അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ..... ഉത്തമഗീതം 1:2 (a)
വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.ഉല്പത്തി 1:3
ദൈവത്തിന് മഹത്വം .മുകളിൽ കുറിച്ച രണ്ടു വചനങ്ങളിലും ഒരേ വാക്യഘടനയാണ് ഉപയോഗിച്ചിരിക്കുന്നത് .
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.ഉല്പത്തി 1:2-3
ഉല്പത്തി പുസ്തകം ആരംഭിക്കുമ്പോൾ വെളിച്ചം ഭൂമിയിൽ നിറഞ്ഞു .
ഉത്തമ ഗീതം ആരംഭിക്കുമ്പോൾ സ്നേഹം ഹൃദയത്തിൽ നിറയുന്നു.
പാഴും ശൂന്യവും ഇരുട്ടു നിറഞ്ഞതുമായ ഈ ഭൂമിയെ ദൈവം ഫലങ്ങൾ നൽകുന്ന ഒരു ഉദ്യാനമാക്കി .
സ്നേഹം ഹൃദയത്തിൽ തണുത്തു പോയെങ്കിൽ കർത്താവിനോട് പറയാം.എൻ്റെ ഹൃദയത്തിൽ അവിടുന്ന് കല്പിക്കേണമേ "സ്നേഹം ഉണ്ടാകട്ടെ !!
മരുഭൂമി ഉദ്യാനമാകട്ടെ !!
🌸🌺🌻🌹🌷🌼💐
മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.യെശയ്യാവു 35:1-2
🍍🍎🍓🍇🍍🍎🍓🍇🍍🍎🍓🍇
No comments:
Post a Comment