എഴുത്തുകാരിയായിരുന്ന എലിസബത്ത് ബാറ്റ്സൺ തൻ്റെ വിവാഹശേഷം എല്ലാ ആഴ്ചയിലും തൻ്റെ മാതാപിതാക്കൾക്ക് ഓരോ കത്ത് അയയ്ക്കുമായിരുന്നു.
ഒന്നിന് പോലും മറുപടി ലഭിച്ചില്ല.കാരണം തൻ്റെ മാതാവിനും പിതാവിനും ബ്രൗണിംഗുമായുള്ള വിവാഹത്തിന് താല്പര്യമില്ലായിരുന്നു.
എലിസബത്തിന് നാളുകൾക്ക് ശേഷം ഒരു പാഴ്സൽ ലഭിച്ചു.തൻ്റെ വീട്ടിൽ നിന്ന് വന്നതാണ്. അത് തുറന്നപ്പോൾ അവളുടെ ഹൃദയം തകർന്നു പോയി .താൻ അയച്ച എല്ലാ കത്തുകളും ഒന്നു തുറന്നു പോലും നോക്കാതെ തിരിച്ചയച്ചിരിക്കുന്നു .
അധികം വൈകാതെ രോഗ ബാധിയതായി അവൾ മരിച്ചു.അവളുടെ ഭർത്താവ് അവൾ എഴുതിയ കത്തുകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.വായിച്ചവർ എല്ലാം പറഞ്ഞു "ഇതിലെ ഒരു വരിയെങ്കിലും ഈ ഭൂമിയിലെ ഏറ്റവും ക്രൂരനായ മനുഷ്യൻ പോലും വായിച്ചിരുന്നെങ്കിൽ അവൻ നിലവിളിക്കുമായിരുന്നു.
📕
ദൈവം നമുക്കെഴുതിയ 66 കത്തുകളാണ് വിശുദ്ധ ബൈബിൾ.അതിൽ പൊട്ടിക്കാത്ത എത്രയോ കത്തുകൾ ഇപ്പോഴുമുണ്ട്'
പാതി വായിച്ചത് ,ഒരിക്കലും വായിക്കാത്തത്, കാൽ ഭാഗം വായിച്ചത് .......
അനേകലക്ഷങ്ങൾക്ക് ഈ കത്ത് കിട്ടിയില്ല.
നമ്മുടെ വീട്ടിൽ എത്ര കോപ്പികൾ ...
അയച്ച വ്യക്തിയുടെ ഹൃദയത്തിലേക്ക് ഒന്നു നോക്കിയാലും ..... ദയവായി ആ കത്തുകൾ ഒന്നും തിരിച്ചു പോകാതിരിക്കട്ടെ!
തുറന്നു വായിക്കുക.... നിത്യജീവൻ്റെ വചനങ്ങൾ !!!!
"അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.മത്തായി 4:4 "
AMEN
ReplyDeleteHow thought provoking
ReplyDelete