Friday, May 21, 2021

യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽ ജനം കനാൻ ദേശം സ്വന്തമാക്കി. തുടർന്ന് ദേശം പല ഗോത്രങ്ങൾക്കായി വിഭാഗിച്ചു നൽകി.

എന്നാൽ യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബത്തിൽ നടന്ന ഒരു സംഭവം ശ്രദ്ധേയമാണ്.

'അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർ പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞത് എന്തെന്നാൽ: ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പനു മകൻ ഇല്ലായ്കകൊണ്ട് അവന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്ത്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരേണം.'
സംഖ്യാപുസ്തകം 27: 1‭-‬4 

1)ഈ അഞ്ചു സഹോദരിമാർ തങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധ്യമുള്ളവരായിരുന്നു
2) തങ്ങളുടെ പിതാവിന്റെ പാപത്തെ അവർ ന്യായീകരിച്ചില്ല.
3) മോശെ കല്പിച്ച ന്യായപ്രമാണം സംബന്ധിച്ച് അവർ നല്ല അറിവുള്ളവരായിരുന്നു.
4) തങ്ങളുടെ അവകാശം സ്വന്തമാക്കി എന്നതു മാത്രമല്ല ദൈവനാമ മഹത്വത്തിനായി മോശെയുടെ കല്പനയെ അവർ അനുസരിച്ചു.
അവർ എല്ലാവരും തങ്ങളുടെ ഗോത്രങ്ങളിൽ നിന്നുള്ളവർക്ക് ഭാര്യമാരായിത്തീർന്നു.

"യഹോവ സെലോഫഹാദിന്റെ 
പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവൂ. യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേർന്നിരിക്കേണം; യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിനു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തനു ഭാര്യയാകേണം. യഹോവ മോശെയോടു കല്പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാർ ചെയ്തു. സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്കു ഭാര്യമാരായി. യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കയും ചെയ്തു."
സംഖ്യാപുസ്തകം 36 :6‭, ‬8‭, ‬10‭-‬12

നമ്മുടെ കർത്താവ് വേഗം വരുന്നു. വിശുദ്ധൻമാർക്ക് വെളിച്ചത്തിൽ ഒരവകാശമുണ്ട്. ദൈവവചനം വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറാതിരിക്കാം.
ദൈവനാമം നമ്മിലൂടെ മഹത്വപ്പെടട്ടെ.






No comments:

Post a Comment