നു എന്നാൽ പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വസിച്ചു കൊണ്ട് ആ ഗാനങ്ങൾ പാടിയെങ്കിൽ സത്യ സുവിശേഷത്തിന്റെ ഗാനങ്ങൾ പാടുവാൻ പരിശുദ്ധാത്മാവ് ഞങ്ങളെ അഭിഷേകം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു. കർത്താവേ കഴിവുള്ളവർ ഇല്ല യോഗ്യത ഉള്ളവർ ഇല്ല കർത്താവേ ഇവിടെ. എന്നാൽ കർത്താവേ നീ നിന്റെ പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നു. കർത്താവേ അതിനെ തടയുവാൻ ആർക്കും കഴിയത്തില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളിലല്ല ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളെ കുഴിയിൽ നിന്ന് വലിച്ചു കയറ്റിയ ഞങ്ങളുടെ കാലുകൾ പാറമേൽ നിർത്തിയ ഞങ്ങളുടെ വായിൽ പുതിയോരു പാട്ടു തന്ന അങ്ങയെ ഞങ്ങൾ വിശ്വസിക്കുന്നു കർത്താവേ. 
Audio
www.soundcloud.com/binoyvarghese/revival

Sunday, April 11, 2021

...യോഹന്നാൻ എന്ന ഞാൻ ..... പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. വെളിപ്പാടു 1: 9



1) ഏകാന്തത ...പത് മൊസ് ദ്വീപിൽ യോഹന്നാൻ ഏകനായിരുന്നു. കൂട്ടായ്മയ്ക്ക് സഹോദരങ്ങളില്ല. ആർക്കെങ്കിലും സഹായിപ്പാൻ ആഗ്രഹമുണ്ടെങ്കിൽപ്പോലും കഴിയാത്ത അവസ്ഥ. ചുറ്റും പാറക്കൂട്ടങ്ങൾ .
തിരമാലകളുടെ ശബ്ദം മാത്രം.. ഭയാനകമായ അവസ്ഥ!

2) അനിശ്ചിതത്വം.... ദിവസങ്ങൾ കഴിഞ്ഞു പോകുന്നതല്ലാതെ മറ്റൊന്നും പ്രത്യേകമായി പത് മൊസിലില്ല. കുറ്റവാളികളെ നാടുകടത്തി ശിക്ഷിക്കുന്ന ഇടത്ത് പ്രതീക്ഷകൾക്ക് എന്ത് അർത്ഥം? വിരസമായ ദിനരാത്രങ്ങൾ !!

3) ഓർമ്മകളുടെ നൊമ്പരം.. കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച സന്തോഷത്തിന്റെ ഓർമ്മകൾ ഹൃദയത്തിൽ ഓടിയെത്തുന്നു.
സ്നേഹിതർ, ഭവനക്കാർ, സഹപാഠികൾ തുടങ്ങി അനേകരുടെ മുഖങ്ങൾ ഹൃദയത്തിൽ തെളിഞ്ഞു വരുന്നു... പറഞ്ഞാൽ
തീരില്ല - പത് മൊസുകാരുടെ നൊമ്പരങ്ങൾ...

അനേകം ചോദ്യങ്ങൾ:
എന്തു കൊണ്ട്?
ഞാൻ പത് മൊസിൽ?
ഒരു മോചനം സാധ്യമോ?
....????

തീർച്ചയായും യോഹന്നാന്റെ ഹൃദയത്തിലും ചില ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ടാകും.

യോഹന്നാന്റെ അനുഭവം ചുവടെ വിവരിക്കട്ടെ!

കർത്തൃ ദിവസത്തിൽ കാഹളനാദം പോലെ ഒരു മഹാ ശബ്ദം താൻ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ .....

".... ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു."
വെളിപ്പാടു 1 :13‭-‬16

തേജോമയനായ ക്രിസ്തു പത് മൊസിൽ!എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു..
ഇനി ഏകാന്തതയില്ല, അനിശ്ച തത്വമില്ല,ഓർമ്മകളുടെ നൊമ്പരമില്ല ...

ക്രിസ്തു യേശുവിന്റെ ഗംഭീരനാദം പിന്നെയും പത് മൊസിൽ മുഴങ്ങി.

"ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. "
വെളിപ്പാടു 1 :17‭-‬18

ആരാധന ഹൃദയത്തിൽ നിന്ന് ഉയരുന്നു.. യേശുവിന്റെ കാൽക്കൽ പത് മൊസുകാരൻ വീണു നമസ്കരിക്കുന്നു....
സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നു വെച്ചിരിക്കുന്നു.... സ്വർഗ്ഗസിംഹാസനം, അറുക്കപ്പെട്ട കുഞ്ഞാട്, ..... സ്വർഗ്ഗീയ സ്തുതികൾ .... പുതിയ യെരുശലേം!!!

ഹാ! പത് മൊസ് എത്ര വലിയ അനുഗ്രഹത്തിന്റെ ഇടമായിത്തീർന്നു....
ഹല്ലേലുയ്യാ! ദൈവത്തിന് മഹത്വം..... ആമേൻ





Thursday, April 8, 2021

എന്റെ പ്രിയേ എഴുന്നേൽക്കുക..Sermon transcript..Arise my beloved: ഉത്തമ ഗീതം 2: 10

ദൈവം നമ്മുടെ പിതാവാണ്. അവിടന്ന് നമ്മുടെ മണവാളനാണ്. അവിടന്ന് നമ്മുടെ സ്നേഹിതനാണ്. അവിടന്ന് നമ്മുടെ ശ്രേഷ്ഠ മഹാപുരോഹിതനാണ്. നമുക്ക് ഇതൊക്കെയും അറിയാം. ഈ വചനങ്ങളൊക്കെയും നമ്മുടെ ഉള്ളിൽ, നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, ഈ വചനങ്ങളൊക്കെയും നിങ്ങളുടെ ഉള്ളിൽ ഇങ്ങനെ തിളച്ചുമറിഞ്ഞു കൊണ്ടിരിക്കണം. fill your life with God's Word. ദൈവത്തിന്റെ വചനത്തിൽ നമ്മുടെ മനസ്സുകളെ നമ്മുടെ ഹൃദയങ്ങളെ നമുക്ക് നിറയ്ക്കാം. കർത്താവേ ആ വചനത്തിൽ ഉറച്ചു നിന്നുകൊണ്ട് പ്രാർത്ഥിപ്പാൻ നീ എന്നെ സഹായിക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഉത്തമ ഗീതത്തിൽ നിന്ന് ഒരു വാക്യം വായിച്ച് ഞാൻ അവസാനിപ്പിക്കാം.


ഉത്തമഗീതം 2 :10 നമുക്ക് വായിക്കാം. ഇവിടെ കർത്താവാണ് സംസാരിക്കുന്നത് പ്രിയയല്ല കർത്താവ് ഇവിടെ പറയുകയാണ് എഴുന്നേൽക്കുക arise തണുപ്പുകാലങ്ങൾ അതായത് ദൈവത്തോടുള്ള കൂട്ടായ്മയിൽ നിന്ന് അകന്നു നടന്ന കാലങ്ങൾ. ശീതകാലം കഴിഞ്ഞു winter is past. ശീതകാലങ്ങൾ എന്നു പറഞ്ഞാൽ തണുപ്പിന്റെ കാലങ്ങൾ കഴിഞ്ഞു കഴിഞ്ഞു പോയി. അടുത്തത് മഴ അല്ലെങ്കിൽ ശീതകാലം എന്നൊക്കെ പറഞ്ഞാൽ തണുപ്പ് ആത്മീയമായിട്ടുള്ള മന്ദതയുടെയും തണുപ്പിന്റെയും കാലങ്ങൾ കഴിഞ്ഞു. കർത്താവ് നമ്മുടെ ഹൃദയങ്ങളെ ഉണർത്തട്ടെ. see പുഷ്പങ്ങൾ flowers appear on the earth. നമ്മളൊന്ന് ആത്മാവിൽ അതൊന്നു കണ്ടേ. എഴുന്നേറ്റേ കർത്താവ് നമ്മളോടു പറയുകയാണ് എന്തിനാണ് അവിടെ കിടക്കുന്നത് arise എഴുന്നേൽക്കുക arise my beloved എന്നിട്ട് പറയുകയാണ് പ്രിയയല്ല കർത്താവ് പറയുന്നതാണ്. എന്താണ് കർത്താവ് പറയുന്നത്. കർത്താവ് പറയുന്ന വാക്യം ഇതാണ് നിങ്ങളൊന്ന് എഴുന്നേറ്റേ. നമ്മളോട് വ്യക്തിപരമായിട്ട്, നമ്മൾ പ്രാർത്ഥനയിൽ വചന ധ്യാനത്തിൽ കർത്താവിനോടുള്ള കൂട്ടായ്മയിൽ. കർത്താവ് നമ്മളോട് പറയുകയാണ് arise എഴുന്നേൽക്ക് എഴുന്നേറ്റാട്ടേ നമ്മള് ഉറക്കത്തിന്റെ അവസ്ഥ അല്ലെങ്കിൽ dullness ന്റെ അവസ്ഥ dryness ന്റെ അവസ്ഥ അതിലൂടെ നമ്മൾ കടന്നുപോകുമ്പോൾ കർത്താവ് നമ്മെ ഉണർത്തുകയാണ് എഴുന്നേൽക്കുക.

അടുത്തത് പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു 'ഒന്ന് നോക്കിക്കേ ' കർത്താവ് നമ്മളോട് പറയുകയാണ് ഉറക്കത്തിൽ നിന്ന് തട്ടിയുണർത്തി see flowers appear on the earth മുൻപ് flowers ഇല്ലായിരുന്നു. പക്ഷേ സീസൺ വന്നപ്പോൾ flowers appear on the earth.

അടുത്തത് വള്ളിത്തല എന്നു പറഞ്ഞാൽ, എന്താ പറയുന്നത് നടീലിന്റെ കാലം അല്ലെങ്കിൽ കൊമ്പുകൾ മുറിച്ചുനടുന്ന കാലം വന്നിരിക്കുന്നു ടee കർത്താവ് പറയുകയാണ് do you know the time? കർത്താവ് ചോദിക്കുന്നത് എന്തിനാണ് ഉറങ്ങുന്നത് എന്തിനാണ് dull ആയിട്ട് ഇരിക്കുന്നത്. കാരണം കർത്താവ് പറയുകയാണ് see നീ നോക്കിക്കേ എഴുന്നേറ്റേ അങ്ങനെ തന്നെ നാം നമ്മോട് പറയണം. എഴുന്നേറ്റാട്ടേ arise arise my beloved എന്നിട്ട് ആദ്യം പറയുന്നത് എന്താണെന്ന് അറിയാമോ? തണുപ്പ് കാലം കഴിഞ്ഞു പോയി മഴയൊക്കെ പോയി മഴയുടെയൊക്കെ കാലം കഴിഞ്ഞു flowers appear on the earth പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു. അടുത്തത് വള്ളിത്തല മുറിക്കും കാലം എന്നു പറഞ്ഞാൽ beautiful. the singing of the turtle ... the voice of turtle dove .. the voice of the HolySpirit പരിശുദ്ധാത്മാവിന്റെ ശബ്ദം നമ്മുടെ നാട്ടിലൊക്കെയും കേൾക്കുന്നു. എന്താണ് കേൾക്കുന്നത് എന്നറിയാമോ? ആത്മാവും മണവാട്ടിയും എന്താണ് പറയുന്നത്? വരിക come the Spirit and bride says come വരിക വരികയാണ്. കുറുപ്രാവിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ ? കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ അല്ലെങ്കിൽ നമ്മുടെ മദ്ധ്യത്തിൽ നമ്മുടെ ഹൃദയത്തിൽ കേൾക്കുകയാണ്.

അടുത്തത് ഹാ! അത്തി കായ്കൾ നമുക്കറിയാം prophecies .അത്തിയെ കുറിച്ച് ഒത്തിരി കാര്യങ്ങൾ നിങ്ങൾക്കറിയാം. അത് പഴുക്കുകയാണ് പഴുക്കുക എന്നു പറഞ്ഞാൽ അത് പറിക്കാനുള്ള സമയമായി കർത്താവിന്റെ വരവ് അടുത്തിരിക്കുകയാണ്. യിസ്രായേലിനെ നോക്കുക. prophecy യെ കുറിച്ച് പഠിക്കുന്ന സഹോദരങ്ങളെ look at Israel യിസ്രായേലിനെ നോക്കുക അത്തികായ്കൾ പഴുക്കുന്നില്ലയോ arise എഴുന്നേറ്റാട്ടേ. അപ്പോൾ നമ്മൾ ചോദിക്കുകയാ നമ്മൾ പിന്നെയും ഇരിക്കുകയാ എന്താണ് അടുത്ത reason. കർത്താവ് പറഞ്ഞ reason എന്തൊക്കെയാണെന്ന് അറിയാമോ? ഒന്ന് പറയുന്നത് നമുക്ക് നടാനുള്ള സമയമുണ്ടോ? രണ്ടാമത് പറയുകയാണ് see the flowers. flowers എന്നു പറഞ്ഞാൽ അടുത്ത seed ആണ് അടുത്ത fruit ആണ്.

അടുത്തത് പറയുകയാണ് അത്തി കായ്കൾ the fig tree put there green figs. അത്തി കായ്കൾ പഴുക്കാൻ തുടങ്ങുന്നു. ഫലം പറിക്കാൻ വേണ്ടി അവൻ വരികയാണ്.

അടുത്തത് മുന്തിരി വള്ളി പൂത്ത് the wines with a tender grapes is a good smell എന്താണ് മുന്തിരി വള്ളിയുടെ സുഗന്ധം. എന്താണ്. നമ്മൾ പാടാറില്ലേ പകർന്ന തൈലം പോൽ നിൻ നാമം പാരിൽ കർത്താവേ നിന്റെ നാമം. ഒന്നത് കർത്താവിന്റെ സൗരഭ്യമാണ് രണ്ട് the perfume of the church മുന്തിരി വള്ളി പൂക്കുകയാണ് പൂത്തിട്ട് സുഗന്ധം. നമുക്കറിയാം fragrance, fragrance of Christ അത് വീശുകയാണ്.

എന്നിട്ട് കർത്താവ് പിന്നെയും പറയുകയാണ്. എന്താണ് എഴുന്നേറ്റേ പറഞ്ഞാട്ടേ arise my beloved come away with me നീ എന്റെ കൂടെ വരിക. അടുത്ത വചനം ഉത്തമഗീതം 2: 14 ഇത് മണവാളനാണ് പറയുന്നത് കേട്ടോ. മണവാളൻ പിരിയുമ്പോൾ ഉപവസിക്കണം എന്ന് പറഞ്ഞ മണവാളൻ പറയുകയാണ് പാറയുടെ പിളർപ്പിലും കടുന്തൂക്കത്തിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ I want my people to love Me കർത്താവാണ് initiative എടുക്കുന്നത് എന്നിട്ട് കർത്താവ് പറയുന്നത് എന്താണെന്ന് അറിയാമോ? ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. നമ്മള് തിരക്കടിച്ച് ഓടുവാ. stop ഒന്ന് നിന്നാട്ടേ നിന്റെ മുഖമെങ്കിലും ഞാനൊന്ന് കാണട്ടെ. ചിലര് പറയാറുണ്ട് പിള്ളേരോ വീട്ടുകാരോ തിരക്കടിക്കുമ്പോൾ നാം പറയാറില്ലേ ഒരു മിനിറ്റ് ഒന്ന് നിന്നേ മുഖമെങ്കിലും ഒന്ന് കാണട്ടെ. full busy യാണ് എല്ലാവരും full ഓട്ടത്തിലാണ്. കർത്താവ് പറയുകയാണ് പാറയുടെ പിളർപ്പിലും കടുന്തൂക്കത്തിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ my dove ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. let me see the countenance. നിന്റെ മുഖം ഞാനൊന്ന് കാണട്ടെ.

അടുത്തത് നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ. This is prayer. ഞാനിനി പഴയ കഥകളിലേക്കൊന്നും പോകുന്നില്ല കർത്താവ് ചോദിക്കുകയാണ് let me hear thy voice പ്രാർത്ഥനയിലൊക്കെ നമ്മൾ ആകെ dull ആയി പോയി പ്രാർത്ഥിക്കാൻ സമയമില്ല പ്രാർത്ഥനയെ ഇല്ല അപ്പോൾ കർത്താവ് പറയുകയാണ് arise my beloved I want to hear your voice ഞാൻ പറയുന്നത് നമ്മൾ വചനം വായിക്കുമ്പോൾ ഇതൊക്കെ വേറാരോട് സംസാരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കരുത്. എപ്പോഴും, Personally ഞാൻ പറയാം നിങ്ങൾ എപ്പഴും ബൈബിൾ തുറക്കുമ്പോൾ ഇതിലെല്ലാം നിങ്ങളുടെ പേരായിരിക്കണം. every where ബൈബിളിൽ മുഴുവൻ നിങ്ങളുടെ പേര് വച്ച് വേണം വായിക്കാൻ. കർത്താവ് പറയുകയാണ്. പാറയുടെ പിളർപ്പിലും കടുന്തൂക്കത്തിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ I want let me see. let me see കർത്താവ് പറയുന്നത് കേട്ടോ let me നിന്റെ മുഖമൊന്ന് കാണാൻ നീ ഒന്ന് അനുവദിച്ചേ let me hear thy voice നിന്റെ ശബ്ദം. ഇപ്പോൾ നമ്മളിവിടെ പ്രാർത്ഥിക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല സഹോദരങ്ങളെ always നമ്മുടെ ശബ്ദം കർത്താവിന് പ്രിയങ്കരമാണ്.

എന്നിട്ട് കർത്താവ് പറയുന്നത് എന്താണെന്നറിയാമോ? നിന്റെ സ്വരം ഇമ്പമുള്ളത്. ആരും പറയത്തില്ല എനിക്ക് തോന്നുന്നത് ഇവിടെ പാട്ടു പാടുന്ന ഒന്നോ രണ്ടോ പേരൊക്കെയുണ്ട് നന്നായി പാട്ടു പാടുന്നവർ. ബാക്കി നമ്മളാരും വല്യ പാട്ടുകാരൊന്നും അല്ല. നമ്മളാരെങ്കിലും പാട്ടുപാടുവോ വല്ലതും പറയുകയോ ചെയ്യുമ്പോൾ ആളുകൾ പറയും ഇതെന്തോരു voice ആണ്. ഞങ്ങളൊക്കെ നിവൃത്തിയില്ലാത്തതു കൊണ്ട് പാടുന്നതാണ്. പക്ഷേ കർത്താവ് പറയുകയാണ് ടweet is thy voice. നിങ്ങളുടെ ഭാര്യയോ ഭർത്താവോ നിങ്ങളുടെ voice നിന്റെ sweet ആണെന്ന് പറഞ്ഞിട്ടുണ്ടോ? പക്ഷേ കർത്താവ് പറയുകയാണ് sweet is thy voice നിന്റെ സ്വരം ഭയങ്കര sweet ആണ് കേട്ടോ. കർത്താവ് നമ്മൾ പറയുന്ന പോലെ പൊള്ള വാക്ക് പറയത്തില്ല. നമ്മള് ചിലരെ കാണുമ്പോൾ ചുമ്മാതെ പറയുമല്ലോ കൊള്ളാം. കർത്താവ് അങ്ങനെ ഒരിക്കലും പറയത്തില്ല. അവൻ അങ്ങനെ ചുമ്മാതെ പറയത്തില്ല ഹൃദയത്തിൽ നിന്നേ പറയു.

കർത്താവ് പറയുന്ന ഒരു കാര്യം എന്താണെന്ന് അറിയാമോ? നിന്റെ സ്വരം ഇമ്പമുള്ളതാണ് sweet is thy voice നിന്റെ സ്വരം കർത്താവ് പറയുകയാ എനിക്ക് ഭയങ്കര ഇമ്പമാണത്.

ഇനി അടുത്തതാണ് ഏറ്റവും രസം .എന്നെ നോക്കി ആരും പറയത്തില്ല നിങ്ങളെ നോക്കി പറയുമെന്ന് എനിക്കറിയത്തില്ല എന്താണത്? നിന്റെ മുഖം thy countenance is lovely നിന്റെ മുഖം സൗന്ദര്യമുള്ളതാണ്. beautiful, radiant, full of splendour നമ്മൾ എന്ത് ചെയ്യണമെന്നറിയാമോ? ഈ വചനങ്ങളെ കൊണ്ട് നമ്മളെ തന്നെ ഉത്സാഹിപ്പിക്കണം.

My story എന്ന് പറയുന്ന Selwyn Hughes എഴുതിയ തന്റെ ജീവചരിത്രത്തിൽ ഒത്തിരി struggle ലൂടെ കടന്നുപോയ വ്യക്തിയാണ് താനെന്ന് പറയുന്നുണ്ട്. അതിന്റെ മദ്ധ്യത്തിലാണ് 40 വർഷം daily readings എഴുതിയത്. അദ്ദേഹം പറയുകയാണ് എന്റെ ജീവിതത്തിൽ ഞാനൊരു spiritual crisis ലൂടെ കടന്നുപോയി. ഒരു dryness ലൂടെ കടന്നുപോയി. ചർച്ചിൽ ഞാൻ പോകുന്നുണ്ട് ബൈബിൾ വായിക്കുന്നുണ്ട് എഴുതേണ്ട കാര്യങ്ങളൊക്കെ അത്യാവശ്യം എഴുതുന്നുണ്ട്.
അത്യാവശ്യം കാര്യങ്ങൾ നടന്നു പോകുന്നുണ്ട് but എനിക്ക് ആ sweet ആയിട്ടുള്ള communion നഷ്ടപ്പെട്ടുപോയി. അദ്ദേഹം ഇങ്ങനെ ദൈവത്തോട് ചോദിക്കുകയാണ് Lord. What is Lord? എന്താണ് കർത്താവേ നീ ഒന്നും പറയാത്തത് എന്താ നീ ഒന്നും മിണ്ടാത്തത്. അദ്ദേഹം പറയുകയാണ് ഞാൻ ഇന്നും ആ ദിവസം ഓർക്കുന്നു. ആ ദിവസം ഇപ്പോഴും എനിക്കറിയാം. ഒരു ദിവസം ബൈബിൾ തുറന്നപ്പോൾ ദൈവ വചനം എന്നോട് സംസാരിച്ചു. arise my beloved എന്റെ പ്രിയേ നീ എഴുന്നേൽക്കുക എന്റെ സുന്ദരി വരിക the winter is past raining season is gone വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു the voice of the turtle heard in your land അദ്ദേഹം പറയുകയാണ് വീണ്ടും ഞാൻ ആ സ്നേഹത്തിലേക്ക് തിരിച്ചു വന്നു.

പ്രിയ സഹോദരങ്ങളെ ഞാൻ ഈ മെസ്സേജ് അവസാനത്തിൽ I plead you ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. കർത്താവിനോടുള്ള intimacy നഷ്ടമായെങ്കിൽ cry before the Lord.

Wednesday, April 7, 2021

ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി. സങ്കീർത്തനങ്ങൾ 77:16

വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു. അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു. മത്തായി 14 :29‭-‬32 

തിരകളാൽ വലഞ്ഞിരുന്ന കടലിന്റെ മുകളിലൂടെ പത്രൊസ് ഒരു ജയാളിയായി നടന്നു .ഒന്നാമതായി അവന്റെ അടുക്കൽ വന്ന തിരമാലകളെ അവൻ നിഷ്പ്രയാസം കീഴടക്കി. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ " ഒന്നാം തിരമാലകളെ " ( 1st wave) അവൻ ഭയപ്പെട്ടില്ല.
കാരണം 'വരിക' എന്ന കർത്താവിന്റെ ശബ്ദം അവനെ ധൈര്യമുള്ളവനാക്കി .. കാരണം അവന്റെ ദൃഷ്ടി എപ്പോഴും കർത്താവിന്റെ മുഖത്തേക്കായിരുന്നു...

എന്നാൽ ചില സമയം കഴിഞ്ഞപ്പോൾ കാറ്റും അതിനോട് ചേർന്ന് വന്ന തിരമാലകളും ( 2nd wave) കണ്ടപ്പോൾ അവൻ ഭയപ്പെട്ടു കടലിൽ മുങ്ങിത്തുടങ്ങി .എന്നാൽ അവൻ ആ നിമിഷം ഉച്ചത്തിൽ നിലവിളിച്ചു: ' കർത്താവേ എന്നെ രക്ഷിക്കേണമേ "
ശക്തമായ തിരമാലകളിൽ താണു പോയ പത്രൊസിനെ യേശു ഉടനെ കൈ നീട്ടി പിടിച്ചു...

നമുക്ക് യേശുവിന്റെ മുഖത്തേക്ക് തന്നേ നോക്കാം. ചുറ്റുപാടും തിരമാലകൾ ആർത്തലയ്ക്കുന്ന ശബ്ദം.. ഭയം ഉള്ളിൽ നുരഞ്ഞു പൊങ്ങുന്നു .എന്നാൽ ദൈവവചനത്തിന്റെ ശബ്ദം നമുക്ക് ബലം നൽകട്ടെ...
കർത്താവ് ജലപ്രളയത്തിന്മീതെ ഇരുന്നു; കർത്താവ് എന്നേക്കും
രാജാവായി ഇരിക്കുന്നു. കർത്താവ് തന്റെ ജനത്തിന്നു ശക്തി നല്കും;കർത്താവ് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
സങ്കീർത്തനങ്ങൾ 29 :10‭-‬11

തിരമാലകളുടെ മുകളിൽ രാജാവായിരിക്കുന്ന സർവ്വശക്തനായ ഞങ്ങളുടെ കർത്താവേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ആമേൻ

Hide me now
Under Your wings
Cover me
Within Your mighty hand
When the oceans rise and thunders roar
I will soar with You above the storm
Father, You are King over the flood
I will be still and know You are God



Sunday, April 4, 2021

Awake, north wind,And come, wind of the south;Make my garden breathe out fragrance,May its balsam oils flow.May my beloved come into his gardenAnd eat its delicious fruits! Song of Songs 4:16

The north wind is the wind of adversity and the south wind is the wind of comfort. For a garden to be fragrant and to bear fruit, both these winds are necessary. In Joseph’s life, the days of his childhood when he enjoyed the fullness of his father’s love are the south wind days of his life; joy filled days!! 

However, the days of his brothers’ jealousy, the dry well, the day he was sold as a slave and the days thereafter, they were all days when the north wind experiences marked his life.

Life at Potiphar’s house was very pleasant – dignified job, comfortable living conditions … the coolness of the south wind comforted Joseph’s heart!

Again, the north wind blew, this time very severely. As a result, he spent long years imprisoned in a dungeon. The butler who promised to help him forgot his word! 

In the days that followed, he interpreted the dream of the king, was released from the prison, became the Prime minister of Egypt --- because the hand of the compassionate God moved in his favour! Continuously the south wind blew over his life ….

One would make wonder what the outcome of it all was – the blowing of the north wind and the south wind one after the other at their appointed times!

The answer is – God used Joseph for the sustenance of the nation of Israel! The Lord gave Joseph grace and favour and wisdom in the eyes of the Pharoah – he stood before the Pharoah as a good vine bearing good fruit – and many other goodness. 

In Genesis 49: 22 we read that ‘Joseph is a fruitful vine, a fruitful vine near a spring, whose branches climb over a wall.’ See how, through the bitter and sweet experiences in his life, Joseph turned out to be a blessed person in the Bible!!

So, pick up a pen and a sheet of paper and write down the experiences in your life when the north wind or the south wind blew! And then you will tell the Lord, ‘Lord, thank You! Thank You, Lord, for all those experiences – through them You gave us the honour of beholding Your face!! Hallelujah!!

വടതിക്കാറ്റേ ഉണരുക; തെന്നികാറ്റേ വരുക; എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ. ഉത്തമഗീതം 4: 16



വടതിക്കാറ്റ് (North Wind) പ്രതികൂലത്തിന്റെ കാറ്റും തെക്കൻക്കാറ്റ് (South Wind) കുളിർമ്മ നൽകുന്ന കാറ്റുമാണ്. സുഗന്ധം വീശുവാനും ഫലങ്ങൾ കായ്ക്കുവാനും ഇവ രണ്ടും ആവശ്യമാണ്.
യോസേഫിന്റെ ജീവിതത്തിൽ അപ്പനായ യാക്കോബിന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ച ബാല്യകാലം തെന്നിക്കാറ്റിന്റെ നാളുകളായിരുന്നു .എന്നും സന്തോഷം നിറഞ്ഞ ദിനങ്ങൾ....
എന്നാൽ സഹോദരൻമാരുടെ അസൂയ, പൊട്ടക്കിണർ, അടിമയായി വിൽക്കപ്പെട്ട തുടർന്നുള്ള ദിനങ്ങൾ വടതിക്കാറ്റ് വീശിയ അനുഭവങ്ങളായിരുന്നു .....

പോത്തീഫറിന്റെ ഭവനത്തിലെ ജീവിതം വളരെ ആനന്ദകരമായിരുന്നു.
നല്ല ജോലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ .... തെന്നിക്കാറ്റിന്റെ കുളിർമ്മ യോസേഫിന്റെ ഹൃദയത്തെ തണുപ്പിച്ചു.

വീണ്ടും വടക്കൻ കാറ്റ് ശക്തമായി വീശി. താൻ ചെയ്യാത്ത കുറ്റത്തിന് യോസേഫ് വളരെ വർഷങ്ങൾ കാരാഗൃഹത്തിൽ കിടന്നു.
സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തവൻ യോസേഫിനെ മറന്നു...

തുടർന്ന് രാജാവിന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം, കാരാഗൃഹത്തിൽ നിന്നും മോചനം, രാജ്യത്തെ ഭരണാധികാരിയായി.... കരുണാമയനായ ദൈവത്തിന്റെ കരം പ്രവർത്തിച്ചു ... തുടർമാനമായി തെന്നിക്കാറ്റ് യോസേഫിന്റെ ജീവിതത്തിൽ വീശി ...
വടതിക്കാറ്റും തെന്നിക്കാറ്റും മാറി മാറി വീശീയത് കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് നാം ചിന്തിച്ചേക്കാം.
യിസ്രായേൽ രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ദൈവം അവനെ ഉപയോഗിച്ചു... ഫറവോന്റെ മുമ്പാകെ കൃപയും ജ്ഞാനവും ദൈവം യോസേഫിന് നൽകി. ....നല്ല ഫലങ്ങൾ നിറഞ്ഞ ഒരു മുന്തിരിവള്ളിയായി യോസേഫിന്റെ ജീവിതം.....മറ്റനേകം നൻമകൾ !!
ഉല്പത്തി 49: 22 ൽ നാം വായിക്കുന്നു.
Joseph is a fruitful vine, a fruitful vine near a spring, whose branches climb over a wall.
(യോസേഫ് ഫലങ്ങൾ നിറഞ്ഞ ഒരു മുന്തിരിവള്ളി. നീരുറവിനരികെ നിൽക്കുകയും മതിലിലേക്ക് പടർന്നു കിടക്കുകയും ചെയ്യുന്നു.)
എത്ര അനുഗ്രഹിക്കപ്പെട്ട ഒരുവനായി യോസേഫ് മാറി എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു .

ഒരു പേപ്പറും പേനയും എടുത്ത് നിങ്ങളുടെ ജീവിതത്തിൽ വന്ന വടതിക്കാറ്റിന്റെയും തെന്നിക്കാറ്റിന്റേയും അനുഭവങ്ങൾ എഴുതുക.
-- ദൈവത്തോട് നിങ്ങൾ പറയും, നന്ദി നാഥാ എല്ലാറ്റിനും ..
എല്ലാ അനുഭവങ്ങൾക്കും നന്ദി :
അവിടുത്തെ മുഖം കാണാൻ ഇടയായല്ലോ!!!
ഹല്ലേലുയ്യാ!!!