Wednesday, March 1, 2023

എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്റെ മുഖം കാണുവാൻ അതു നിമിത്തമായി എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്റെ സാന്നിദ്ധ്യമറിയാൻ ഇടയായി

 


1947 ൽ ബെദോയി ൻ ഗോത്രക്കാരനായ ഒരു ഇടയൻ നഷ്ടമായ തൻ്റെ ആടിനെ തിരഞ്ഞ് മരുഭൂമിയിലൂടെ നടന്നു .

''എവിടെപ്പോയി തൻ്റെ പ്രിയപ്പെട്ട ആട്?"

വളരെയധികം വിഷമിച്ച ഇടയൻ ഒരു ഗുഹയുടെ മുന്നിലെത്തി. വെറുതേ ഒരു കല്ല് ഗുഹയുടെ ഉള്ളിലേക്ക് എറിഞ്ഞു.

"ഠിം .....

ഒരു മൺപാത്രം ഉടയുന്ന ശബ്ദം .അവൻ അതിശയത്തോടെ ഗുഹയുടെ ഉള്ളിലേക്ക് നടന്നു .വലിയ മൺപാത്രങ്ങൾ!! ഒരെണ്ണം ഉടഞ്ഞു .

എന്തായിരിക്കും ഈ പാത്രങ്ങളിലുള്ളത്?

ഓ!! തുകൽ ചുരുളുകൾ !!

നിറയെ ദൈവവചനം എഴുതിയിരിക്കുന്നു .

അങ്ങനെ ആ ഇടയൻ ചാവുകടൽ ചുരുളുകൾ കണ്ടെത്തിയവനായി അനേകർക്ക് അനുഗ്രഹമായിത്തീർന്നു!(Dead Sea scrolls... 2000 year old Bible portions) 


... നഷ്ടത്തിൻ്റെയും വേദനയുടേയും വഴിയിൽ തളർന്നിരിക്കുന്നുവോ?

വെളിപ്പാടുകൾ അധികം ദൂരെയല്ല. നിക്ഷേപം മൺപാത്രത്തിലാണ് പകർന്നു വെച്ചിരിക്കുന്നത് .... മുൻപോട്ട് തന്നെ ക്രൂശിൻ്റെ വഴിയിൽ മുന്നേറുക .

....

എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

2 കൊരിന്ത്യർ 4:7‭-‬10 

🎵🎵🎵🎵

എന്നെ നിത്യതയോടു അടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങൾക്കും നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി

എല്ലാ തോൽവികൾക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ
അതു നിമിത്തമായി
എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിദ്ധ്യമറിയാൻ ഇടയായി

താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ
ഉയര്ർച്ചയിലും താഴ്ച്ചയിലും
മരണത്തിലും ജീവനിലും
നിൻ സാന്നിദ്ധ്യം മതി
നാഥാ നിൻ സാന്നിദ്ധ്യം മതി




4 comments:

  1. Thank you Lord for all the experiences.... Thank you for Your love and presence 🙏

    ReplyDelete
  2. എന്നെ നിത്യതയോടു അടുപ്പിക്കുന്ന
    എല്ലാ അനുഭവങ്ങൾക്കും നന്ദി
    എന്നെ നല്ല ശിഷ്യനാക്കിടുന്ന
    എല്ലാ കുരിശുകൾക്കും നാഥാ നന്ദി

    ReplyDelete