Monday, May 10, 2021

 

ചെങ്കടലിന്റെ നടുവിലൂടെ ജയാളികളായി നടന്നു കയറിയ യിസ്രായേൽ ജനം ദൈവത്തെ സ്തുതിച്ചു പാടി. അവരെ അടിമകളാക്കി ഭരിച്ചിരുന്ന ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങിപ്പോയി.

തുടർന്നുള്ള പ്രയാണം ശൂർ മരുഭൂമിയിലൂടെ ആയിരുന്നു. 3 ദിവസം വെള്ളം കിട്ടാതെ അവർ സഞ്ചരിച്ചു.
ദാഹിച്ചു വലഞ്ഞ ജനം ഒരു കാഴ്ച കണ്ടു.
മനം കുളിർപ്പിക്കുന്ന ഒരു കാഴ്ച .ധാരാളം വെള്ളമുള്ള ഒരു സ്ഥലം.
ഓടിച്ചെന്നു വെള്ളം ആർത്തിയോടെ കുടിപ്പാൻ ശ്രമിച്ച ജനം നിരാശരായി.
ആ വെള്ളം കയ്പ്പുള്ളതായിരുന്നു.
ഇനി എന്തു ചെയ്യും? അവർ മോശെയുടെ നേരേ പിറുപിറുത്തു.

ദൈവീക നൻമ അനുഭവിച്ച ജനം ഇപ്പോൾ മൽസരികളായി. പരാതി പറച്ചിൽ ആരംഭിച്ചു.
എന്നാൽ മോശെ കർത്താവിനോട് പ്രാർത്ഥിച്ചു.
ദൈവം മോശെക്ക് ഒരു വൃക്ഷം കാണിച്ചു കൊടുത്തു. അത് വെള്ളത്തിൽ ഇപ്പോൾ വെള്ളം മധുരമായിത്തീർന്നു.
അവിടെ വച്ച് അവൻ ഒരു ചട്ടവും പ്രമാണവും നിയമിച്ചു. ഒരു പുതിയ വെളിപ്പാട് ദൈവം അവർക്ക് നൽകി.

നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു.
പുറപ്പാട് 15 :26

എന്തായിരിക്കാം സംഭവിച്ചത്? ദൈവത്തിന്റെ അദ്ഭുത പ്രവൃത്തിയാൽ കയ്പ്പുള്ള വെള്ളം മധുരമായി മാറി: വിശദമായി പറഞ്ഞാൽ ആ മരം വെള്ളത്തിലെ കയ്പ് മുഴുവനും വലിച്ചെടുത്തു! ഇത് ഒരു നിഴലാണ്.
2000 വർഷം മുമ്പ് യേശുക്രിസ്തു തന്റെ ക്രൂശിലെ മരണം വഴിയായി എന്താണ് ചെയ്തത്?

"അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളയ്ക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു."
യെശയ്യാവ് 53: 2‭, ‬4‭-‬5
ഹല്ലേലുയ്യാ!

യേശുവിൽ വിശ്വസിക്കാം .നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാം. മാറാ മധുരമാ
യിത്തീരട്ടെ. കർത്താവിനെക്കുറിച്ചുള്ള ഒരു പുതിയ വെളിപ്പാട് നമുക്ക് ലഭിക്കട്ടെ....

♫♫♫
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ ...


4 comments:

  1. കാൽവരിയിൽ ദൈവം ഉയർത്തിയ ആ മരം, പ്രകൃതിയിൽ carbon dioxide വലിച്ചെടുത്ത് oxygen തരുന്ന മരം പോലെ, മനുഷ്യൻ്റെ പാപവും മത്സരവും ആകുന്ന കയ്പ്പ് വലിച്ചെടുത്ത് മറിച്ച് മധുരവും ഒരു ആത്മീകന് ജീവശ്വാസവും ആയ ദൈവത്തോടുള്ള നിരപ്പ് സമാധാനം കൂട്ടായ്മ എന്നിവയെ നൽകുകയും ചെയ്യുന്നു... ആ ശുശ്രൂഷ 2000ത്തിൽ പരം വർഷങ്ങളായി തുടരുകയും ചെയ്യുന്നു... അവൻ്റെ പ്രത്യക്ഷതയിൽ നമ്മെ നിഷ്കളങ്കരായി നിറുത്തുന്നത് വരെ താൻ ആ പ്രവൃത്തി തുടരും... ആമേൻ...

    ReplyDelete