Sunday, March 19, 2023

 


*ഒരിക്കൽ ഒരു പിതാവും മകനും ചില ദേശങ്ങൾ കാണാനായി പുറപ്പെട്ടു.

ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും 5 വയസ്സുള്ള മകന് ധാരാളം ചോദ്യങ്ങൾ ഉണ്ടാകും.അവർ ഒരു കടൽത്തീരത്ത് എത്തി.

മകൻ്റെ ചോദ്യം: അപ്പാ എത്ര ആഴമുണ്ട് ഈ സമുദ്രത്തിന് ?

"മോനെ ഈ കടലിന് വളരെയധികം ആഴമുണ്ട്..... ഒരു നിമിഷം നിശബ്ദനായ അദ്ദേഹം തുടർന്നു "ദൈവത്തിൻ്റെ സ്നേഹം പോലെ!"

അടുത്ത ദിവസം വലിയ പർവ്വതം കാണാൻ പോയി .ചില ദൂരം ആ ഉയർന്ന പർവ്വതം കയറിയപ്പോൾ അടുത്ത ചോദ്യം..

അപ്പാ: എത്ര ഉയരമുണ്ട് ഈ പർവ്വതത്തിന്?

" മോനെ... ഈ പർവ്വതത്തിന് വളരെ വളരെ ഉയരമുണ്ട്.... ''ദൈവത്തിൻ്റെ സ്നേഹം പോലെ "

വേഗം ഒന്ന് നടക്ക്, രാത്രിയായി നമുക്ക് വീട്ടിലെത്തണം.അപ്പൻ തൻ്റെ മകനെ ഉത്സാഹിപ്പിച്ചു.

മകൻ്റെ നോട്ടം ആ സമയം ആകാശത്ത് പ്രകാശിക്കുന്ന നക്ഷത്രങ്ങളിലേക്കായിരുന്നു.


"അപ്പാ എത്ര നക്ഷത്രങ്ങളുണ്ട് ഈ ആകാശത്ത് ?

"മോനെ എണ്ണിത്തീർക്കാൻ കഴിയാത്ത അസംഖ്യം നക്ഷത്രങ്ങളുണ്ട്...

അപ്പോൾ മകൻ ആ മറുപടി പൂർത്തികരിച്ചു കൊണ്ട് പറഞ്ഞു '

"ദൈവത്തിൻ്റെ സ്നേഹം പോലെ !!!

**

ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.എഫെസ്യർ 3:17‭-‬19 












*selected

No comments:

Post a Comment