Sunday, March 12, 2023

 



എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു  ഉത്ത. 2:10‭-‬12

വരിക എന്ന പദം എബ്രായ ബൈബിളിൽ ( halak) ഹാലക്  എന്നാണ് ഉപയോഗിച്ചിരിക്കുന്നത് .ഈ വാക്ക് മറ്റു വേദഭാഗങ്ങളിലും"പോകുക " എന്ന  അർത്ഥത്തിലാണ് കാണുന്നത് .

യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിക്കുവാനിരിക്കുന്ന ദേശത്തേക്ക് പോകുക  (halak) ഉല്പത്തി. 12:1

ദൈവം അരുളിച്ചെയ്തു: “നീ സ്നേഹിക്കുന്ന നിന്റെ ഏകപുത്രനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്കു പോകുക. (halak)അവിടെ ഞാൻ കല്പിക്കുന്ന മലയിൽ ചെന്ന് അവനെ എനിക്കു ഹോമയാഗമായി അർപ്പിക്കുക.”ഉല്പത്തി 22:2

ദൈവത്തിൻ്റെ ഒരു ആജ്ഞയാണ് " പോകുക "
സുഖ സൗകര്യങ്ങളിൽ സ്വന്തം വീടിനകത്ത് മാത്രം കഴിഞ്ഞിരുന്ന ശൂലേമിയോടുള്ള പ്രിയൻ്റെ കല്പനയാണ് ''പോകുക "
ശീതകാലം കഴിഞ്ഞു. മഴക്കാലം മാറി. പുഷ്പങ്ങൾ ഭൂമിയിൽ കാണുന്നു .പാട്ടുകാലം വന്നിരിക്കുന്നു .കുറുപ്രാവിൻ്റെ ശബ്ദം നമ്മുടെ നാട്ടിൽ കേൾക്കുന്നു .വള്ളിത്തല മുറിച്ചു നടുന്ന കാലം വന്നു!!
കർത്താവിൻ്റെ ശബ്ദം നമ്മെ ഉണർത്തട്ടെ.
വീടിൻ്റെ സുരക്ഷിതത്വം വിട്ട്  അനിശ്ചിതത്വത്തിലേക്ക് യേശു വിളിക്കുന്നു.
പാളയത്തിൻ്റെ പുറത്തേക്ക്...
വിശ്വാസ ജീവിതത്തിലേക്ക്..
ശിഷ്യത്വത്തിൻ്റെ അടുത്ത പടികളിലേക്ക് ....
ക്രൂശിൻ്റെ വഴിയിലേക്ക് ..... ക്രിസ്തുവിൻ്റെ നിന്ദ ചുമക്കുവാൻ...
അവിടുത്തെ സാക്ഷികളാകുവാൻ....
എൻ്റെ പ്രിയേ എഴുന്നേൽക്കുക...
        "പോകുക "


ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.എബ്രായർ 13:13 

1 comment:

  1. LORD help me to follow Your voice and walk in Your ways because in You alone my heart delight 💓

    ReplyDelete